പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയതായി പരാതി. തെലുങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറാണ് തട്ടിപ്പിനിരയായത്.
സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ തിരുവനന്തപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് വിജയകുമാറിന്‍റെ പരാതി. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തെയടക്കം അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
Tags : Honeytrap Complaint Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs