x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​റി​​ൽ

വെബ്ഡെസ്ക്
Published: September 4, 2026 04:00 AM IST | Updated: September 4, 2026 04:00 AM IST

കി​​ഡം​​ബി ശ്രീ​​കാ​​ന്ത്

ചെന്‍ഷോ അരീന: ചൈ​​ന മാ​​സ്റ്റേ​​ഴ്സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ലോ​​ക ഒ​​ന്പ​​താം ന​​ന്പ​​ർ താ​​ര​​മാ​​യ വി​​ക്ട​​ർ ലാ​​യി​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സ്കോ​​ർ: 21-18, 21-19.

ഡ​​ബി​​ൾ​​സി​​ലും മു​​ന്നോ​​ട്ട്...

പു​​രു​​ഷ ഡ​​ബി​​ൾ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ക്വാ​​ർ​​ട്ട​​ർ ഇന്ത്യ​​ൻ സ​​ഖ്യം ഫ്രാ​​ൻ​​സി​​ന്‍റെ ക്രി​​സ്റ്റോ പോ​​പോ​​വ്- ടോ​​മ പോ​​പോ​​വ് സ​​ഖ്യ​​ത്തെ 21-17, 22-24, 21-9 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ൻ​​മാ​​ർ​​ക്കി​​ന്‍റെ കിം ​​ആ​​സ്ട്ര​​പ്- ആ​​ൻ​​ഡേ​​ഴ്സ് സ്കാ​​റ​​പ്പ് റാ​​സ്മു​​സെ​​ൻ സ​​ഖ്യ​​ത്തെ അ​​വ​​ർ നേ​​രി​​ടും.

പ്ര​​ണോ​​യ് പു​​റ​​ത്ത്

ഇ​​ന്തോ​​നേ​​ഷ്യ: ഇ​​ന്തോ​​നേ​​ഷ്യ മാ​​സ്റ്റേ​​ഴ്സി​​ൽ ഷു​​വാ​​ൻ ചെ​​ൻ ഷു​​വി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പു​​റ​​ത്ത്. 20-22, 15-21 സ്കോ​​റി​​നാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ തോ​​ൽ​​വി.

അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ൾ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം സീ​​ഡ് അ​​ഷ്മി​​ത ചാ​​ലി​​ഹ അ​​ടു​​ത്ത റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. മ​​ലേ​​ഷ്യ​​യു​​ടെ ഗോ ​​ജി​​ൻ വെ​​യെ 10-21, 21-10, 21-17 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ഷ്മി​​ത മു​​ന്നേ​​റി​​യ​​ത്.

Tags : Srikanth Quarter Badminton Sports MensSingles

Recent News

Corehub Up