ചാറ്റ്ജിപിടി, ക്ലോഡ്
മുംബൈ: പ്രമുഖ എഐ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം ഇന്നലെ തടസപ്പെട്ടു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ്, എക്സ്എഐയുടെ ഗ്രോക്ക്, ഗൂഗിൾ ജമിനി എഐ, ആമസോൺ വെബ് സർവീസ സ് എന്നിവയുടെ പ്രവർത്തനമാണ് ഒരേസമയം തടസപ്പെട്ടത്.
ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കാതാകുകയും ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതിരിക്കുകയോ സാങ്കേതിക പിശകുകൾ കാണിക്കുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്.
ഇന്നലെ രാത്രി 8.30 ഓടെ ഇന്ത്യയിൽ മാത്രം 2,800ലധികം ഉപയോക്താക്കൾ ചാറ്റ്ജിപിടിയുടെ തടസം റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, ക്ലോഡിന്റെ സേവനം തടസപ്പെട്ടതായി 170ഓളം പേരും ഗ്രോക്കിന്റെ തടസം 70ലധികം പേരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അമേരിക്കയിലാണ് തകരാർ ഏറ്റവും രൂക്ഷമായി ബാധിച്ചത്.
അതേസമയം, തങ്ങളുടെ സേവനങ്ങളിൽ ഉയർന്ന തോതിൽ പിശകുകൾ സംഭവിച്ചതായി ഓപ്പൺ എഐ സ്റ്റാറ്റസ് പേജിലൂടെ സമ്മതിക്കുകയും പിന്നീട് പ്രശ്നം പരിഹരിച്ചതായി അറിയിക്കുകയും ചെയ്തു.
Tags : Major AIPlatforms Disrupted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash