Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Accident

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം; 19 വ​യ​സു​കാ​ര​ൻ മ​ദ്യ​പി​ച്ച മൂ​ന്ന് ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​യാ​യ 19 വ​യ​സു​കാ​ര​ൻ മ​ദ്യ​പി​ച്ച മൂ​ന്ന് ബാ​റു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ സാം​ബ​ശി​വ​റാ​വു​വാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ദ​യ ബാ​ർ ക​ട​വ​ന്ത്ര, മ​ൺ​സൂ​ൺ എം​പ്ര​സ് പാ​ലാ​രി​വ​ട്ടം, ഹോ​ട്ട​ൽ മാ​രി​യ​ട്ട് നെ​ടു​മ്പാ​ശേ​രി ഈ ​ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ്ര​തി സു​ഹൈ​ൽ മ​ദ്യ​പി​ച്ച​ത്. ഈ ​ഹോ​ട്ട​ലു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ളാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, കാ​ര്‍ ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ് അ​ട​ക്കം നാ​ലു​പ്ര​തി​ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് അ​ങ്ക​മാ​ലി കോ​ട​തി ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി. ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. ഗൂ​ഢാ​ലോ​ച​ന​യൊ​ന്നു​മി​ല്ലാ​ത്ത വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ എ​ന്തി​നാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ചോ​ദ്യം. അ​പ​ക​ട​ത്തി​ൽ പെ​ട്ട ബൈ​ക്ക് ഓ​വ​ര്‍ ലോ​ഡ് ആ​യി​രു​ന്നു എ​ന്നും, മൂ​ന്നു​പേ​രും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ യാ​ത്ര ചെ​യ്ത​തും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു വാ​ദം.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ലു​ള്ള ഭ​വി​ഷ​ത്ത് അ​റി​യാ​ത്ത​വ​ര​ല്ല പ​തി​നെ​ട്ട് ക​ഴി​ഞ്ഞ പ്ര​തി​ക​ളെ​ന്നും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തും തെ​ളി​വെ​ടു​ത്തും കേ​സ് ന​ട​പ​ടി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കാ​ൻ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ അ​നു​വ​ദി​ച്ചു.

തെ​ളി​വെ​ടു​പ്പ് അ​ട​ക്കം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ര്‍​ത്തി​യാ​ക്കും. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​യാ​ണ് അ​ങ്ക​മാ​ലി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്നു മ​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സെ​യ്ൻ ഷ​ബീ​ര്‍ പ​റ​ഞ്ഞു.

 

Kerala

വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ യുവതി മ​രി​ച്ചു

ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം: മു​​​ണ്ടൂ​​​ർ-​​​തൂ​​​ത സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ മം​​​ഗ​​​ലാം​​​കു​​​ന്ന് നി​​​ല​​​വി​​​ളി​​​ക്കു​​​ന്നി​​​ലെ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി മ​​​രി​​​ച്ചു. മാ​​​വൂ​​​ർ അ​​​ര​​​യ​​​ങ്കോ​​​ട് കൈ​​​ക്ക​​​ലാ​​​ട്ട് മേ​​​ത്ത​​​ൽ ശ​​​ശി​​​കു​​​മാ​​​റി​​​ന്‍റെ​​​യും സി​​​നി​​​യു​​​ടെ​​​യും ഇ​​​ള​​​യ മ​​​ക​​​ൾ ദേ​​​വി​​​ക (21) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്നു കോ​​​ഴി​​​ക്കോ​​​ട് ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ദേ​​​വി​​​ക​​​യും സ​​​ഹോ​​​ദ​​​രി അ​​​രു​​​ണി​​​മ​​​യും സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​ൻ അ​​​ഭി​​​ജി​​​ത്തും സ​​​ഞ്ച​​​രി​​​ച്ച പി​​​ക്ക​​​പ്പ് വാ​​​ൻ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ​​​നി​​​ന്ന് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. അ​​​രു​​​ണി​​​മ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ മൂ​​​ന്നു​​​പേ​​​രെ​​​യും നാ​​​ട്ടു​​​കാ​​​രും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രും ചേ​​​ർ​​​ന്നാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഉ​​​ട​​​ൻ​​​െ മാ​​​ങ്ങോ​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ദേ​​​വി​​​ക​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ദേ​​​വി​​​ക​​​യു​​​ടെ മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​രി ആ​​​ദി​​​ത്യ​​​ക്കാ​​​യി വാ​​​ങ്ങി​​​യ ഫ്രി​​​ഡ്ജ് കൈ​​​മാ​​​റി​​​യ​​​ശേ​​​ഷം മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

National

മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ട്ര​ക്കി​ലി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ആം​ബു​ല​ൻ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു. പൂ​ർ​വാ​ഞ്ച​ൽ എ​ക്‌​സ്പ്ര​സ് വേ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മരിച്ചവരിൽ സൈ​നി​ക​ന്‍റെ മ​ക​നും സ​ഹോ​ദ​ര​നും അ​ന​ന്ത​ര​വ​നും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടു​ന്നു. സു​ബേ​ദാ​ർ സ​ത്യ​വാ​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ച് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

 അ​പ​ക​ട​ത്തി​ൽ സ​ത്യ​വാ​ന്‍റെ മ​ക​ൻ ഗൗ​ര​വ് സിം​ഗ് (28), സ​ഹോ​ദ​ര​ൻ രാ​ജ​ൻ ചൗ​ധ​രി (35), അ​ന​ന്ത​ര​വ​ൻ റാം ​സ​മു​ജ് സിം​ഗ് (40) ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ജ​സ്പാ​ൽ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് അ​യോ​ധ്യ-​സു​ൽ​ത്താ​ൻ​പു​ർ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള ഹാ​ലി​യാ​പ്പു​ർ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

എ​ക്‌​സ്പ്ര​സ്‌​വേ​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​വെ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഇ​ട​യി​ൽ ആം​ബു​ല​ൻ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഗൗ​ര​വ് സിം​ഗും ഡ്രൈ​വ​ർ ജ​സ്‌​പാ​ലും മ​രി​ച്ചു. രാ​ജ​ൻ ചൗ​ധ​രി, റാം ​സ​മു​ജ് സിം​ഗ് എ​ന്നി​വ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

International

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

റി​യാ​ദ്: സൗ​ദി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. താ​യി​ഫ് - റാ​നി​യ റോ​ഡി​ലു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ജെ​യ്‌​സി മോ​ൾ മാ​ത്യു, കു​റു​മ​ല്ലൂ​ർ സ്വ​ദേ​ശി​നി ആ​ന​ച്ചേ​രി അ​ഞ്ചാ​കു​ന്നേ​ൽ ജോ​ബി​ന ജോ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ വി​ജ​യ​ല​ക്ഷ്മി, ഹെ​പ്സി​ബ എ​ന്നി​വ​രും മ​രി​ച്ചു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സൗ​ദി പൗ​ര​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. താ​യി​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഗാ​ഫ അ​ൽ അ​വെ​യ്‌​ല ക്ലി​നി​ക്കു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ.

അ​വ​ധി​ദി​ന​ത്തി​ൽ ഷോ​പ്പിം​ഗി​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ സൗ​ദി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ട്ര​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ചു; ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ട്ര​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ന്ദേ​ഡ്-​ഭോ​ക​ർ റോ​ഡി​ലെ സി​താ​ഖ​ണ്ഡി ഘ​ട്ടി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ന​ന്ദേ​ഡി​ൽ​നി​ന്ന് ഭോ​ക്ക​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ൻ എ​തി​രെ വ​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ആ​റു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ച്ച​വ​രി​ൽ പാ​ണ്ഡു​രം​ഗ് വാ​ഘ്മാ​രെ, ല​ക്ഷ്മീ​ബാ​യി വാ​ഘ്മാ​രെ, സ​യ്യി​ദ് അ​ൽ​താ​മാ​ഷ്, ഷെ​യ്ഖ് ഫി​റോ​സ്, ബ​ൽ​വാ​ൻ പ​വാ​ർ എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​രി​ച്ചു

പൂ​വാ​ർ: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ക​രും​കു​ളം പ​ള്ളം ഷിം​ലി സ​ദ​ന​ത്തി​ൽ സ്റ്റാ​ൻ​ലി (59) യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് 10 ന് പു​തി​യ​തു​റ സെ​ന്‍റ് നി​ക്കോ​ള​സ് ദേ​വാ​ല​യ​ത്തി​ൽ.

തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം വ​ച്ച് മ​റ്റൊ​രു സ്‌​കൂ​ട്ടി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഇ​ട​ത് കാ​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ സ്റ്റാ​ൻ​ലി​യെ പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ച്ച​യോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: ഷെ​ർ​ളി ഒ​ളി​വ​ർ. മ​ക്ക​ൾ: ഷിം​ലി സ്റ്റാ​ൻ​ലി, ഷാ​രോ​ൺ സ്റ്റാ​ൻ​ലി.

Kerala

സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​പ്പ​തു പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​ക്ക് കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടും​ചാ​ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തൊ​ട്ടി​ൽ​പാ​ല​ത്ത് നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ള​വ് ക​യ​റി എ​ത്തി​യ ച​ര​ക്ക് ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ക്യാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ക്യാ​ബി​ൻ പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ഇ​തി​ൽ 15 പേ​രെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

District News

വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: കൈ​ത​പ്പൊ​യി​ല്‍ നോ​ള​ജ് സി​റ്റി റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. അ​ഞ്ചു​കു​ന്ന് മാ​നാ​ഞ്ചി​റ ച​ക്ക​ര റ​ഷീ​ദ്(51)​ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. റ​ഷീ​ദും ഭാ​ര്യ റം​ല​യും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ പി​ക്ക​പ്പ് വാ​നി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ റം​ല കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​സ​യി​ലാ​ണ്.

NRI

മി​ഡി​ൽ​സ്ബ്രോ​യി​ൽ റോ​ഡ​പ​ക​ടം: ര​ണ്ട് പോ​ലീ​സു​കാ​രുൾ​പ്പെ​ടെ ഏ​ഴു​ മരണം

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ മി​ഡി​ൽ​സ്ബ്രോ​യി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർക്ക് ദാ​രു​ണാന്ത്യം. എ66 ​ഹൈ​വേ​യി​ലൂ​ടെ തെ​റ്റാ​യ ദി​ശ​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഫോ​ക്സ്വാ​ഗ​ൺ പ​സാ​ത്ത് കാ​ർ പോ​ലീ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൈ​ക്ക​ൽ റോ​ബ​ർ​ട്ട് കാ​ഹി​ൽ (23), തി​യോ റേ (17), ​കോ​ൾ റോ​ബ​ർ​ട്ട് വ​ർ​ത്തി (16), ജേ​ക്ക​ബ് മ​ടു​സി​യാ​ക് (23), മ​കാ​യ് സാ​ഡിം​ഗ്ട​ൺ (18) എ​ന്നി​വ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മാ​ത്യു ബ്ലേ​ഡ്സ് (38), ടോം ​ക്ലൗ​ഫ് (37) എ​ന്നി​വ​രു​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ച​ത്.

പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണം ക്ലീ​വ്ലാ​ൻ​ഡ് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ഓ​ഫീ​സ് ഫോ​ർ പോ​ലീ​സ് കോ​ൺ​ഡ​ക്റ്റ്  (IOPC) സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

മാ​ടാ​മ്പു​റം വ​ള​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം; റ​മ്പി​ൾ സ്ട്രി​പ്പി​ല്ലാ​ത്ത​ത് തി​രി​ച്ച​ടി

മു​ക്കം: ന​വീ​ക​ര​ണ ശേ​ഷം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ എ​ട​വ​ണ്ണ - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ​നോ​ർ​ത്ത് കാ​ര​ശേ​രി മാ​ടാ​മ്പു​റം വ​ള​വി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം. ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ, ഒ​രു കാ​ർ, ഒ​രു മി​നി ഗു​ഡ്സ് ഓ​ട്ടോ എ​ന്നി​വ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ക്ക​ത്തു നി​ന്ന് അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളും അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മു​ക്ക​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​ണ് ​പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ കു​റ​ച്ചു സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ക്കു​ക​യും റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ഞ്ഞ് പോ​വു​ക​യും ചെ​യ്ത റ​മ്പി​ൾ സ്ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.​

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നാ​ന്നൂ​റി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ടാ​മ്പു​റം വ​ള​വി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി റ​മ്പി​ൾ​സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സം​സ്ഥാ​ന പാ​ത പൊ​ളി​യു​ക​യും സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ക​യും ചെ​യ്ത​ങ്കി​ലും ഇ​വി​ടെ മാ​ഞ്ഞു പോ​യ റ​മ്പി​ൾ​സ്ട്രി​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

