Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ കേ​സ്; പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യി​ൽ നി​ന്നും 16 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം വ​ട​ക്കേ​ക്ക​ര അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ൽ‌(30) ആ​ണ് പി​ടി​യി​ലാ​യ​ത്. ഷി​ബി​ൽ പ​ത്തി​ലേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

പ​ട്ടാ​മ്പി സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ​മൂ​ഹ മാ​ധ്യ​മം വ​ഴി യു​വ​തി​ക​ളു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തി​യാ​ണ് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Kerala

മ​ല​പ്പു​റം സി​പി​എ​മ്മി​ൽ അ​ഴി​ച്ചു​പ​ണി; ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​മു​ഖ​ങ്ങ​ൾ

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ മ​ല​പ്പു​റം സി​പി​എ​മ്മി​ൽ അ​ഴി​ച്ചു​പ​ണി. സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പാ​ർ​ട്ടി അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ വി​പു​ലീ​കൃ​ത ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച് കൂ​ടു​ത​ൽ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

തി​രൂ​ര​ങ്ങാ​ടി ഏ​രി​യാ സെ​ക്ര​ട്ട​റി ത​യ്യി​ൽ അ​ല​വി​യെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. കെ. ​ബ​ദ​റു​ന്നി​സ, പി. ​പ​ത്മ​ജ, എം. ​ടി. അ​ഹ​മ്മ​ദ്, ഇ. ​ന​രേ​ന്ദ്ര ദേ​വ് എ​ന്നി​വ​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ക്ഷ​ണി​താ​ക്ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി.​ന​ന്ദ​കു​മാ​റി​ന്‍റെ വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി.​അ​നി​ൽ പ​റ​ഞ്ഞു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ 11 പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എം​പി കാ​ര്യ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നും യോ​ഗം വി​മ​ർ​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഈ ​വി​ഷ​യം പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

National

മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ല: പി. നന്ദകുമാർ

മലപ്പുറം: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ രംഗത്ത്. താൻ ഉദ്ദേശിച്ചത് മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും തന്‍റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദകുമാർ.

പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ അത് ഏതാനും ചിലരുടെ മാത്രം തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ വാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളെല്ലാം ഒരേ നിലപാടാണ് പറയുന്നതെന്നും നന്ദകുമാർ വ്യക്തത വരുത്തി. പാർട്ടി സെക്രട്ടറി തങ്ങളെ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അങ്ങനെ കാര്യങ്ങൾ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പറഞ്ഞതും താൻ ഇവിടെ പറഞ്ഞതും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിശദീകരിക്കുന്നതും ഒരേ ആശയം തന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്നയാളാണ് താനെന്നും, മലപ്പുറം എക്കാലത്തും ഒരു മതനിരപേക്ഷ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ ആ മതനിരപേക്ഷത ഇല്ലാതാക്കുന്ന രൂപത്തിലുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Kerala

മ​ല​പ്പു​റ​ത്തി​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി മു​ൻ എം​എ​ൽ​എ പി. ​ന​ന്ദ​കു​മാ​ർ

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ പ​രാ​മ​ർ​ശ​വു​മാ​യി പൊ​ന്നാ​നി മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ പി. ​ന​ന്ദ​കു​മാ​ർ. മ​ല​പ്പു​റം മ​ത​മൗ​ലി​ക വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കൂ​ടാ​ണ​ന്നാ​യി​രു​ന്നു പൊ​ന്നാ​നി​യി​ൽ പാ​ർ​ട്ടി​യു​ടെ ജി​ല്ലാ​ത​ല സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത വി​പു​ലീ​കൃ​ത മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ ന​ന്ദ​കു​മാ​റി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, കെ.​കെ. ഷൈ​ല​ജ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ വേ​ദി​യി​ലി​രി​ക്കെ​യാ​ണ് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം. മ​ല​പ്പു​റം ജി​ല്ല​യെ സം​ബ​ന്ധി​ച്ച് സ​വി​ശേ​ഷ​മാ​യ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ണ്ട്.

മ​ത​മൗ​ലി​ക വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കൂ​ടാ​ണ് മ​ല​പ്പു​റം ജി​ല്ല. സ്വാ​ഭാ​വി​ക​മാ​യും അ​തി​നെ പ്ര​തി​രോ​ധി​ച്ച് മ​ത​നി​ര​പേ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളെ യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി, പു​തി​യ കാ​ല​ത്ത് അ​തി​ന്‍റെ രാ​ഷ്ട്രീ​യ ക​ട​മ​ക​ൾ എ​ങ്ങ​നെ​യെ​ല്ലാം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​യാ​ണ് വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം മ​ല​പ്പു​റം ജി​ല്ല​യെ​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ​യും തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള​വ​രാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​സ്താ​വ​ന​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Kerala

ന​മ്മ​ൾ എ​ന്തുകൊ​ണ്ട് തോ​റ്റു?; മ​ല​പ്പു​റ​ത്തെ തി​രി​ച്ച​ടി​യി​ൽ തി​രു​ത്ത​ലു​മാ​യി സി​പി​എം

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ഴി​ച്ചു​പ​ണി​ക്ക് സാ​ധ്യ​ത. പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യി​രു​ന്ന പൊ​ന്നാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​യ തി​രി​ച്ച​ടി ജി​ല്ലാ ക​മ്മി​റ്റി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തൃ​പ്തി​യും നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

മ​ന്ത്രി​യാ​യി​രു​ന്ന വി. ​അ​ബ്ദു​റ​ഹ്മാ​ൻ മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ച്ച​തും താ​ഴെ​ത്ത​ട്ടി​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യു​ണ്ട്. മെ​സി​യു​ടെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ത​ട്ടി​പ്പ് ആ​രോ​പ​ണ​വും വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചേ​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലും സി​പി​എം പ​രി​ശോ​ധി​ക്കും.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ-​സം​ഘ​ട​നാ ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ലെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടും മ​ല​പ്പു​റ​ത്ത് ച​ർ​ച്ച​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച മു​ൻ​മ​ന്ത്രി കെ.​ടി.ജ​ലീ​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​ൻ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ല​പ്പു​റ​ത്തെ സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ളും താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ.

Kerala

തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രൂ​ർ: മ​ല​പ്പു​റം തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​വ​നൂ​ർ മു​രു​ടാ​വി​ൽ​പ​ടി സ്വ​ദേ​ശി കാ​ക്ക​ശേ​രി കു​ന്നി​ൻ ര​മേ​ശ​ൻ (50) ആ​ണ് മ​രി​ച്ച​ത്. പൊ​ന്നാ​നി-​തി​രൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ലാ​വ് ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ര​മേ​ശ​ൻ.

ഇ​ന്ന് രാ​വി​ലെ 7.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ബ​സ് പൊ​ന്നാ​നി​യി​ൽ നി​ന്ന് തി​രൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി ബി​പി അ​ങ്ങാ​ടി​യി​ൽ​വ​ച്ചാ​ണ് ര​മേ​ശ​ൻ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ബ​സ് ബി​പി അ​ങ്ങാ​ടി​യി​ലെ നീ​ലി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചു.

തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ര​ജ​നി. മ​ക്ക​ൾ: കി​ര​ൺ, ആ​ദി​ത്യ​ൻ.

Kerala

യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച സം​ഭ​വം; നാ​ല് പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: യു​വാ​വി​നെ വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി സം​ഘം ചേ​ര്‍​ന്ന് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മൂ​ക്കു​ത​ല സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍ (25), നി​ഹാ​ല്‍ (18), മു​ഹ​മ്മ​ദ് ഹാ​ദി​ഫ് (19), രാ​ഹു​ല്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സെ​പ്റ്റം​ബ​ർ 22ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ക്കു​ത​ല സ്വ​ദേ​ശി വെ​ന്നി​ല വ​ള​പ്പി​ല്‍ അ​ഫ്‌​സ​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് അ​ഫ്‌​സ​ലി​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘം കാ​വി​ല്‍​പാ​ടം കു​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച പ​രാ​തി.

കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ പൊ​ന്നാ​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് അ​സ​ഭ്യ​വ​ർ​ഷ​വും ഭീ​ഷ​ണി​യും; പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ൽ. പാ​വി​ട്ട​പ്പു​റം ഒ​ത​ളൂ​ര്‍ സ്വ​ദേ​ശി പ്രേ​മ​രാ​ജ​ന്‍ (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി സ​മ​യം ഉ​ൾ​പ്പെ​ടെ സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ക്കി​യ​തോ​ടെ​യാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. തു​ട​ര്‍​ച്ച​യാ​യ ഫോ​ണ്‍​വി​ളി​ക​ള്‍ കാ​ര​ണം സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ത​ട​സ​മു​ണ്ടാ​യ​താ​യി പൊ​ലി​സ് പ​റ​യു​ന്നു.

ഫോ​ണ്‍​വി​ളി​ക​ളു​ടെ ഉ​റ​വി​ടം തേ​ടി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി മൈ​സൂ​രി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്. മൈ​സൂ​രി​ലെ ഒ​രു ഫ​ര്‍​ണി​ച്ച​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ മ​റ്റൊ​രു കേ​സി​ല്‍ പൊ​ലി​സ് പ്രേ​മ​രാ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ഫോ​ൺ വി​ളി​യെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ളു​ടെ പു​രോ​ഗ​തി മ​ന​സി​ലാ​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല: കെ.​എം. ഷാ​ജി

മ​ല​പ്പു​റം: നി​രീ​ശ്വ​ര​വാ​ദി​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത് മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി. മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ളു​ടെ പു​രോ​ഗ​തി​യും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പു​രോ​ഗ​മ​ന​പ​ര​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ൾ​ക്ക് പോ​ലും പു​തി​യ ത​ല​മു​റ​യി​ലെ പെ​ൺ​കു​ട്ടി​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ ന​യി​ക്കാ​നോ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നോ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​ത​ര​ത്തി​ലും പ​രി​വ​ർ​ത്തി​ക്ക​പ്പെ​ടാ​ത്ത സം​ഘ​ട​ന​ക​ൾ ഉ​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സി​ജെ​പി സ​മ​ര​ത്തി​ൽ പോ​ലും മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും കെ.​എം. ഷാ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ദേ​ശീ​യ സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Kerala

വീ​ടു​ക​ളി​ല്‍ ക​യ​റി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വം; നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: കു​റ്റി​പ്പു​ളി മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ല്‍ ക​യ​റി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ൽ. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് സ്വ​ദേ​ശി ചെ​റു​മ​ല ഷം​സു​ദ്ദീ​ന്‍ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ണ്ടി​ക്കാ​ട് പൊ​ലി​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്രാ​യ​മാ​യ​വ​രും വീ​ട്ട​മ്മ​മാ​രും മാ​ത്ര​മു​ള്ള വീ​ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്ര​തി​യു​ടെ മോ​ഷ​ണം. വീ​ട്ടു​കാ​രു​മാ​യി പ​രി​ച​യം സ്ഥാ​പി​ക്കു​ക​യും വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

പ്ര​തി​ക്കെ​തി​രെ മ​ല​പ്പു​റം ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ക​രു​വാ​ര​കു​ണ്ട് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​യാ​യ വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഷം​സു​ദ്ദീ​ന്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: വെ​ണ്ട​ല്ലൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മൂ​ര്‍​ക്ക​നാ​ട് വെ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹ​ല്‍ (23) ആ​ണ് വ​ളാ​ഞ്ചേ​രി പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍ 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഉ​ട​മ​സ്ഥ​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് വ​ളാ​ഞ്ചേ​രി അ​ത്തി​പ്പ​റ്റ​യി​ല്‍ നി​ന്ന് വാ​ഹ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​പ്പു​ര​യി​ല്‍ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

 

Kerala

മ​ല​പ്പു​റ​ത്ത് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു

മ​ല​പ്പു​റം: മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ട​ത്ത് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു. പൂ​ക്കോ​ട്ടും​പാ​ടം ചെ​ട്ടി​പ്പാ​ട​ത്താ​ണ് സം​ഭ​വം. പൊ​ട്ടി​യി​ൽ സ്വ​ദേ​ശി ജി​ബി​ൻ, ഭാ​ര്യ സു​ജ​ന എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രെ​യും നി​ല​മ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ അ​യ​ൽ​വാ​സി​യാ​യ സു​ധീ​ഷി​നാ​യി പൊ​ലി​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Kerala

നി​ല​മ്പൂ​രി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടും​പാ​ടം ടി​കെ കോ​ള​നി​യി​ലെ കോ​ട്ട​പ്പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ടി​കെ കോ​ള​നി സ്വ​ദേ​ശി സ​ജി​ത​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12ഓ​ടെ ആ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ ആ​യി​രു​ന്നു ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​തോ​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി.

Kerala

മഴക്കെടുതി: മുഖ്യമന്ത്രി മലപ്പുറത്തേക്ക്

മലപ്പുറം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.

അതേസമയം, പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം അ​​​മ​​​ര​​​ന്പ​​​ലം-​​​ചോ​​​ക്കാ​​​ട് കോ​​​ട്ട​​​പ്പു​​​ഴ ടി​​​കെ കോ​​​ള​​​നി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞാ‍യറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.

ടികെ നഗറിന്‍റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.

എന്‍ഡിആര്‍എഫിനൊപ്പം ആര്‍ആര്‍എഫിന്‍റെ 10 സംഘവും തെരച്ചിലിന്‍റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞാ‍യറാഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണു ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​പ്പാ​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Kerala

പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചില്‍: മരണം അഞ്ചായി, തെരച്ചിൽ തുടരുന്നു

മലപ്പുറം: പൂ​​​ക്കോ​​​ട്ടും​​​പാ​​​ടം അ​​​മ​​​രമ്പലം-​​​ചോ​​​ക്കാ​​​ട് കോ​​​ട്ട​​​പ്പു​​​ഴ ടി​​​കെ കോ​​​ള​​​നി ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞാ‍യറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.

ടികെ നഗറിന്‍റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.

എന്‍ഡിആര്‍എഫിനൊപ്പം ആര്‍ആര്‍എഫിന്‍റെ 10 സംഘവും തെരച്ചിലിന്‍റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞാ‍യറാഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണു ശ​​​ക്ത​​​മാ​​​യ മ​​​ല​​​വെ​​​ള്ള​​പ്പാ​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; നാല് പേർ ഒഴിക്കിൽപെട്ടു, ഒരാൾ മരിച്ചു

മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാല് പേരാണ് ഒഴുക്കില്‍ പെട്ടത്. രണ്ട് പേരെ രക്ഷപെടുത്തി. ഒരു സ്ത്രീയ്ക്കായി തെരച്ചിൽ ഊർജിതമാക്കി.

