x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ക്കം മ​റി​ഞ്ഞ് മു​ര​ളീ​ധ​ര​ൻ; ആ​ശു​പ​ത്രി​ക​ളി​ൽ ആ​ഹാ​രം ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല  

വെബ് ഡെസ്ക്
Published: July 19, 2026 08:17 PM IST | Updated: July 19, 2026 08:18 PM IST

കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് ആ​ഹാ​രം കൊ​ടു​ക്കു​ന്ന​തി​ൽ എ​തി​ര​ല്ലെ​ന്നും അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് ആ​ല​പ്പു​ഴ​യി​ലെ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് വി​വാ​ദ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ സ്ഥ​ലം ‌കൈ​യേ​റി സം​ഘ​ട​ന​ക​ൾ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്നു എ​ന്നാ​ണ് മ​ന്ത്രി​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

ആ​ഹാ​ര​ത്തി​ന് രാ​ഷ്ട്രീ​യം ഇ​ല്ലെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് തി​രു​ത്ത​ൽ. ഇ​പ്പോ​ഴ​ത്തെ വി​വാ​ദം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള തീ​രു​മാ​ന​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

ആ​ല​പ്പു​ഴ​യി​ൽ ചി​ല സം​ഘ​ട​ന​ക​ൾ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ പേ​രി​ൽ സം​ഘ​ടി​ത​മാ​യി സ്ഥ​ലം കൈ​യേ​റി. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. സ്ഥ​ലം കൈ​യേ​റി​യ​തി​ലാ​ണ് എ​തി​ർ​പ്പ്. ആ​ഹാ​രം കൊ​ടു​ക്കു​ന്ന​തി​ന​ല്ല. ആ​ശു​പ​ത്രി​യു‌​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

 

 

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines KMuraleedharan

Recent News

Corehub Up