Kerala

പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ടം; സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: തി​രു​വേ​ഗ​പ്പു​റ​യി​ൽ ലോ​റി​യും കാ​റും ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എ​ട​പ്പ​ലം അ​മ്പാ​ടി കു​ന്ന​ത്ത് അ​നി​ൽ​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി​യി​ലും തു​ട​ർ​ന്ന് കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ ഉ​ട​ൻ​ത​ന്നെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കൊ​പ്പം പോലീസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

വാ​ഹ​നാപ​ക​ട​ത്തി​ൽ പു​ന്ന​പ്ര സ്വ​ദേ​ശി മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡി​ൽ പ​ള്ളി വെ​ളി​യി​ൽ അ​ബു ബ​ക്ക​റി​ന്‍റെ മ​ക​ൻ ഷ​ഫി(44)​ക്കാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന് മ​ത്സ്യ​വു​മാ​യി വൈ​പ്പി​നി​ലേ​ക്ക് പോ​യ ഷ​ഫീ​ക്കി​ന്‍റെ ഇ​ൻ​സു​ലേ​റ്റ​ർ ലോ​റി ഇ​ട​പ​ള്ളി ഭാ​ഗ​ത്ത് വ​ച്ച് മ​റ്റൊ​രു ഡോ​റ​സ് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ ഭാ​ഗം ത​ക​ർ​ന്ന് ഇ​തി​നി​ടെ​യി​ൽ കു​ടു​ങ്ങി​യ ഷ​ഫീ​ക്ക് ത​ത്ക്ഷ​ണം മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ആ​രി​ഫ. ഭാ​ര്യ: സൂ​രി​ജ. മ​ക്ക​ൾ: ആ​ലി​യ,അ​ൽ​ഫി​യ, ആ​സി​ഫ് (വി​ദ്യാ​ർ​ഥി​ക​ൾ).

District News

റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ടം; ‌ റാ​ന്നി സ്വ​ദേ​ശി മ​രി​ച്ചു

റാ​ന്നി: റി​യാ​ദ്-ദ​മാം ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ റാ​ന്നി സ്വ​ദേ​ശി മ​രി​ച്ചു. റാ​ന്നി - ക​രി​കു​ളം പൂ​ഭ​ര​ണി​യി​ൽ രാ​ജേ​ഷ് കു​മാ​റാ​ണ് (42) മ​രി​ച്ച​ത്. റി​യാ​ദി​ൽ ഹെ​വി വാ​ഹ​ന ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

റി​യാ​ദി​ൽനി​ന്ന് അ​ൽ​ഹ​സ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ങ്ങി​യി​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് പോ​ലി​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​മ്പ​നി അ​ധി​കൃ​ത​ർ രാ​ജേ​ഷി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ വാ​ഹ​ന​ത്തി​ലെ ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടു​വി​ലാ​ണ് അ​പ​ക​ടംവി​വ​രം അ​റി​യാ​നാ​യ​ത്.​ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം റു​മാ​ഹ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ച്ഛ​ൻ: മ​ണി​യ​ൻ നാ​യ​ർ. അമ്മ: മ​ണി​യ​മ്മ. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: പ്ര​ണ​വ്, പൗ​ർ​ണ​മി.

International

യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട വി​വ​രം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം) കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നാ​സി​യ സ​ൽ​മ, ഇ​വ​രു​ടെ മ​ക​ൾ, മ​ക​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നാ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​യ്ക്ക് ന​വീ​ദ്, ഇ​ള​യ മ​ക​ൾ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദി​ലെ സൈ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ന​വീ​ദ് 10 വ​ർ​ഷം മു​മ്പാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ക​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​വി​ടു​ത്തെ പോ​ലീ​സി​ൽ നി​ന്നും അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് ന​വീ​ദി​ന്‍റെ പി​താ​വ് ഷെ​യ്ക്ക് അ​ബ്ദു​ൾ സ​യീ​ദ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര വി​സ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

 

Kerala

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി മ​രി​ച്ചു

ഒ​മാ​ൻ: സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. ക​ണ്ണു​ർ താ​ഴെ​ചൊ​വ്വ ഇ​ള​യാ​വൂ​ർ സീ​ബ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​നി​ദി​ന്‍റെ ഭാ​ര്യ താ​ഴെ​ചൊ​വ്വ തി​ല​ന്നൂ​ർ ബ​ർ​ഷ​മ​ഹ​ലി​ൽ ഫാ​ത്തി​മ​ത്ത് ഷാ​ന​യാ​ണ് (24) മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഷാ​നി​ദി​നെ​യും (31) കൂ​ടെ യാ​ത്ര ചെ​യ്ത മു​ഹ​മ്മ​ദ് അ​ന​സ് പൂ​ള​ക്ക​ലി​നെ​യും (26) പ​രി​ക്കു​ക​ളോ​ടെ സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹൈ​മ​യി​ൽ സൈ​ൻ ബോ​ർ​ഡ് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മ​സ്ക​ത്തി​ലെ സീ​ബി​ൽ ഫാ​ൽ​ക്ക​ൺ ഗ്രാ​ഫി​ക്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മു​ഹ​മ്മ​ദ് ഷാ​നി​ദും മു​ഹ​മ്മ​ദ് അ​ന​സും. അ​ടു​ത്തി​ടെ​യാ​ണ് ഫാ​ത്തി​മ​ത്ത് ഷാ​ന വി​സി​റ്റിം​ഗ് വി​സ​യി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത്.

Kerala

ഓ​ച്ചി​റ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു

ഓ​ച്ചി​റ: ഓ​ച്ചി​റ ആ​ലും​പീ​ടി​ക റൂ​ട്ടി​ല്‍ പ്ര​യാ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം. സ്വ​കാ​ര്യ ബ​സ്സും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കാ​റി​ലെ യാ​ത്ര​ക്കാ​രി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വം​ന​ട​ന്ന ഉ​ട​ന്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ടു​മ​ണ്‍ നി​ല​മേ​ല്‍ മേ​ലേ​തി​ല്‍ രാ​ജ​ന്‍റെ ഭാ​ര്യ അ​മൃ​ത (27) ആ​ണ് മ​രി​ച്ച​ത്. അ​മൃ​ത​യു​ടെ ഭ​ര്‍​തൃ സ​ഹോ​ദ​രി അ​ര്‍​ച്ച​ന (24), അ​മൃ​ത​യു​ടെ മ​ക​ള്‍ മി​ലോ​നി (2), അ​മ്മ പ​ത്മാ​വ​തി (60) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മി​ലോ​നി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. മു​ണ്ട​ക്ക​യം കു​ള​ത്തു​ങ്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ ശ്യാം (​സാം​സ​ണ്‍) (21) ആ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ന​ട്ടെ​ല്ലി​ല്‍ പ​രു​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കു​ക​ളു​ണ്ട്.

