x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 09:10 AM IST | Updated: July 20, 2026 09:10 AM IST

ഫാ​ത്തി​മ​ത്ത് ഷാ​ന

ഒ​മാ​ൻ: സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. ക​ണ്ണു​ർ താ​ഴെ​ചൊ​വ്വ ഇ​ള​യാ​വൂ​ർ സീ​ബ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​നി​ദി​ന്‍റെ ഭാ​ര്യ താ​ഴെ​ചൊ​വ്വ തി​ല​ന്നൂ​ർ ബ​ർ​ഷ​മ​ഹ​ലി​ൽ ഫാ​ത്തി​മ​ത്ത് ഷാ​ന​യാ​ണ് (24) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഷാ​നി​ദി​നെ​യും (31) കൂ​ടെ യാ​ത്ര ചെ​യ്ത മു​ഹ​മ്മ​ദ് അ​ന​സ് പൂ​ള​ക്ക​ലി​നെ​യും (26) പ​രി​ക്കു​ക​ളോ​ടെ സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹൈ​മ​യി​ൽ സൈ​ൻ ബോ​ർ​ഡ് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മ​സ്ക​ത്തി​ലെ സീ​ബി​ൽ ഫാ​ൽ​ക്ക​ൺ ഗ്രാ​ഫി​ക്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മു​ഹ​മ്മ​ദ് ഷാ​നി​ദും മു​ഹ​മ്മ​ദ് അ​ന​സും. അ​ടു​ത്തി​ടെ​യാ​ണ് ഫാ​ത്തി​മ​ത്ത് ഷാ​ന വി​സി​റ്റിം​ഗ് വി​സ​യി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത്.

Tags : Malayali woman Oman road accident

Recent News

Corehub Up