ഹൈദരാബാദ്: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ട്രെയിനിലെ എസ് 5 കോച്ചിനാണ് തീപിടിച്ചത്.
യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്.ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ അപായ ചങ്ങല വലിക്കുകയും ട്രെയിൻ നിന്ന ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു.
തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Tags : train catches fire charminar express