National

ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് പേ​ർ വെ​ന്തു​മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് പേ​ർ വെ​ന്തു​മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ബോ​യ​പാ​ളേം ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​തി​ന് പി​ന്നാ​ലെ ഇ​രു​വാ​ഹ​ന​ങ്ങ​ളും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന ട്ര​ക്കു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. രാ​വി​ലെ ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം.പേ​പ്പ​ർ ക​യ​റ്റി​വ​ന്ന​താ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്ര​ക്കു​ക​ളി​ൽ‌ ഒ​ന്ന്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പേ​പ്പ​ർ ക​യ​റ്റി​വ​ന്ന ട്ര​ക്കി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം; മ​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. തൊ​ടി​യൂ​ർ സ്വ​ദേ​ശി വി​ള​യി​ൽ പ​ടീ​റ്റ​തി​ൽ ശ​ശി (54) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന മ​ക​ൾ ശ​ര​ണ്യ (27) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ‌ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മാ​രാ​രി​ത്തോ​ട്ടം പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്, മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ശ​ശി മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ർ ആ​ളൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ആ​ളൂ​ര്‍ ആ​ന​ത്ത​ടം സ്വ​ദേ​ശി പീ​ണി​ക്ക​പ​റ​മ്പി​ല്‍ ജൂ​വി​ന്‍ രാ​ജു (16) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജൂ​വി​ന്‍ രാ​ജു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​യ്യി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ (18) എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജൂ​ൺ 15ന് ​രാ​വി​ലെ 11.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. ക​ദ​ളി​ച്ചി​റ​യി​ല്‍ വ​ച്ച് വ​ല​തു​വ​ശ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സി​പി​യു​ടെ ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡ് സ​ഞ്ച​രി​ച്ചി​രു​ന്ന പോ​ലീ​സ് വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി; ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്  

 

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. ഹൈ​വേ പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ മാ​രു​തി കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഹൈ​വേ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്.

അ​പ​ക​ട​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, അ​ലോ​ഷി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സൂ​ര​ജി​ന് കാ​ലി​നാ​ണു പ​രി​ക്ക്. അ​ലോ​ഷി​ക്കും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​രു​വ​രെ​യും ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല​വി​ൽ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Kerala

ഇ​രു​ച​ക്ര​വാ​ഹ​നം ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വെ​ളി​മു​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് താ​ഴെ​പ്പാ​ലം സ്വ​ദേ​ശി ഇ​ബ്രാ​ഹിം (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ബ്രാ​ഹി​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

 

 

 

National

റോഡപകടത്തിൽ ആറുപേർ മരിച്ചു

ബി​​​ക്കാ​​​നീ​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ക്കാ​​​നീ​​​റി​​​ൽ ഏ​​​ഴം​​​ഗ കു​​​ടും​​​ബം സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ട്ര​​​ക്കി​​​ലി​​​ടി​​​ച്ച് ആ​​​റു​​​പേ​​​ർ​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ മു​​​കം ജം​​​ബേ​​​ശ്വ​​​ർ ക്ഷേ​​​ത്രദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞു കാ​​​റി​​​ൽ മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.

പി​​​ബി​​​എം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ടു​​​വ​​​യ​​​സു​​​ള്ള ത​​​ൻ​​​വി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

Kerala

കൊ​ച്ചി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

കൊ​ച്ചി: പ​റ​വൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ന​ന്ത്യാ​ട്ടു​കു​ന്നം അ​മ്പാ​ട്ടു​പ​റ​മ്പ് സു​നി​ൽ കു​മാ​ർ - മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (27) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ക​രി​മ്പാ​ടം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​മാ​യി ശ്രീ​ല​ക്ഷ്മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ല​ക്ഷ്മി​യെ ഉ​ട​ൻ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ചേ​ന്ദ​മം​ഗ​ലം തോ​പ്പി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി, ബ​ന്ധു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സ്കൂ​ട്ട​റി​ൽ പ​റ​വൂ​രി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. വെ​ടി​മ​റ ക​രു​മാം​ചേ​രി​യി​ലെ ഒ​രു ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി. ഭ​ർ​ത്താ​വ്: സ​ജി​ത്ത് (ഡ്രൈ​വ​ർ). മ​ക്ക​ൾ: ആ​ദ്യ, ആ​ദി​ക്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു.

National

വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ വാ​ഹ​നം റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ച്പേ​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സിം​ദേ​ഗ ജി​ല്ല​യി​ലെ കൊ​ലെ​ബി​റ പ്ര​ദേ​ശ​ത്തെ അ​ഘ​ർ​മ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും റാ​ഞ്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. റാ​ഞ്ചി​യി​ൽ നി​ന്ന് സിം​ദേ​ഗ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ; ഡെ​ലി​വ​റി വാ​ൻ ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കു​ഴ​ൽ​മ​ന്ദം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വ് റോ​ഡ​രി​കി​ൽ കി​ട​ന്ന് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു. തേ​ങ്കു​റു​ശി വി​ള​യ​ന്നൂ​ർ ച​കി​രാ​ന്തൊ​ടി വീ​ട്ടി​ൽ ഷി​യാ​സ് (28) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്‌​ച രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​ൻ പോ​യ​വ​രാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ഷി​യാ​സി​നെ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ആ​ല​ത്തൂ​രി​ലെ സ്വ​കാ​രാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​നി​ശേ​രി​യി​ൽ ആ​മ​സോ​ൺ ഡെ​ലി​വ​റി വാ​നി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു ഷി​യാ​സ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ലി​യ അ​ള​വി​ൽ ര​ക്തം വാ​ർ​ന്നു​പോ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
‌
രാ​ത്രി 11ഓ​ടെ ഷി​യാ​സി​നെ വീ​ട്ടു​കാ​ർ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഉ​ട​നെ എ​ത്തു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​തി​നു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Kerala

കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ചു​ര​ത്തി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഏ​ഴാം വ​ള​വി​ൽ​വെ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞാ​യി​ഷ (55), സ​ൻ​ഹ ഫാ​ത്തി​മ (10), ആ​യി​ഷ സെ​ൻ​സ (13) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ തൊ​ട്ടി​ൽ​പ്പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഏ​ഴാം വ​ള​വി​ൽ​വെ​ച്ച് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞ് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സു​ന്ദ​ർ രാ​ജ്, മ​ക​ൾ ജ​ന​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശി​വ​കാ​ശി​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ പ്ര​ണ​വും കു​ടും​ബ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലാ​ണ് സ്ഥി​ര​താ​മ​സം. പ​രി​ക്കേ​റ്റ ജ​ന​നി​യു​ടെ സ​ഹോ​ദ​ര​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്ര​ണ​വ് പു​ന​ലൂ​ർ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​റി​ൽ ആ​കെ നാ​ലു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രി​ക്കു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി ലോ​റി ഉ​യ​ർ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മ​ല​പ്പു​റം കോ​ഹി​ന്നൂ​രി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ പ​ന്നി​ത്ത​ടം സ്വ​ദേ​ശി ഷ​ഹീ​ദ്, ഭാ​ര്യ ഷ​ഹീ​ന ബ​ന്ധു ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടു നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Kerala

മൈ​സൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: മൈ​സൂ​രി​ൽ വെ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ര​വൂ​ർ സ്വ​ദേ​ശി​നി​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വ​ര​വൂ​ർ കു​മ​ര​പ്പ​നാ​ലി​ൽ കു​ന്ന​ത്ത് വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൾ ആ​ര്യ​യാ​ണ് (18)മ​രി​ച്ച​ത്.

മൈ​സൂ​ർ ആ​ദി ചു​ഞ്ച​ന​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ര്യ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ള​ജി​ൽ നി​ന്ന് പി​താ​വി​നോ​ടൊ​പ്പം കാ​റി​ൽ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ എ​തി​രെ വ​ന്നി​രു​ന്ന മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ് സു​രേ​ന്ദ്ര​നും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും സാ​ര​മു​ള്ള​ത​ല്ല. കോ​ള​ജി​ലെ ഭ​ക്ഷ​ണ​വും താ​മ​സ​വും ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച് പി​താ​വി​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ആ​ര്യ. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. മാ​താ​വ്: സി​നി. സ​ഹോ​ദ​ര​ൻ: ആ​കാ​ശ്.

Kerala

വാൽപ്പാറ വാഹനാപകടം: കോടതി റിപ്പോര്‍ട്ട് തേടി

കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം പാ​​​ങ്ങ് പ​​​ള്ളി​​​പ്പ​​​റ​​​മ്പ​​​ത്ത് എ​​​ല്‍പി സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​യാ​​​ത്രാ സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ന്‍ മ​​​റി​​​ഞ്ഞ് അ​​​ധ്യാ​​​പ​​​ക​​​രു​​​ള്‍പ്പെ​​​ടെ ഒ​​​മ്പ​​​തു​​​പേ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി.

വാ​​​ഹ​​​ന​​​ത്തി​​​ലെ ഡ്രൈ​​​വ​​​ര്‍ കാ​​​ബി​​​നി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഫ്ലാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി​​​യ​​​ത്.

ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ കൃ​​​ഷ്ണ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ക​​​ഴി​​​ഞ്ഞ മാ​​​സം 17ന് ​​​വാ​​​ല്‍പ്പാ​​​റ​​​യി​​​ലെ ഹെ​​​യ​​​ര്‍പി​​​ന്‍ വ​​​ള​​​വി​​​ലാ​​​ണ് വാ​​​ന്‍ മ​​​റി​​​ഞ്ഞ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു​​​മു​​​മ്പ് യാ​​​ത്ര​​​ക്കാ​​​ര്‍ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​ക​​​ളി​​​ല്‍ മി​​​ന്നു​​​ന്ന ലൈ​​​റ്റു​​​ക​​​ള്‍ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത രൂ​​​പ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത ഹ​​​ര്‍ജി​​​യാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യോ ഫ്ലാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി യു​എ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ന്ത്യാ​ന: അ​മേ​രി​ക്ക​യി​ലെ ‌‌‌‌ഇ​ന്ത്യാ​ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തെ​ലു​ങ്കാ​ന സ്വ​ദേ​ശി ന​വ്യ ഗ​ഡു​സു (25) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി​ക്ക് ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ന​വ്യ​യു​ടെ വാ​ഹ​ന​ത്തി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് ന​വ്യ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ മി​നി​വാ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ഏ​ഴ് പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട്‌: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ സു​ഭാ​ഷ് (19), ര​ജീ​ഷ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട്‌ എ​രി​മ​യൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്ന് പേ​രാ​ണ് അ​പ​ക​ട സ​മ​യം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഖി​ൽ(18) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​ക്ക് അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

NRI

ടാ​ൻ​സാ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഡോഡോമ: ആ​ഫ്രി​ക്ക​യി​ലെ ടാ​ൻ​സാ​നി​യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തൃശൂർ പോർക്കുളം പ​ള്ളി​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ജ​യ​രാ​ജ​ന്‍റെ മ​ക​ൻ തേ​ജ​സ് (ക​ണ്ണ​ൻ - 30) ആണ് മ​രി​ച്ചത്.

സം​സ്കാ​രം ന‌ടത്തി. ഈ മാസം എട്ടിന് ​ടാ​ൻ​സാ​നി​യ​യി​ലെ ഇ​റി​ഗ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തേ​ജ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ൽ ലോ​റി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ തേ​ജ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ തേ​ജ​സി​നൊ​പ്പം മ​റ്റു രാ​ജ്യ​ക്കാ​രാ​യ നാല് പേ​ർ കൂ​ടി മ​രി​ച്ചി​രു​ന്നു.

10 വ​ർ​ഷ​മാ​യി തേ​ജ​സ് ടാ​ൻ​സാ​നി​യ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​മ്മ: ഷീ​ബ. സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി.