നിലമ്പൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Kerala

മ​ല​പ്പു​റ​ത്ത് 10 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​ച്ച സം​ഭ​വം; രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ 10 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ രാ​ജ്യ​ന്ത​ര​മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി കേ​ര​ള പൊ​ലി​സ്. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നാ​ണ് നാ​ല് പേ​രെ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​ക്ക​ട​ത്തി​ലെ മു​ഖ്യ ഉ​റ​വി​ട​ത്തി​ലേ​ക്ക് പൊ​ലീ​സി​നെ​ത്താ​ൻ ക​ഴി​ഞ്ഞു. രാ​ജ്യ​ന്ത​ര​മാ​ഫി​യ സം​ഘ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഹാ​രി​സ് ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Kerala

തി​രൂ​രി​ൽ വ്യാ​ജ രേ​ഖ ച​മ​ച്ച് ര​ജി​സ്ട്രേ​ഷ​ന് ശ്ര​മം; ബ​സ് പി​ടി​കൂ​ടി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

മ​ല​പ്പു​റം: തി​രൂ​രി​ൽ വ്യാ​ജ രേ​ഖ ച​മ​ച്ച് ര​ജി​സ്ട്രേ​ഷ​നെ​ത്തി​ച്ച ബ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി. എം​വി​ഡി ഇ​ന്‍റേ​ണ​ൽ വി​ജി​ല​ൻ​സ് ആ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ ആ​ർ​ടി​ഒ​യി​ൽ ബ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി​രു​ന്നു നീ​ക്കം. ബ​സ്‌ നി​ർ​മാ​ണ​ത്തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​യി​രു​ന്നു വാ​ഹ​ന നി​ർ​മാ​ണം.

തി​രൂ​രി​ൽ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ നി​ർ​മി​ച്ചെ​ന്നാ​ണ് രേ​ഖ​ക​ളി​ൽ കാ​ണി​ച്ച​ത്. എ​ന്നാ​ൽ നി​ല​മ്പൂ​രി​ലു​ള്ള ലോ​ക്ക​ൽ ബോ​ഡി വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നാ​ണ് ബ​സ് നി​ർ​മി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. വാ​ഹ​ന​വും രേ​ഖ​ക​ളും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി തി​രൂ​ർ പൊ​ലി​സി​ന് കൈ​മാ​റി.

 

Sports

ത​യ്ക്വാ​ണ്ടോ മ​ല​പ്പു​റം

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സ് ഗ്രൂ​​​പ്പ് വ​​​ൺ ത​​​യ്ക്വാ​​​ണ്ടോ മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 15 സ്വ​​​ർ​​​ണ​​​വും 11 വെ​​​ള്ളി​​​യും 11 വെ​​​ങ്ക​​​ല​​​വും നേ​​​ടി 119 പോ​​​യി​​​ന്‍റു​​​മാ​​​യി മ​​​ല​​​പ്പു​​​റം ജി​​​ല്ല കി​​​രീ​​​ടം നേ​​​ടി.

14 സ്വ​​​ർ​​​ണം, ഒ​​​ന്പ​​​ത് വെ​​​ള്ളി, 16 വെ​​​ങ്ക​​​ലം എ​​​ന്നി​​​വ നേ​​​ടി 113 പോ​​​യി​​​ന്‍റോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. 10 സ്വ​​​ർ​​​ണ​​​വും അ​​​ഞ്ചു വെ​​​ള്ളി​​​യും 16 വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 81 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ടി​​​നാ​​ണു മൂ​​​ന്നാം സ്ഥാ​​​നം.

സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ചെ​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു സ്വ​​​ർ​​​ണ​​​വും ര​​​ണ്ടു വെ​​​ള്ളി​​​യു​​​മാ​​​യി 21 പോ​​​യി​​​ന്‍റ് നേ​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല കി​​​രീ​​​ടം നേ​​​ടി. ഒ​​​രു സ്വ​​​ർ​​​ണ​​​വും ര​​​ണ്ടു വെ​​​ള്ളി​​​യും ര​​​ണ്ടു വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 13 പോ​​​യി​​​ന്‍റോ​​​ടെ കൊ​​​ല്ലം ജി​​​ല്ല​​​യ്ക്കാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം.

ഫെ​ൻ​സിം​ഗി​ൽ 29 എ​ണ്ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 15 സ്വ​ർ​ണ​വും ഒ​ന്പ​ത് വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വും നേ​ടി 160 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മു​ന്നേ​റ്റം. അ​ഞ്ച് സ്വ​ർ​ണം, മൂ​ന്നു വെ​ള്ളി, നാ​ല് വെ​ങ്ക​ലം എ​ന്നി​വ നേ​ടി 55 പോ​യി​ന്‍റു​യി മ​ല​പ്പു​റം ജി​ല്ലാ ര​ണ്ടാം സ്ഥാ​ന​വും അ​ഞ്ചു സ്വ​ർ​ണം, അ​ഞ്ച് വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ല​വു​മാ​യി 53 പോ​യി​ന്‍റ് നേ​ടി ക​ണ്ണൂ​ർ ജി​ല്ലാ മൂ​ന്നാം സ്ഥാ​ന​ത്തും ഉ​ണ്ട്.

Kerala

എ​ട്ടു​വ​യ​സു​കാ​രി​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു; പി​താ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം ഊ​ര്‍​ങ്ങാ​ട്ടി​രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി മ​ക​ൾ​ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച​യാ​ൾ പി​ടി​യി​ൽ. ക​രി​മ്പ് ഉ​ന്ന​തി​യി​ലാ​ണ് സം​ഭ​വം. ക​ക്കാ​ടം​പൊ​യി​ല്‍ സ്വ​ദേ​ശി നാ​ടു​വാ​ഴി വീ​ട്ടി​ല്‍ മ​ഞ്ജു ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യ്ക്ക് നേ​രെ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ പെ​ട്ടെ​ന്ന് മാ​റി​യ​തോ​ടെ വെ​ള്ളം എ​ട്ട് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ ദേ​ഹ​ത്ത് വീ​ണു. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റു.

ഇ​തി​ന് പി​ന്നാ​ലെ പ്ര​തി സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് മ​ഞ്ജു​വി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു. ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലി​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

 

National

മലപ്പുറത്ത് ഇതരസംസ്ഥന തൊഴിലാളി മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറ എടശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു.

സംഭവത്തിൽ അതിഥി തൊഴിലാളിയും സുഹൃത്തുമായ സുനിൽ കിറോയെ വാഴക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശി പ്രകാശിന് പരസ്ത്രീ ബന്ധമുണ്ടെന്ന് സുനിൽ കിറോയുടെ ഭാര്യയോട് പ്രകാശ് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഇവർ താമസിക്കുന്ന കെട്ടിടത്തിന് സമീപമാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala

മ​ല​പ്പു​റം കു​രി​പ്പൊ​യി​ലി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച് വ​ന്‍​നാ​ശ​ന​ഷ്ടം

മ​ല​പ്പു​റം: കു​രി​പ്പൊ​യി​ലി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച് വ​ന്‍ നാ​ശ​ന​ഷ്ടം. ഫ്രി​ഡ്ജി​ല്‍ നി​ന്നു​ണ്ടാ​യ ഷോ​ര്‍​ട്സ് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്ന​ത്. കു​രി​പ്പൊ​യി​ല്‍ സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള കു​മാ​ര​മം​ഗ​ല​ത്ത് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ടാ​ണ് മേ​ല്‍​കൂ​ര​യ​ട​ക്കം പ​കു​തി​യി​ല​ധി​കം ഭാ​ഗ​വും ക​ത്തി ന​ശി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വൈ​ദ്യു​തി ലൈ​നി​ല്‍ അ​മി​ത വോ​ള്‍​ട്ടേ​ജ് പ്ര​വാ​ഹം ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സു​ബ്ര​ഹ്മ​ണ്യ​ന്‍ കൂ​ലി തൊ​ഴി​ലാ​ളി​യും ഭാ​ര്യ രു​ഗ്മി​ണി ആ​ശാ​വ​ര്‍​ക്ക​റു​മാ​ണ്.

