x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള ഭീ​ഷ​ണി​യാ​യി സൂ​പ്പ​ർ എ​ൽ നി​നോ

വെബ്ഡെസ്ക്
Published: September 4, 2026 03:39 AM IST | Updated: September 4, 2026 03:41 AM IST

ഡ​​​​​​ബ്ല്യു​​​​​എം​​​​​ഒ

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: ഭൂ​​​​​​ഗോ​​​​​​ള​​​​​​ത്തെ​​​​​​യാ​​​​​​കെ ക​​​​​​ടു​​​​​​ത്ത പ്ര​​​​​​കൃ​​​​​​തി​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ത​​​​​​ള്ളി​​​​​​വി​​​​​​ട്ടു​​​​​​കൊ​​​​​​ണ്ട് ‘സൂ​​​​​​പ്പ​​​​​​ർ എ​​​​​​ൽ നി​​​​​​നോ’ പ്ര​​​​​​തി​​​​​​ഭാ​​​​​​സം ശ​​​​​​ക്തി​​​​​​പ്രാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ്.

ലോ​​​​​​കം അ​​​​​​തി​​​​​​തീ​​​​​​വ്ര കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​ത്തി​​​​​ന്‍റെ അ​​​​​​പ​​​​​​ക​​​​​​ട​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു. 1950ന് ​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​മാ​​​​​​യ എ​​​​​​ൽ നി​​​​​​നോ​​​​​​യ്ക്കാ​​​​​​ണ് ലോ​​​​​​കം സാ​​​​​​ക്ഷ്യം വ​​​​​​ഹി​​​​​​ക്കാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന​​​​​​തെ​​​​​​ന്നും യു​​​​​​എ​​​​​​ന്നി​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള ലോ​​​​​​ക കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ​​​​​സം​​​​​​ഘ​​​​​​ട​​​​​​ന (ഡ​​​​​​ബ്ല്യു​​​​​എം​​​​​ഒ) വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള ജ​​​​​​ന​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​നും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ​​​​​​ക്കും വ​​​​​​ൻ പ്ര​​​​​​ഹ​​​​​​ര​​​​​​മേ​​​​​​ൽ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ എ​​​​​​ൽ നി​​​​​​നോ​​​​​​യ്ക്ക് സാ​​​​​​ധി​​​​​​ക്കു​​​​​മെ​​​​​ന്ന് ഡ​​​​​​ബ്ല്യു​​​​​എം​​​​​ഒ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ല​​​​​​സ്റ്റെ സൗ​​​​​​ളോ പ​​​​റ​​​​ഞ്ഞു.

ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ൾ നേ​​​​​​രി​​​​​​ടാ​​​​​​ൻ ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ വ​​​​​​ൻ സ​​​​​​ന്നാ​​​​​​ഹ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഒ​​​​​​രു​​​​​​ങ്ങു​​​​​​ന്ന​​​​​​ത്. മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​​​​കു​​​​​​ന്ന സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ദു​​​​​​രി​​​​​​ത​​​​​​ബാ​​​​​​ധി​​​​​​ത പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ട്.

എ​​​​​​ന്നാ​​​​​​ൽ, ആ​​​​​​രോ​​​​​​ഗ്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും പാ​​​​​​ർ​​​​​​പ്പി​​​​​​ട-​​​​​​ശു​​​​​​ചീ​​​​​​ക​​​​​​ര​​​​​​ണ രം​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മു​​​​​​ള്ള അ​​​​​​ടി​​​​​​സ്ഥാ​​​​​​നസൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ കു​​​​​​റ​​​​​​വ് ദ​​​​​​രി​​​​​​ദ്ര​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ലാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് വി​​​​​​ദ​​​​​​ഗ്ധ​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു.

താ​​​​​​പ​​​​​​നി​​​​​​ല കു​​​​​​തി​​​​​​ച്ചു​​​​​​യ​​​​​​രും

സ​​​​​​മു​​​​​​ദ്രോ​​​​​​പ​​​​​​രി​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ലെ താ​​​​​​പ​​​​​​നി​​​​​​ല സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യേ​​​​​​ക്കാ​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് കു​​​​​​തി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​ൽ നി​​​​​​നോ പ്ര​​​​​​തി​​​​​​ഭാ​​​​​​സ​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണം. പ​​​​​​സ​​​​​​ഫി​​​​​​ക് സ​​​​​​മു​​​​​​ദ്ര​​​​​​ത്തി​​​​​​ലെ താ​​​​​​പ​​​​​​നി​​​​​​ല ശ​​​​​​രാ​​​​​​ശ​​​​​​രി​​​​​​യേ​​​​​​ക്കാ​​​​​​ൾ നാ​​​​​​ലു ഡി​​​​​​ഗ്രി സെ​​​​​​ൽ​​​​​​ഷസ് വ​​​​​​രെ ഉ​​​​​​യ​​​​​​രാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണു പ്ര​​​​​​വ​​​​​​ച​​​​​​നം.

ഇ​​​​​​ത് 2027 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി വ​​​​​​രെ തു​​​​​​ട​​​​​​ർ​​​​​​ന്നേ​​​​​​ക്കാം. മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ അ​​​​​​നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ മൂ​​​​​​ലം വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന ആ​​​​​​ഗോ​​​​​​ള​​​​​​താ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് എ​​​​​​ൽ​​​​​നി​​​​​​നോ കൂ​​​​​​ടി എ​​​​​​ത്തു​​​​​​മ്പോ​​​​​​ൾ സ്ഥി​​​​​​തി​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​മാ​​​​​​കും.

Tags : SuperElNino GlobalThreat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up