Kerala

നേ​ര്യ​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു

നേ​ര്യ​മം​ഗ​ലം: എ​റ​ണാ​കു​ളം നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ബ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് അ​പ​ക​ടം. ക​രി​മ​ണ​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് സ്വ​കാ​ര്യ ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ന് സ​മീ​പ​ത്തു​ള്ള കു​ഴി​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

കൊ​ച്ചി​ൻ എ​ന്ന എ​റ​ണാ​കു​ളം-​ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന 41 യാ​ത്ര​ക്കാ​രും ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ഴ​യെ തു​ട​ർ​ന്ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ നേ​ര്യ​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Kerala

എം​സി റോ​ഡി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: എം​സി റോ​ഡി​ൽ വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം കീ​ഴാ​യി​ക്കോ​ണ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​റ്റി​ക്കാ​ട് സ്വ​ദേ​ശി സു​ബി​ൻ (18) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നു വ​ന്ന ബൈ​ക്ക് എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു സു​ബി​ൻ. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ബി​ന്‍റെ സു​ഹൃ​ത്ത് സി​ദ്ധാ​ർ​ഥ് പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ്.

വാ​മ​ന​പു​ര​ത്ത് നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ ആ​ണ് ബൈ​ക്കി​ലി​ടി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ യു​വാ​ക്ക​ളെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സു​ബി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​ള്ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ റെ​ജി ആ​ണ് മ​രി​ച്ച​ത്. വാ​ര്യാ​പു​ര​ത്ത് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കു​പ​റ്റി.​ആം​ബു​ല​ൻ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ രോ​ഗി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ളു​ക​ളെ​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ടി​ച്ച് നാ​ല് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ടി​ച്ച് നാ​ല് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മു​ള​വു​കാ​ട്-​പൊ​ന്നാ​രി​മം​ഗ​ലം പ​ട​ന്ന​യി​ൽ വീ​ട്ടി​ൽ ധ​നീ​ഷി​ന്‍റെ മ​ക​ൾ മേ​ധാ ധ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ മൂ​ല​മ്പി​ള്ളി ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​യ​ൽ​വാ​സി രേ​ഖ​യ്ക്കൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു മേ​ധ​യും അ​മ്മ മി​ഥു​ന​യും. അ​മ്മ​യു​ടെ കൈ​ക​ളി​ലാ​യി​രു​ന്നു മേ​ധ. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ മേ​ധ​യെ​യും മി​ഥു​ന​യെ​യും അ​യ​ൽ​വാ​സി​യാ​യ രേ​ഖ​യെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മേ​ധ മ​രി​ച്ചു. മി​ഥു​ന​യും രേ​ഖ​യും ചി​കി​ത്സ​യി​ലാ​ണ്.

 

 

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​മ്പാ​യം ക​ന്യാ​കു​ള​ങ്ങ​ര പോം​കു​ന്ന് ഷാ​ഹി​ൻ വി​ല്ല​യി​ൽ ഷി​റാ​സ്ഖാ​ൻ-​സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷാ​ഹി​ൻ(23) ആ​ണ് മ​രി​ച്ച​ത്.

എം​സി റോ​ഡി​ൽ ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ഹി​നെ ഉ​ട​ൻ ത​ന്നെ പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജോ​ർ​ദ്ദാ​നി​ൽ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഷാ​ഹി​ൻ. യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ധി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

 

Kerala

തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ഞ്ചാം ക്ലാ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​രി​ൽ‌ തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് 10 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.15ഓ​ടെ ക​ട​യ്ക്കാ​വൂ​ര്‍ നി​ല​യ്ക്കാ​മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്വ​ദേ​ശി ബി​ജി-​വാ​ള്‍​ട്ട​ര്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി​നോ​യ് ആ​ണ് മ​രി​ച്ച​ത്. ബി​നോ​യി​യും അ​മ്മ​യും സ​ഹോ​ദ​രി​യും ഓ​ട്ടോ​യി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തോ​ടെ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബി​നോ​യി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ അ​മ്മ ബി​ജി, മാ​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ഗു​ലാ​യി​സ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബി​നോ​യി​യു​ടെ മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

District News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു

വി​ഴി​ഞ്ഞം: ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ സ്‌​കൂ​ട്ട​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു. ജ​വ​ഹ​ർ​ന​ഗ​ർ ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റി​ലെ ഗ്രേ​ഡ് എ​സ്ഐ സെ​ൽ​വ​രാ​ജ് (48) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെ​ൽ​വ​രാ​ജി​നെ ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രി​ച്ചു.
നേ​ര​ത്തെ വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലും ജോ​ലി നോ​ക്കി​യി​രു​ന്നു.

Kerala

പെ​ട്രോ​ൾ തീ​ർ​ന്ന ബൈ​ക്കു​മാ​യി റോ​ഡി​ൽ നി​ന്നു; വാ​നി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് വി​ദ്യാ​ഭ​വ​ന​ത്തി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (20) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്ത് ആ​ദി​ത്യ​ൻ (20) ആ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് പെ​ട്രോ​ൾ തീ​ർ​ന്ന് നി​ന്നു പോ​യി. പി​ന്നീ​ട് മ​റ്റൊ​രു സു​ഹൃ​ത്താ​യ അ​ക്ഷ​യു​മാ​യി ചേ​ർ​ന്ന് വാ​ഹ​നം പ​രി​ശോ​ധി​ച്ചു നി​ൽ​ക്കു​മ്പോ​ൾ കോ​ഴി​ക​യ​റ്റി വ​ന്ന പി​ക്ക​പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഹ​രി​നാ​രാ​യ​ണ​ൻ അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ആ​ദി​ത്യ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ക്ഷ​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സി​ലെ ഒ​ന്നാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​ണ് ഹ​രി​നാ​രാ​യ​ൺ.

Kerala

ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി; ഇ​ടു​ക്കി​യി​ൽ വ്യാ​പാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. രാ​മ​ക്ക​ൽ​മേ​ട് സ്വ​ദേ​ശി​യും തൂ​ക്കു​പാ​ല​ത്തെ വ്യാ​പാ​രി​യു​മാ​യ ജ​യ​ലാ​ൽ (40) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് അ​പ​ക​ടം.

രാ​മ​ക്ക​ൽ​മേ​ട് ബാ​ല​ൻ​പി​ള്ള സി​റ്റി ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ജ​യ​ലാ​ലി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ജ​യ​ലാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ജ​യ​ലാ​ലി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നാ​ലെ ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ഴി മ​ധ്യേ ജ​യ​ലാ​ലി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചു.

