x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ലോ​ക്ഭ​വ​നി​ൽ ഇ​നി വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പി​യാ​ൽ മ​തി; നി​ർ​ദേ​ശം ന​ൽ​കി നി​യു​ക്ത ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ

വെബ് ഡെസ്‌ക്
Published: October 22, 2026 09:17 PM IST | Updated: October 22, 2026 09:17 PM IST

നി​യു​ക്ത ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​ക്ഭ​വ​നി​ൽ ഇ​നി മു​ത​ൽ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പി​യാ​ൽ മ​തി​യെ​ന്ന് നി​യു​ക്ത ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ നി​ർ​ദേ​ശം ന​ൽ​കി. ലോ​ക്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രും വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്ര​മേ ക​ഴി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ൽ​കി​യ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഗ​വ​ർ​ണ്ണ​റാ​യി​രു​ന്ന രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റു​ടെ കാ​ല​ത്ത് ലോ​ക്ഭ​വ​നി​ൽ മ​ത്സ്യ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തി​ഥി​ക​ളും ജീ​വ​ന​ക്കാ​രും നോ​ൺ-​വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു എ​തി​ർ​പ്പു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ൽ നി​ന്നാ​ണ് പു​തി​യ ഗ​വ​ർ​ണ്ണ​റു​ടെ വ​ര​വോ​ടെ പൂ​ർ​ണ​മാ​യും വെ​ജി​റ്റേ​റി​യ​ൻ രീ​തി​യി​ലേ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​റു​ന്ന​ത്.

സ്ഥാ​ന​മൊ​ഴി​യു​ന്ന ഗ​വ​ർ​ണ്ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഇ​നി ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും. കേ​ര​ള ഗ​വ​ർ​ണ​റാ​യി​രി​ക്കെ​ത്ത​ന്നെ ത​മി​ഴ്നാ​ടി​ന്റെ അ​ധി​ക ചു​മ​ത​ല​യും ആ​ർ​ലേ​ക്ക​ർ വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, സു​ധ യാ​ദ​വി​നെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

Tags : Governor-designate Om Prakash Mathur Lok Bhavan Kerala Food Directive Vegetarian

Recent News

Corehub Up