Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetarian

സോ​പ്പും ഷാം​പു​വും വെ​ജോ, നോ​ണ്‍ വെ​ജോ‍? തി​രി​ച്ച​റി​യാം

ന്യൂ​ഡ​ല്‍ഹി: സോ​പ്പ്‍, ഷാം​പൂ‍, ടൂ​ത്ത് പേ​സ്റ്റു​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പടെ​യു​ള്ള കോ​സ്‌​മെ​റ്റി​ക്, ശൗ​ചാ​ല​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ വെ​ജി​റ്റേ​റി​യ​ന്‍ ആ​ണോ അ​തോ നോ​ണ്‍-​വെ​ജി​റ്റേ​റി​യ​ന്‍ ആ​ണോ എ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തി​രി​ച്ച​റി​യാം. ഇ​തി​നു സ​ഹാ​യി​ക്കു​ന്ന പു​തി​യ പാ​ക്കേ​ജിം​ഗ് നി​യ​മ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​സ്യ സ്രോ​ത​സു​ക​ളി​ല്‍നി​ന്നു​ള്ള​താ​ണോ അ​തോ അ​ല്ലാ​ത്ത​വ​യാ​ണോ എ​ന്ന് പാ​ക്ക​റ്റി​ന്മേ​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​നി മു​ത​ല്‍ നി​ര്‍ബ​ന്ധ​മാ​യി​രി​ക്കും.

പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച്, സ​സ്യ സ്രോ​ത​സു​ക​ളി​ല്‍നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ പ​ച്ച ഡോ​ട്ടും അ​ല്ലാ​ത്ത​വ​യി​ല്‍ ചു​വ​പ്പ് അ​ല്ലെ​ങ്കി​ല്‍ ത​വി​ട്ട് നി​റ​ത്തി​ലു​ള്ള ഡോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം. പാ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ല​ഭി​ക്കു​ന്ന മു​ക​ള്‍ഭാ​ഗ​ത്തു​ത​ന്നെ ഈ ​അ​ട​യാ​ളം പ​തി​പ്പി​ച്ചി​രി​ക്ക​ണം.

2011-ലെ ​ലീ​ഗ​ല്‍ മെ​ട്രോ​ള​ജി (പാ​ക്കേ​ജ്ഡ് ക​മ്മോ​ഡി​റ്റീ​സ്) ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടാ​ണ് ഉ​പ​ഭോ​ക്തൃ കാ​ര്യ മ​ന്ത്രാ​ല​യം ഈ ​മാ​റ്റം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും പു​തി​യ നി​യ​മ​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍വ​ന്ന​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ ഇ​നി​മു​ത​ല്‍ സോ​പ്പ്, ഷാം​പൂ, ടൂ​ത്ത് പേ​സ്റ്റ് എ​ന്നി​വ വാ​ങ്ങു​മ്പോ​ള്‍ പാ​ക്ക​റ്റി​ലെ പ​ച്ച, ചു​വ​പ്പ് അ​ല്ലെ​ങ്കി​ല്‍ ത​വി​ട്ട് അ​ട​യാ​ള​ങ്ങ​ള്‍ നോ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​ത്പ​ന്ന​ത്തി​ന്‍റെ സ്രോ​ത​സ് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും.

Latest News

Corehub Up