Kerala

ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ന് മു​ന്നി​ലെ അ​പ​ക​ടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ന് മു​ന്നി​ൽ ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ താ​രം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം. കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ നി​ന്നു​ള്ള ഫ​ല​ത്തി​ലാ​ണ് മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്രി​വാ​ന്‍​ഡ്രം ക്ല​ബി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ കാ​റി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ക്കു​ക​യും, ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ തെ​റി​ച്ച് വീ​ഴു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ണി​യ​ന്‍​പി​ള്ള രാ​ജു വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യി​രു​ന്നു. കെ​മി​ക്ക​ല്‍ ലാ​ബ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചെ​ന്ന കു​റ്റം പോ​ലീ​സ് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ വാ​ഹ​നം ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ​ത് മാ​ത്ര​മാ​ണ് മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നെ​തി​രെ​യു​ള്ള കു​റ്റം.

 

 

Kerala

കൊ​ച്ചി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ങ്ങോ​ല കു​റ്റി​പ്പാ​ടം കോ​ര​പ്പി​ള്ളി​ക്കു​ടി വീ​ട്ടി​ൽ റ​ഹീ​മി​ന്‍റെ​യും റ​സീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ(21) ആ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ക​യ​റു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ഴ​ക്ക​മ്പ​ല​ത്തെ ഒ​രു സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു ഇ​ഖ്ബാ​ൽ.

Kerala

ടി​പ്പ​ർ ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ചാ​രും​മൂ​ട്: ടി​പ്പ​ർ ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​രി​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി കാ​ട്ടി​ൽ​കു​ള​ത്തി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് മാ​ത്യു ക്രി​സ്റ്റി (40 ) ആ​ണ് മ​രി​ച്ച​ത്. കെ​പി റോ​ഡി​ൽ വി​വി​എ​ച്ച്എ​സ്എ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി ജോ​ർ​ജ് മാ​ത്യു ക്രി​സ്റ്റി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം പി​ന്നീ​ട് ന​ട​ത്തും.

 

Kerala

അ​ർ​ത്തു​ങ്ക​ൽ ബൈ​പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; എ​സി മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ ബൈ​പാ​സി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​സി മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ക​മ്പി​വ​ള​പ്പി​ൽ കെ. ​നൗ​ഷാ​ദ് (58) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നൗ​ഷാ​ദ് രാ​വി​ലെ ജോ​ലി​ക്കാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഷാ​ദി​നെ ഉ​ട​ൻ ത​ന്നെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് പ​തി​നാ​റു​ങ്ങ​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി കു​റു​വ മീ​നാ​ര്‍​കു​ഴി സ്വ​ദേ​ശി​യാ​യ മു​ല്ല​പ്പ​ള്ളി ഈ​ന്തേ​ക്കാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ന്റെ മ​ക​ന്‍ ഷാ​ദി​ല്‍ (20) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​മോ​ടി​ച്ച വേ​ങ്ങ​ര സ്വ​ദേ​ശി ഗ​ഫൂ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ്വ​കാ​ര്യ പാ​ര്‍​സ​ല്‍ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷാ​ദി​ല്‍. മീ​നാ​ര്‍​കു​ഴി​യി​ലെ സ​ജീ​വ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

ജോ​ലി സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​ന്‍ നി ​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഷാ​ദി​ലി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: മു​നീ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് ഷാ​ബി​ല്‍, ഷി​ഫ, റി​ഫ.

Kerala

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ട​ത്ത് ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. നേ​മം വ​ട്ട​വി​ള​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. രാ​ത്രി ഏ​ഴോ​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ട്ട​വി​ള സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വി​നും (42), ഭാ​ര്യ ര​ജി​ത (38) ഇ​വ​രു​ടെ മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞ് എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

റെ​യി​ൽ​വേ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ൾ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

District News

വി​ദ്യാ​ർ​ഥി ചെ​ന്നൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മു​ക്കം: കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ചെ​ന്നൈ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​ന്നൈ​യി​ൽ പി​ജി വി​ദ്യാ​ർ​ഥി​നി​യാ​യ കൊ​ടി​യ​ത്തൂ​ർ എ​റ​ക്കോ​ട​ൻ ച​ന്ദ്ര ഹു​സൈ​ൻ (25) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം കൊ​ടി​യ​ത്തൂ​ർ ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. പ്ര​വാ​സി വ്യ​വ​സാ​യി​യും റി​യാ ട്രാ​വ​ൽ​സ് ഗ​ൾ​ഫ് കോ​ഡി​നേ​റ്റ​റു​മാ​യ കൊ​ടി​യ​ത്തൂ​ർ എ​റ​ക്കോ​ട​ൻ ഹു​സൈ​ന്‍റെ മ​ക​ളാ​ണ്.

ഉ​മ്മ: ബി​ജി​ല ഹു​സൈ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​ര്യ ഹു​സൈ​ൻ, ത്വ​ൽ​ഹ ഹു​സൈ​ൻ, സ​ദ്ദാം ഹു​സൈ​ൻ, നോ​ഷി​ൻ ഹു​സൈ​ൻ.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​മി​ഴ് യു​വാ​വ് മ​രി​ച്ചു

കോ​ങ്ങാ​ട്: ചെ​ര്‍​പ്പു​ള്ള​ശേ​രി-​തൂ​ത പാ​ത​യി​ല്‍ കോ​ങ്ങാ​ടി​ന​ടു​ത്ത് മാ​ഞ്ചേ​രി​ക്കാ​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് നീ​ല​ഗി​രി സ​മ​യ​പു​രം അ​ശോ​ക് വി​ല്ല​യി​ല്‍ ഫ്രാ​ന്‍​സി​സ് കു​മാ​റി​ന്‍റെ മ​ക​ന്‍ കെ​വി​ന്‍ സ്റ്റാ​നി​സ് (21) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് അ​ഭി​ഷേ​കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

വ​ൻ അ​പ​ക​ട​പ​ര​ന്പ​ര​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​ര​ങ്ങേ​റി​യ​ത്. ചെ​ര്‍​പ്പു​ള്ള​ശേ​രി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​റും കോ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​ത്തി​ന്‍റെ തു​ട​ക്കം.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍ വ​ട്ടം​ക​റ​ങ്ങി എ​തി​ര്‍ ദി​ശ​യി​ലേ​ക്ക് മാ​റി​യ​തോ​ടെ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ മ​റ്റൊ​രു ബൈ​ക്ക് വീ​ണ്ടും കാ​റി​ല്‍ വ​ന്ന് ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ ടാ​ങ്ക് ത​ക​ര്‍​ന്ന് തീ ​പി​ടി​ച്ചു ബൈ​ക്ക് ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ല്‍ വ​ന്ന് ഇ​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Kerala

