x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം


Published: March 11, 2026 11:49 PM IST | Updated: March 11, 2026 11:49 PM IST

മ​ല​പ്പു​റം: മ​ല​പ്പു​റം കാ​വ​നൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വാ​ഴ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സ്, ഭാ​ര്യ സൗ​ദാ​ബീ​വി എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ചെ​ര​ങ്ങാ​കു​ണ്ട് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണി​രു​ന്നു. ദേ​ഹ​ത്ത് കാ​ര്‍ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

അ​ബ്ദു​ൽ അ​സീ​സ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. സൗ​ദാ​ബീ​വി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : malappuram accident death road accident

Recent News

Corehub Up