Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Express

നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; മ​ല​യാ​ളി​ക​ളു​ടെ14 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു

മും​ബൈ: തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. കാ​യം​കു​ള​ത്തു​നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന് 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു.

താ​നെ കി​സാ​ൻ ന​ഗ​ർ നി​വാ​സി​ക​ളാ​യ സ്മി​ത പ​ണി​ക്ക​ർ, മ​ക​ൾ ശ്രു​തി പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണു സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. മൂ​ന്ന് സ്വ​ർ​ണ​വ​ള​ക​ളും മാ​ല​ക​ളും അ​ട​ങ്ങു​ന്ന ബാ​ഗാ​ണു മോ​ഷ്ടാ​വ് ത​ട്ടി​യെ​ടു​ത്ത​ത്.

ഗോ​വ​യ്ക്കും തി​വി​മി​നു​മി​ടെ​യു​ള്ള മ​ജോ​ർ​ഡ ജം​ക്‌​ഷ​നു സ​മീ​പ​ത്താ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. യാ​ത്ര​ക്കാ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ള്‍ വ​ച്ചു പൊ​ലി​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ബാ​ഗ് ക​വ​ർ​ന്ന, ലോ​ക്ക​ർ ക​വ​ർ​ച്ച​സം​ഘ​ത്തി​ൽ​പെ​ട്ട കെ.​എ​ൻ.​നി​ഖി​ൽ കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ‌ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ട്രെ​യി​ൻ വേ​ഗം കു​റ​ച്ച സ​മ​യ​ത്തു സ്മി​ത പ​ണി​ക്ക​രു​ടെ അ​ടു​ത്തെ​ത്തി​യ മോ​ഷ്ടാ​വ് അ​വ​രു​ടെ കൈ​യി​ൽ നി​ന്നു ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. സ്മി​ത ബാ​ഗ് തി​രി​ച്ചു​വ​ലി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ പി​ടി​വ​ലി​യാ​യി. വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണു സ്മി​ത ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ബാ​ഗ് പി​ടി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വ് ട്രെ​യി​നി​ൽ നി​ന്നു പു​റ​ത്തേ​ക്കു ചാ​ടി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

 

National

ആ​സാ​മി​ൽ ട്രെ​യി​ൻ ത​ട്ടി ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് ഏ​ഴ് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു. നാ​ഗൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​യ്‌​രം​ഗ്-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സാ​ണ് ആ​ന​ക​ളെ ഇ​ടി​ച്ച​ത്.

ആ​ന​ക​ളെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നു​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗോ​ഹ​ട്ടി​യി​ൽ നി​ന്ന് 126 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നാ​ല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​സ് അ​ട​ക്കം ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​അ​ണ​ച്ചു. ഡ​ൽ​ഹി-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണം. ഏ​ഴ് ബ​സു​ക​ളും മൂ​ന്ന് കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​എ​സ്‌​പി) ശ്ലോ​ക് കു​മാ​ർ പ​റ​ഞ്ഞു. നാ​ല് പേ​ർ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​എ​സ്പി പ​റ​ഞ്ഞു. ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up