‌കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ര​ണം

പാ​ല​ക്കാ​ട്: കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ മ​ധു​ക്ക​ര ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ചാ​വ​ടി മേ​ൽ​പ്പാ​ല​ത്തി​ൽ ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് യു​വ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ചി​റ്റൂ​ർ ച​ന്ദ​ന​പ്പു​റം സ്വ​ദേ​ശി അ​ജി​ത്ത് (25), പാ​ല​ക്കാ​ട് പി​രാ​യി​രി സ്വ​ദേ​ശി വി​നീ​ഷ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നാ​ല് പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

 

 

Kerala

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് വ്യാ​പാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് വ്യാ​പാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ചെ​ങ്ങോ​ട്ടു​കാ​വ് മാ​ടാ​ക്ക​ര പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പു​തി​യ​പു​ര​യി​ല്‍ സു​രേ​ഷ് ബാ​ബു(65) ആ​ണ് മ​രി​ച്ച​ത്.

കൊ​യി​ലാ​ണ്ടി ചി​ത്ര ടാ​ക്കീ​സി​ന് സ​മീ​പം സ്പെ​യ​ര്‍ പാ​ർ​ട്സ് വ്യാ​പാ​രം ന​ട​ത്തു​ന്ന​യാ​ളാ​ണ് സു​രേ​ഷ് ബാ​ബു. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ല്‍ രാ​ത്രി ക​ട​യി​ല്‍ വ​ന്ന​താ​യി​രു​ന്നു സു​രേ​ഷ്.

ക​ട​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ന്‍ ത​ന്നെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി വാ​ണി​യം​കു​ളം പാ​തി​പ്പാ​റ​യി​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വാ​ടാ​നാം​കു​റു​ശി സ്വ​ദേ​ശി​നി ദി​വ്യ(41) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ൽ ദീ​ർ​ഘ​നേ​രം സ്വ​കാ​ര്യ ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്നും ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ആ​ണ് എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ യു​വ​തി​യെ കൂ​ടാ​കെ കു​ട്ടി​യും സ​ഞ്ച​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

അ​മി​ത​വേ​ഗ​ത‍​യി​ലെ​ത്തി​യ വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ടം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക് 

തി​രു​വ​ന​ന്ത​പു​രം: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഥാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ കു​ട​പ്പ​ന മൂ​ടി​ന് സ​മീ​പം നു​ള്ളി​യോ​ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന റി​യാ​സ് (25), മു​ഹ​മ്മ​ദ് ഷാ​ഫി (22), സു​ഹൈ​ന്‍ (14), സി​യാ​ന്‍ (12), മു​ഹ​മ്മ​ദ് (11 ) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ട​പ്പ​ന മൂ​ട്ടി​ല്‍ നി​ന്നും നെ​ടു​മ​ങ്ങാ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് 25 അ​ടി താ​ഴ്ച​യി​ലു​ള്ള കു​ഴി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

കു​ഴി​യി​ലേ​ക്ക് വീ​ണ വാ​ഹ​നം വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ലി​ടി​ച്ച് നി​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ കാ​ര​ക്കോ​ണം സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

National

വാഹനാപകടം: കർണാടകയിൽ മൂന്ന് എസ്ഐമാർ കൊല്ലപ്പെട്ടു

 ചി​​​ത്ര​​​ദു​​​ർ​​​ഗ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ചി​​​ത്ര​​​ദു​​​ർ​​​ഗ​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്ന് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പ​​​ക്ട​​​ർ​​​മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബം​​​ഗ​​​ളു​​​രു-​​​ബ​​​ല്ലാ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പ്ര​​​കാ​​​ശ് സ്പോ​​​ഞ്ച് അ​​​യ​​​ൺ ഫാ​​​ക്ട​​​റി​​​ക്കു സ​​​മീ​​​പം ഞായറാഴ്ച രാ​​​വി​​​ലെ ഏ​​​ഴു​​​മ​​​ണി​​​ക്കു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ട് എ​​​സ്ഐ​​​മാ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

ബം​​​ഗ​​​ളു​​​രു​​​വി​​​ൽ നി​​​ന്ന് ബ​​​ല്ലാ​​​രി​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കാ​​​ർ തൊ​​​ട്ട​​​മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ലോ​​​റി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​മ​​​രീ​​​ഷ്, മ​​​ഞ്ചു​​​നാ​​​ഥ്, സ​​​ച്ചി​​​ൻ എ​​​ന്നീ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കേ​​​റ്റ ല​​​ക്ഷ്മ​​​ണി​​​നെ​​​യും ഈ​​​ശ്വ​​​റി​​​നെ​​​യും വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ദാ​​​വ​​​ൻ​​​ഗ​​​രെ​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Kerala

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മ​ല​പ്പു​റം കാ​വ​നൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വാ​ഴ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സ്, ഭാ​ര്യ സൗ​ദാ​ബീ​വി എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ചെ​ര​ങ്ങാ​കു​ണ്ട് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണി​രു​ന്നു. ദേ​ഹ​ത്ത് കാ​ര്‍ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

അ​ബ്ദു​ൽ അ​സീ​സ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. സൗ​ദാ​ബീ​വി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

ബൈ​ക്കും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ബൈ​ക്കും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഏ​ലം​കു​ളം ചെ​റു​ക​ര ആ​ലും​കൂ​ട്ട​ത്തി​ലെ റി​ട്ട. വാ​ട്ട​ർ അ​തോ​റി​റ്റി എ​ഇ കു​മ്പ​ള​ക്കു​ഴി അ​ഫ്സ​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ (19) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

തൃ​ശൂ​ർ മു​ണ്ടൂ​രി​ൽ വ​ച്ച് ആ​യി​രു​ന്നു ഫ​ർ​ഹാ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഫ​ർ​ഹാ​ൻ. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ചെ​റു​ക​ര ജു​മാ​മ​സ്ജി​ദ് ന​ട​ന്നു.

NRI

കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ബ്ബാ​സി​യ​യി​ൽ വാ​ഹ​നാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജോ​യ​ൽ മേ​വി​ൻ മൈ​ക്കി​ൾ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന ജോ​യ​ലി​നെ നി​യ​ന്ത്ര​ണം വി​ട്ട അ​ഭ്യാ​സ വാ​ഹ​ന​ത്തി​ന്‍റെ ഇ​ടി​യേ​റ്റ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up