വീ​ട് പൂ​ട്ടി​പ്പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് കാ​ര​ണം ഫ്രി​ഡ്ജി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന് ര​ണ്ടു റൂ​മു​ക​ള്‍, അ​ല​മാ​ര, ഒ​രു​ല​ക്ഷം രൂ​പ, ര​ണ്ടു പ​വ​ന്‍റെ ആ​ഭ​ര​ണം, നി​ര​വ​ധി രേ​ഖ​ക​ള്‍, ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചി​രു​ന്നു. വൈ​ദ്യു​തി ലൈ​നി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ് ലൈ​ന്‍ ചാ​ര്‍​ജ് ചെ​യ്ത സ​മ​യ​ത്താ​ണ് അ​മി​ത​മാ​യ വൈ​ദ്യു​തി പ്ര​വാ​ഹ​മു​ണ്ടാ​യ​ത്. അ​ടു​ക്ക​ള​യോ​ട് ചേ​ര്‍​ന്ന സ്റ്റോ​ക്ക് റൂം ​ക​ത്തി​യ​മ​ര്‍​ന്നു. വീ​ടി​ന്‍റെ ചു​മ​രു​ക​ളും മ​റ്റും പൊ​ട്ടി വീ​ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഫ്രി​ഡ്ജും അ​ല​മാ​ര​യും പൂ​ര്‍​ണ​മാ യി ​ക​ത്തി​യ​മ​ര്‍​ന്നു.

മ​ക​ന്‍റെ ചി​കി​ത്സ​ക്കാ​യി സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യും ചി​കി​ത്സാ​രേ​ഖ​ക​ളും ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും ആ​ധാ​ര്‍, പാ​ന്‍ കാ​ര്‍​ഡ്, എ​സ്എ​സ്എ​ല്‍​സി ബു​ക്ക് ഉ​ള്‍​പ്പ​ടെ​യു​ള്ള രേ​ഖ​ക​ളും ക​ത്തി ന​ശി​ച്ചു. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലെ വ​യ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം പി​ലാ​ത്ത​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്(37) ആ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം.

ക​ടു​ത്ത രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച ഷ​ഫീ​ഖി​നെ ആ​ദ്യം കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ലൂ​ര്‍ ഭ​ര​ണി​കു​ള​ത്തി​ല്‍ കു​ളി​ച്ച​തി​ല്‍ നി​ന്നാ​കാം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

 

Kerala

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സ്; മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ൽ. മൂ​ത്തേ​ടം സ്വ​ദേ​ശി അ​ന്‍​വ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. ജൂ​ലൈ 25ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ള​ങ്കു​ര്‍ മ​ണ്ണാ​ത്തി കൈ​ത​ക​ത്ത് സൈ​ഫു​ദ്ദീ​ന്‍, ചു​ങ്ക​ത്ത​റ കൈ​പ്പി​നി റി​യാ​സ് അ​ലി എ​ന്നി​വ​രെ 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​ത് അ​ന്‍​വ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ണം മു​ട​ക്കി​യ​തും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എം​ഡി​എം​എ സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ത്ത​തും ഇ​യാ​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച പ​ത്തി​രി​യാ​ന്‍ വ​ട്ട​പ്പ​റ​മ്പി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​ന്‍​വ​റി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Kerala

സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം നി​ല​മ്പൂ​രി​ൽ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​ലാ​ങ്ക​ര മ​ട​ക്കും​മു​ട്ടി​ല്‍ ഷി​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ​ങ്ക​ര പു​ന്ന​പ്പാ​ല അ​സൈ​നാ​ര്‍ (54) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ അ​സൈ​നാ​ര്‍ ത​ല​യ​ടി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് 23ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. നി​ല​മ്പൂ​ര്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത ഷി​ബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Kerala

സ്വാ​ലി​ഹ് വ​ളാ​ഞ്ചേ​രി അ​ന്ത​രി​ച്ചു

മ​ല​പ്പു​റം: പ്ര​മു​ഖ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ സ്വാ​ലി​ഹ് വ​ളാ​ഞ്ചേ​രി അ​ന്ത​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ടാ​ണ് അ​ന്ത്യം.

മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്നു സ്വാ​ലി​ഹ്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടി​രു​ന്ന സ്വാ​ലി​ഹി​ന്‍റെ വീ​ഡി​യോ​ക​ൾ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​രേ​ക്കാ​ട് സി.​കെ. പാ​റ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കും.

Kerala

ഓ​ട്ടോ​ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ കേ​സ്; ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും

മ​ല​പ്പു​റം: ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഓ​ട്ടോ ഡ്രൈ​വ​ർ ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​മ​ർ​പ്പി​ക്കും. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ഷൗ​ക്ക​ത്ത് നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഏ​ജ​ന്റു​മാ​ർ മു​ഖേ​ന ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഏ​ജ​ന്റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ നേ​രി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ഫി​റ്റ്ന​സ് നി​ഷേ​ധി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

2021ലാ​ണ് ഷൗ​ക്ക​ത്ത് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. അ​ന്ന് കി​ഴി​ശ്ശേ​രി​യി​ൽ​വെ​ച്ച് സ്റ്റീ​ൽ റെ​യി​ലി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫി​റ്റി​ങ്സു​ക​ൾ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2023ലും ​അ​തി​ന​ടു​ത്ത വ​ർ​ഷ​വും ഇ​തേ ഫി​റ്റി​ങു​ക​ളോ​ടെ​യാ​ണ് ഫി​റ്റ്ന​സി​നാ​യി വാ​ഹ​നം ഹാ​ജ​രാ​ക്കി​യ​ത്. അ​ന്നൊ​ന്നും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ഷൗ​ക്ക​ത്ത് നേ​രി​ട്ട് ഫി​റ്റ്ന​സി​നാ​യി എ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന സ്റ്റീ​ൽ റെ​യി​ലി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫി​റ്റി​ങ്സ് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഫി​റ്റ്ന​സ് നി​ഷേ​ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

ഏ​ജ​ന്റു​മാ​ർ വ​ഴി അ​പേ​ക്ഷ ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​കാം ഫി​റ്റ്ന​സ് നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന ആ​രോ​പ​ണ​വും ഷൗ​ക്ക​ത്തി​ന്റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ളി​ൽ വ​സ്തു​ത​യു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തോ​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റം കി​ഴി​ശ്ശേ​രി മു​ണ്ടം​പ​റ​മ്പ് സ്വ​ദേ​ശി ഷൗ​ക്ക​ത്താ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഓ​ട്ടോ​യ്ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ മ​ന്ത്രി സി.​പി.ജോ​ൺ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ നി​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം ഷൗ​ക്ക​ത്തി​ന്‍റെ വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് ഷൗ​ക്ക​ത്ത് ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. 

Kerala

ഫി​റ്റ്ന​സ് നി​ഷേ​ധി​ച്ച​തി​ന് കാ​ര​ണം രൂ​പ​മാ​റ്റം; ഷൗ​ക്ക​ത്ത് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ഡ്രൈ​വ​ർ ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. വാ​ഹ​ന​ത്തി​ലെ രൂ​പ​മാ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ത്ത​തി​നാ​ലാ​ണ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. രൂ​പ​മാ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ​എ​ന്നാ​ൽ അ​ത് പൂ​ർ​ണ​മാ​യി പാ​ലി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2021 ജൂ​ൺ ഏ​ഴി​നാ​ണ് ഷൗ​ക്ക​ത്ത് പു​തി​യ ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ട് വ​ർ​ഷം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. 2023 ഓ​ഗ​സ്റ്റ് 17ന് ​ആ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി 2025 ഓ​ഗ​സ്റ്റ് 16 വ​രെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും അ​നു​വ​ദി​ച്ചിരുന്നു. ര​ണ്ടാം ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി 2025 ന​വം​ബ​ർ 11ന് ​കൊ​ണ്ടോ​ട്ടി എ​എം​വി​ഐ​യു​ടെ മു​ന്നി​ൽ വാ​ഹ​നം ഹാ​ജ​രാ​ക്കി. 

പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വ​ർ സീ​റ്റി​ലെ ആം ​റെ​സ്റ്റു​ക​ൾ, കൂ​ർ​ത്ത മെ​റ്റ​ൽ വീ​ൽ ക​പ്പു​ക​ൾ, ഡ്രൈ​വ​ർ ക്യാ​ബി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വെ​ൽ​ഡ് ചെ​യ്ത സ്റ്റീ​ൽ റെ​യി​ലി​ങ്ങു​ക​ൾ, യാ​ത്ര​ക്കാ​രു​ടെ ക്യാ​ബി​ന്‍റെ വ​ല​തു​വ​ശ​ത്ത് ഉ​യ​ർ​ത്തി വെ​ൽ​ഡ് ചെ​യ്ത സ്റ്റീ​ൽ റെ​യി​ലി​ങ്ങു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ദേ​ശി​ച്ചു.

ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ശേ​ഷം വാ​ഹ​നം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഷൗ​ക്ക​ത്ത് വാ​ഹ​നം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.  സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു. റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്.

ഇ​തി​നാ​യി താ​ൻ ഒ​രു​പാ​ട് പ​ണം ചെ​ല​വാ​ക്കി​യെ​ന്ന് ഷൗ​ക്ക​ത്ത് പ​റ​യു​ന്നു​ണ്ട്.​ത​ള്ളി​നി​ൽ​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തും കാ​ണാം. വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി മ​ട​ങ്ങി​പ്പോ​യ​തി​നു​ശേ​ഷം പി​ന്നീ​ട് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഷൗ​ക്ക​ത്ത് വാ​ഹ​നം കൊ​ണ്ടു​വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊടുക്കിയ സം​ഭ​വം; ഗ​താ​ഗ​ത മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

മ​ല​പ്പു​റം: വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി സി.​പി. ജോ​ൺ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം കി​ഴി​ശേ​രി മു​ണ്ടം​പ​റ​മ്പ് സ്വ​ദേ​ശി ഷൗ​ക്ക​ത്ത് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ന്ത്രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. 

ഏ​ജ​ന്‍റ് ഇ​ല്ലാ​തെ സ​മീ​പി​ച്ച​പ്പോ​ൾ നി​ര​ന്ത​ര​മാ​യി ഫി​റ്റ്ന​സ് നി​ഷേ​ധി​ച്ചു​വെ​ന്നും ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണെ​ന്നും ഷൗ​ക്ക​ത്ത് എ​ഴു​തി​യെ​ന്ന് ക​രു​തി​യ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഷൗ​ക്ക​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Kerala

മലപ്പുറത്ത് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: വെട്ടത്തൂരിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.

കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പന്നിക്ക് വച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

District News

മ​ല​പ്പു​റം ഡെ​വ​ല​പ്പ്മെ​ന്‍റ സൊ​സൈ​റ്റി രൂ​പീ​ക​രി​ക്ക​ണമെന്ന്

നി​ല​ന്പൂ​ർ: മാ​ന​ന്ത​വാ​ടി രൂ​പ​ത​യ്ക്ക് കീ​ഴി​ൽ മ​ല​പ്പു​റം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​സ് കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെഎ​ൽ​എം) മ​ണി​മൂ​ളി, നി​ല​ന്പൂ​ർ മേ​ഖ​ല നേ​തൃ​ത്വ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ ഡോ. സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് ചാ​ച്ചി​റ, ഫൊ​റോ​ന ഡ​യ​റ​ക്‌ട​ർ​മാ​രാ​യ അ​നീ​ഷ് മൂ​ല​യി​ൽ (മ​ണി​മൂ​ളി), വി.​കെ. ജ​സ്റ്റി​ൻ (നി​ല​ന്പൂ​ർ), ബി​ജു കോ​ട്ടേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ തോ​മ​സ് മാ​ത്യു, അ​ഗ​സ്റ്റി​ൻ മു​ങ്ങ​നാ​നി, ജോ​ബി തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

\സ​മാ​പ​ന സ​മ്മേ​ള​നം സ​ഹ​വി​കാ​രി ജ​ന​റാ​ൾ ഫാ.​ ബെ​ന്നി മു​തി​ര​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. 22 ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി.

Kerala

മ​ല​പ്പു​റം സ്ഫോ​ട​ക വ​സ്തു കേ​സ്: മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം സ്ഫോ​ട​ക വ​സ്തു കേ​സി​ൽ മൂ​ന്ന് പേ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് എ​ൻ​ഐ​എ. ക​ർ​ണാ​ട​ക വി​ജ​യ​പു​ര സ്വ​ദേ​ശി​ക​ളാ​യ മ​ന്ത​ഗൗ​ഡ് ബി​രാ​ദ​ർ, ബാ​പ​ഗൗ​ഡ് ഭീ​ര​മാ​യ ചൗ​ദ്രി, പ്ര​കാ​ശ് ഗൗ​ഡ ബി​രാ​ദ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 11 ആ​യി.

മ​ല​പ്പു​റ​ത്ത് വ​ൻ​തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ​ത്തൊ​മ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഈ ​റെ​യ്ഡു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് നി​ര​വ​ധി രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി എ​ൻ​ഐ​എ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കേ​സാ​ണ് ഇ​തെ​ന്നാ​ണ് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി​യ​ത്.

യാ​തൊ​രു​വി​ധ ലൈ​സ​ൻ​സു​മി​ല്ലാ​തെ​യാ​ണ് ഇ​ത്ര​യും വ​ലി​യ തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​തെ​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ സു​ര​ക്ഷ​യെ​ത്ത​ന്നെ അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​സാ​യ​തി​നാ​ലാ​ണ് എ​ൻ​ഐ​എ ഇ​തി​ൽ നേ​രി​ട്ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തെ​ന്നും വി​വ​രി​ച്ചി​ട്ടു​ണ്ട്.

448 ബോ​ക്സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 89,600 ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും 35 ബോ​ക്സു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന 10,500 നോ​ൺ-​ഇ​ല​ക്ട്രി​ക് ഡി​റ്റ​ണേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് റെ​യ്ഡു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം.

Kerala

വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം; നൃ​ത്താ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ചെ​റു​തു​രു​ത്തി: തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ നൃ​ത്താ​ധ്യാ​പി​ക​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. നൃ​ത്താ​ധ്യാ​പി​ക​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ധ​ന​ല​ക്ഷ്മി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി വി​ഗീ​ഷ് ആ​ണ് സം​ഭ​വ​ത്തി​ന് ശേ​ഷം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ ധ​ന​ല​ക്ഷ്മി​യും വി​ഗീ​ഷും ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രും ചെ​റു​തു​രു​ത്തി​യി​ലെ ഹ​ന്ന റ​സി​ഡ​ൻ​സി​യി​ൽ മു​റി​യെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് 55കാ​രി ധ​ന​ല​ക്ഷ്മി ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് വി​ഗീ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഗീ​ഷ് വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. പി​ന്നാ​ലെ ധ​ന​ല​ക്ഷ്മി​യെ വി​ഗീ​ഷ് ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ മു​റി അ​ട​ച്ച് ക​ട​ന്നു ക​ള​ഞ്ഞ വി​ഗീ​ഷ് മ​ല​പ്പു​റ​ത്തെ​ത്തി സ​ഹോ​ദ​രി​യോ​ട് കൊ​ല​പാ​ത​ക വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റും സൈ​ക്കി​ളും അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ സ്കൂ​ട്ട​റും സൈ​ക്കി​ളും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ട​വ​ണ്ണ​പ്പാ​റ എ​ള​മ​രം സ്വ​ദേ​ശി റു​ഫൈ​ദ് (20) ആ​ണ് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട​ത്.

എ​ട​വ​ണ്ണ​പ്പാ​റ - കൊ​ണ്ടോ​ട്ടി റോ​ഡി​ൽ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും സൈ​ക്കി​ളും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റു​ഫൈ​ദി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി; വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി ശ്രീ​ഹ​രി​യാ​ണ് (19) ആ​ണ് മ​രി​ച്ച​ത്. ക​രി​ക്കാ​ട് പ​ടി​ഞ്ഞാ​റെ​കൊ​ല്ലേ​രി വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​ണ്.

ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​ഹ​രി. രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. മു​ങ്ങി​പ്പോ​യ​പ്പോ​ൾ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ർ ശ്രീ​ഹ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ർ​ക്കും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ഴ​യെ തു​ട​ർ​ന്ന് കു​ളം നി​റ​ഞ്ഞു​ക​വി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി ശ്രീ​ഹ​രി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Sports

സു​ബ്ര​തോ: മ​ല​പ്പു​റം ചാമ്പ്യന്മാർ

തൃ​​​ശൂ​​​ർ: 65-ാമ​​​തു സം​​​സ്ഥാ​​​ന​​​ത​​​ല സു​​​ബ്ര​​​തോ ക​​​പ്പ് ഫു​​​ട്ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യി. കോ​​​ഴി​​​ക്കോ​​​ട് ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും നേ​​​ടി.

മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. രാ​​​ജ​​​ന്‍ ജെ. ​​​പ​​​ല്ല​​​ന്‍ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഫു​​​ട്ബോ​​​ള്‍ താ​​​ര​​​ങ്ങ​​​ളാ​​​യ ഐ.​​​എം. വി​​​ജ​​​യ​​​ന്‍, ജോ ​​​പോ​​​ള്‍ അ​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി. ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ര്‍ എ. ​​​പ്ര​​​സാ​​​ദ്, കൗ​​​ണ്‍​സി​​​ല​​​ര്‍ ജോ​​​യ് ബാ​​​സ്റ്റി​​​ന്‍, ഒ​​​ളി​​​മ്പ്യ​​​ന്‍ പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

മ​ന്ത്രി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​ൽ പ​ട​യൊ​രു​ക്കം

മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് നേ​താ​വും മ​ന്ത്രി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് മ​ല​പ്പു​റം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

മ​ല​പ്പു​റ​ത്തെ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് മു​ന്ന​ണി ബ​ന്ധ​ത്തി​ലെ വി​ള്ള​ൽ വ്യ​ക്ത​മാ​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വി​ക​സ​ന ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ലോ മ​റ്റ് സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലോ യു​ഡി​എ​ഫി​ൽ യാ​തൊ​രു​വി​ധ കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ക്കു​ന്നി​ല്ല. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ഓ​ടി​ന​ട​ന്ന് പ്ര​വ​ർ​ത്തി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ല​വി​ൽ തീ​ർ​ത്തും നി​രാ​ശ​രാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

Kerala

മ​ല​പ്പു​റ​ത്ത് അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ തെ​രു​വു​നാ​യ ക​ടി​ച്ചു

മ​ല​പ്പു​റം: ഒ​തു​ക്കു​ങ്ങ​ലി​ൽ വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ തെ​രു​വു​നാ​യ ക​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്.

മു​ഹ​മ്മ​ദ് റാ​ഫി - ജൗ​ഹ​റ എ​ന്നി​വ​രു​ടെ കു​ഞ്ഞി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മു​ഖ​ത്തും ചെ​വി​യി​ലും ത​ല​ക്കും ക​ടി​യേ​റ്റ കു​ഞ്ഞ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​തേ നാ​യ പ​ല​രെ​യും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. നാ​യ​യ്ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

District News

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ക​ത്തി ന​ശി​ച്ചു

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ക​ത്തി ന​ശി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റാ​ണ് തീ​പി​ടി​ച്ച് ന​ശി​ച്ച​ത്. മ​ഞ്ചേ​രി അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

സ​ര്‍​വീ​സി​നാ​യി നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു പ​ള്ളി​യാ​ലി​ല്‍ മു​ബ​ഷി​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ണ്ട സി​റ്റി കാ​ര്‍. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​ഗ്‌​നി​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ഞ്ചേ​രി അ​സി​സ്റ്റ​​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​പ്ര​തീ​ഷി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി. ഗ്രേ​ഡ് എ​സ്ടി​ഒ സ​ലീം ക​ണ്ണൂ​ക്കാ​ര​ന്‍, ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​വി. അ​നൂ​പ്, സ​ജീ​ഷ്, എ​ന്‍. മെ​ഹ​ബൂ​ബ് റ​ഹ്‌​മാ​ന്‍, കെ.​കെ. പ്ര​ജി​ത്ത്, എം. ​അ​നൂ​പ്, ടി. ​റാ​ഷി​ദ്, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ ഗ​ണേ​ഷ് കു​മാ​ര്‍, ജോ​ജി ജേ​ക്ക​ബ്, കെ. ​അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​ര്‍ ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

District News

തി​രൂ​രി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​യ്ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: തി​രൂ​ർ ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​യും സീ​ബ്രാ​ലൈ​ൻ മാ​ർ​ക്കിം​ഗു​ക​ളും ട്രാ​ഫി​ക് ബോ​ർ​ഡു​ക​ളും മ​റ്റ് റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് അ​നി​വാ​ര്യ​മാ​യ ന​വീ​ക​ര​ണ​വും പു​നഃസ്ഥാ​പ​ന​വും ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ സീ​ബ്രാ ലൈ​നു​ക​ൾ അ​വ​ഗ​ണി​ച്ചു​ള്ള ഡ്രൈ​വിം​ഗ് വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. പൊ​തു​മ​രാ​മ​ത്ത് (നി​ര​ത്തു​ക​ൾ) എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ, തി​രൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, മ​ല​പ്പു​റം ആ​ർ​ടി​ഒ, തി​രൂ​ർ ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മൂ​ന്നാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സീ​ബ്രാ​ലൈ​ൻ മാ​ർ​ക്കിം​ഗു​ക​ൾ വ്യ​ക്ത​മ​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​രീ​ക്ഷി​ച്ചു. സീ​ബ്രാലൈ​ൻ അ​വ​ഗ​ണി​ച്ചു​ള്ള ഡ്രൈ​വിം​ഗ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ട്രാ​ഫി​ക് നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ന​ശി​ച്ച നി​ല​യി​ലാ​ണ്. ഇ​ത് കു​ട്ടി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ചി​ല്ല​റ​യ​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്.

റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി സു​ര​ക്ഷി​ത കാ​ൽ​ന​ട​യാ​ത്ര​ക്കു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​യ​മ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. തി​രൂ​ർ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

District News

മെ​ഡി​സെ​പ്പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെഎ​സ്എ​സ്പി​യു

ത​ച്ചി​ങ്ങ​നാ​ടം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെഎ​സ്എ​സ്പി​യു) കീ​ഴാ​റ്റൂ​ർ യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. ദേ​വ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി.​സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ.​ജെ. ആ​ന്‍റ​ണി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് സെ​ക​്രട്ട​റി യു. ​സ​ന്തോ​ഷ്, ട്ര​ഷ​റ​ർ ഇ.​സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​ജി. നാ​ഥ്, കെ.​ നാ​രാ​യ​ണ​ൻ, ന​ല്ലൂ​ർ രാ​മ​ച​ന്ദ്ര​ൻ, സി.​പി.​ രാം​മോ​ഹ​ൻ, എ​ൽ.​ജെ. ഏ​ബ്ര​ഹാം, സി. ​സു​ലോ​ച​ന, എം.​ ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​വാ​ഗ​ത പെ​ഷ​ൻ​ക്കാ​ർ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പി.​ രാ​ജീ​വ്, ദേ​വ​ദാ​സ്, ശൈ​ല​ജ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

District News

പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്രാ​ര്‍​ഥ​ന​യോ​ളം പ്രാ​ധാ​ന്യം: മ​ന്ത്രി എ​ന്‍.​ ഷം​സു​ദീ​ന്‍

എ​ട​പ്പാ​ള്‍: പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്രാ​ര്‍​ഥ​ന​യോ​ളം പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന്‍. വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര സം​ഭാ​വ​നയ്​ക്ക് എം.​വി. യൂ​സ​ഫ് മാ​സ്റ്റ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​രം മു​സ്‌ലിം ലീ​ഗ് നേ​താ​വ് ഇ​ബ്രാ​ഹീം മു​തൂ​രി​ന് ന​ല്‍​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ലം മു​ത​ല്‍ ത​ന്നെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​വും പ്ര​വ​ര്‍​ത്ത​ന​വും ഇ​ന്ത്യ​യി​ല്‍ സാ​ര്‍​വ​ത്രി​ക​മാ​ണ്. ഇ​ന്നും അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ പൊ​തു​രം​ഗ​ത്തും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു. ഇ​ത്ത​രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​വ​രെ സ​മൂ​ഹം ആ​ദ​രി​ക്കു​ക​യും അം​ഗീ​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ഡി​യോ സ​ന്ദേ​ശം ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു. വി.​എ​സ്. ജോ​യ് എം​എ​ല്‍​എ പ്ര​ശ​സ്തി പ​ത്ര​വും 1,0001 രൂ​പ​യും ഇ​ബ്രാ​ഹിം മൂ​തൂ​രി​ന് സ​മ്മാ​നി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ര്‍ അ​ഷ്‌​റ​ഫ് കോ​ക്കൂ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു.

പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ര്‍ സ​ബ് ക​ളക്‌ട​ര്‍ ദി​ലീ​പ് കൈ​നി​ക്ക​ര വി​ശി​ഷ്ടാ​തി​ഥി​യാ​യി. മു​ന്‍ എം​എ​ല്‍​എ പി. ​ന​ന്ദ​കു​മാ​ര്‍, എ.​എം. രോ​ഹി​ത്, ര​വി തേ​ല​ത്ത്, ചു​ള്ളി​യി​ല്‍ ര​വീ​ന്ദ്ര​ന്‍, ടി.​പി. ഹൈ​ദ​രാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഫ​യ​ര്‍​ഫോ​ഴ്‌​സി​നൊ​പ്പം ക​ര്‍​മ​നി​ര​ത​ർ : സി​വി​ല്‍ ഡി​ഫ​ന്‍​സ് വോള​ണ്ടി​യ​ര്‍​മാ​ര്‍ക്ക് യൂ​ണി​ഫോ​മും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ല്ല

മ​ല​പ്പു​റം: ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്ത് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​ക്കൊ​പ്പം തോ​ളോ​ട് തോ​ള്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ ഡി​ഫ​ന്‍​സ് വോള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടും യൂ​ണി​ഫോ​മി​ല്ല. പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പൂ​ര്‍​ണ​മാ​യ യൂ​ണി​ഫോ​മി​ന് പ​ക​രം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള റി​ഫ്‌​ലെ​ക‌്ടീ​വ് ജാ​ക്ക​റ്റു​ക​ളും ഐ​ഡി കാ​ര്‍​ഡും മെ​റ്റാ​ലി​ക് ബാ​ഡ്ജും മാ​ത്ര​മാ​ണ് അ​ഗ്‌​നി​ര​ക്ഷാ വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ദുരന്തമുഖത്തെത്തുന്നത് സ്വ‍യം പണംമുടക്കി

പ​ല​യി​ട​ങ്ങ​ളി​ലും പാ​സി​ംഗ് ഔ​ട്ട് പ​രേ​ഡി​നും ദു​ര​ന്ത​മു​ഖ​ത്തെ തി​രി​ച്ച​റി​യ​ലി​നു​മാ​യി വോള​ണ്ടി​യ​ര്‍​മാ​ര്‍ പ​ല​പ്പോ​ഴും സ്വ​ന്തം കൈ​യി​ല്‍നി​ന്ന് പ​ണം മു​ട​ക്കി​യാ​ണ് യൂ​ണി​ഫോം ത​യ്പ്പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും സി​വി​ല്‍ ഡി​ഫ​ന്‍​സി​നാ​യി അ​നു​വ​ദി​ക്കു​ന്ന പ്ര​ത്യേ​ക ഫ​ണ്ടി​ന്‍റെ പ​രി​മി​തി​യു​മാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
സ്വ​ന്ത​മാ​യി മ​റ്റു ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​രാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ളെ​ല്ലാം. പ്ര​ള​യ​മോ ഉ​രു​ള്‍​പൊ​ട്ട​ലോ പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ സ്വ​ന്തം ജോ​ലി​യും വ​രു​മാ​ന​വും മാ​റ്റി​വച്ചാ​ണ് ഇ​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

പരിശീലനത്തിൽ മികച്ചവർ

സ്റ്റേ​ഷ​ന്‍ത​ലം, ജി​ല്ലാത​ലം, സം​സ്ഥാ​നത​ലം എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി ദു​ര​ന്ത​നി​വാ​ര​ണം, പ്ര​ഥ​മ​ശു​ശ്രൂ​ഷ, ഫ​യ​ര്‍ ഫൈ​റ്റിംഗ് എ​ന്നി​വ​യി​ല്‍ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് വോള​ണ്ടി​യ​ര്‍​മാ​ര്‍. പ​ല​പ്പോ​ഴും ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പ​ണ​യംവച്ച് ഇ​റ​ങ്ങു​മ്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി വാ​ങ്ങേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.

ബ്ര​ഹ്‌​മ​പു​രം തീ​പി​ടു​ത്തം, കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​വി​ധ പ്ര​ള​യ​ങ്ങ​ള്‍, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം ഈ ​സി​വി​ല്‍ ഡി​ഫ​ന്‍​സ് വോള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്.

യാത്രാക്കൂലിയോ ബത്തയോ ഇല്ല

എ​ന്നാ​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് എ​ന്ന​ത് തി​ക​ച്ചും സ​ന്ന​ദ്ധ സേ​വ​ന​മാ​ണ്. ഇ​വ​ര്‍​ക്ക് യാ​തൊ​രു​വി​ധ പ്ര​തി​മാ​സ ശ​മ്പ​ള​മോ ദി​വ​സ​ബ​ത്ത​യോ യാ​ത്ര​ക്കൂ​ലി​യോ ല​ഭി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് 124 ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 6200ല​ധി​കം സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ള​ണ്ടി​യ​ര്‍​മാ​രു​ണ്ട്.

മ​ല​പ്പു​റം, മ​ഞ്ചേ​രി, തി​രൂ​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ, പൊ​ന്നാ​നി, നി​ല​മ്പൂ​ര്‍ തു​ട​ങ്ങി​യ ഫ​യ​ര്‍‌​സ്റ്റേ​ഷ​നു​ക​ളി​ലാ​യി 50 അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള ടീ​മു​ക​ളാ​ണു​ള്ള​ത്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 500ല​ധി​കം സ​ജീ​വ വോള​ണ്ടി​യ​ര്‍​മാ​രു​ണ്ട്.

സാ​മ്പ​ത്തി​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും ത​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള യൂ​ണി​ഫോ​മും കൃ​ത്യ​മാ​യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ​യും സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണ​മെ​ന്ന​താ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ഇ​വ​രു​ടെ ആ​വ​ശ്യം.

District News

സി​ബി​എ​സ്ഇ സി​ന​ർ​ജി പ​ഠ​ന​ശി​ബി​ര​വും അ​ധ്യാ​പ​ക സം​ഗ​മ​വും

മ​ല​പ്പു​റം: സി​ബി​എ​സ്ഇ മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കാ​യി സി​ന​ർ​ജി പ​ഠ​ന​ശി​ബി​രം പ​രി​ശീ​ല​ന​വും അ​ധ്യാ​പ​ക സം​ഗ​മ​വും ഊരകം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ 84 സ്കൂ​ളു​ക​ളി​ൽനി​ന്ന് 522 അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.

ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന ത്രി​ഭാ​ഷ പാ​ഠ്യ​പ​ദ്ധ​തി, കംപ്യൂ​ട്ടേഷ​ണ​ൽ തി​ങ്കിം​ഗ്, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, കൗ​ശ​ൽ ബോ​ധ്, കൗ​ശ​ൽ വി​കാ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ പ​രി​ശീ​ല​നം ന​ൽ​കി. ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലെ ക​രി​ക്കു​ലം പ​രീ​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

എ​ലി​സ​ബ​ത്ത് ചെ​റി​യാ​ൻ, ഉ​മാ​ദേ​വി, പി. ​രാ​ജ​ൻ, പി. ​ഷ​നീ​ർ, സി.​ഡി. ര​മാ​ദേ​വി, എം.​എം. സ​നി​ത, അ​ബ്ദു​ൾ നാ​സ​ർ മേ​ച്ചേ​രി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
പ​ഠ​ന ശി​ബി​രം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പു​ത്ത​ൻപീ​ടി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി. അ​നീ​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ഹോ​ദ​യ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി വി.​എം. മ​നോ​ജ് സ്വാ​ഗ​ത​വും സ​ഹോ​ദ​യ ട്രെ​യി​നിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ യു.​എ. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ഹോ​ദ​യ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, വി. ​റെ​നീ​ഷ്, ഷി​ന്‍റോ ദേ​വ​സ്യ, സി​സ്റ്റ​ർ അ​ർ​ച്ച​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

District News

ആ​ശു​പ​ത്രി വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ന്ത്വ​നം ഓ​ണ്‍​ലൈ​ന്‍ ചാ​ന​ല്‍

മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് വേ​ഗ​ത്തി​ലും കൃ​ത്യ​മാ​യും എ​ത്തി​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി സാ​ന്ത്വ​നം ഓ​ണ്‍​ലൈ​ന്‍ ചാ​ന​ല്‍ തു​ട​ങ്ങി. എ​സ്‌​വൈ​എ​സ് മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​​ന്‍റ് സ​യ്യി​ദ് ശി​ഹാ​ബു​ദ്ധീ​ന്‍ അ​ഹ്‌​സ​നി അ​ല്‍ ഐ​ദ​റൂ​സി ക​ല്ല​ര​ട്ടി​ക്ക​ല്‍ ചാ​ന​ലി​​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ പ്ര​ധാ​ന അ​റി​യി​പ്പു​ക​ള്‍, ദി​വ​സേ​ന ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​പ്പാ​ര്‍​ട്ട്മെ​ന്റു​ക​ളു​ടെ പ​ട്ടി​ക, രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍, ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന വി​വ​ര​ങ്ങ​ള്‍, മ​റ്റ് പ്ര​ധാ​ന അ​പ്ഡേ​റ്റു​ക​ള്‍ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​കും.

മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഫി മാ​സ്റ്റ​ര്‍ വെ​ങ്ങാ​ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീ​ര്‍ മാ​സ്റ്റ​ര്‍ കു​റു​പ്പ​ത്ത്, സൈ​നു​ദ്ധീ​ന്‍ സ​ഖാ​ഫി ഇ​രു​മ്പു​ഴി, ഫാ​റൂ​ഖ് മാ​സ്റ്റ​ര്‍ പ​ള്ളി​ക്ക​ല്‍, ന​ജീ​ബ് മാ​സ്റ്റ​ര്‍ ക​ല്ല​ര​ട്ടി​ക്ക​ല്‍, സു​ല്‍​ഫി​ക്ക​റ​ലി സ​ഖാ​ഫി മ​ല​പ്പു​റം, സു​ല്‍​ഫീ​ക്ക​ര്‍ അ​രീ​ക്കോ​ട്, ല​ത്തീ​ഫ് സ​ഖാ​ഫി പാ​ണ്ടി​ക്കാ​ട്.

സോ​ണ്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫ്‌വാ​ന്‍ കൂ​ട​ക്ക​ര, ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​കെ മു​സ്ത​ഫ പ​ട്ട​ര്‍​ക്കു​ളം, യൂ​സു​ഫ് മാ​സ്റ്റ​ര്‍ പെ​രി​മ്പ​ലം, അ​ബ്ദു​ല്‍ ല​ത്തീ​ഫ് പാ​പ്പി​നി​പ്പാ​റ, ശം​സു​ദ്ദീ​ന്‍ വ​ട​ക്കാ​ങ്ങ​ര, ബ​ഷീ​ര്‍ പു​ല്ല​ഞ്ചേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

സ്‌​കൂ​ള്‍ വി​ക​സ​നപ​ദ്ധ​തി​: മാ​സ്റ്റ​ര്‍ പ്ലാ​ന്‍ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു

വ​ണ്ടൂ​ര്‍: വി​ത​ന​ശേ​രി എ​എം​എ​ല്‍​പി സ്‌​കൂ​ള്‍ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ശ​ന​വും മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പു​തി​യ പാ​ച​കപ്പു​ര​യും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ളി​നാ​യി നി​ര്‍​മി​ച്ച ചു​റ്റു​മ​തി​ലും അ​നു​ബ​ന്ധ ഗേ​റ്റും വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​മൃ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ എ​ല്‍​എ​സ്എ​സ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. പ്ര​ധാ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പു​ഷ്പ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ച വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​​ന്‍റ്് കെ.​എം. ഷ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക്കാ​ദ​മി​ക് മി​ക​വ് ല​ക്ഷ്യ​മാ​ക്കി ത​യാ​റാ​ക്കി​യ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പോ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ധാ​ന​ധ്യാ​പി​ക എം.​ആ​ര്‍. ജ്യോ​തി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള, എം.​അ​ബ്ദു​ള്‍ നാ​സ​ര്‍, ഗി​രീ​ഷ് കാ​ല​ടി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ഹ​മ്മ​ദ്കു​ട്ടി, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മ​ല​പ്പു​റ​ത്ത് അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചെ​ന്ന പ​രാ​തി; അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

മ​ല​പ്പു​റം: ക​ൽ​പ്പ​ക​ഞ്ചേ​രി​യി​ൽ അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര സ്വ​ദേ​ശി ബ​ൽ​രാ​ജി​നെ​തി​രെ കേ​സെ​ടു​ത്തു.

ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ്. ക്ലാ​സി​ൽ വ​ച്ച് അ​ധ്യാ​പ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ​യു​ടെ എ​ല്ല് പൊ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. അ​ഞ്ചാം ക്ലാ​സു​കാ​രി​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച മ​ല​പ്പു​റം ക​ല്പ​ക​ഞ്ചേ​രി എം​എ​സ്എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി പു​റ​ത്തു​വ​രു​ന്നു​ണ്ട്.

അ​ടി കി​ട്ടി​യ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹ​പാ​ഠി​ക്കും നേ​ര​ത്തെ ഇ​തേ അ​ധ്യാ​പ​ക​നി​ൽ നി​ന്ന് അ​ടി​യേ​റ്റി​രു​ന്നെ​ന്നാ​ണ് വി​വ​രം.

District News

വെ​ളി​യം​തോ​ട് ഓ​വു​ചാ​ൽ നി​ർ​മാ​ണം ഇ​ഴ​യു​ന്നു; കെഎ​ൻ​ജി റോ​ഡിൽ ഗ​താ​ഗ​തക്കുരുക്ക്​

നി​ലമ്പൂർ: വെ​ളി​യം​തോ​ട് ഓ​വു​ചാ​ൽ-​ക​ലു​ങ്ക് നി​ർ​മാ​ണം ഇ​ഴ​യു​ന്നു. കെഎൻ​ജി റോ​ഡ് ഗ​താ​ഗ​തക്കു​രു​ക്കി​ൽ. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്റ്റ് സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്.

നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​വ​രു​ടെ നി​സം​ഗ​ത കാ​ര​ണ​മാ​ണ് ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെഎൻ​ജി റോ​ഡി​ന്‍റെ നി​ല​ന്പൂ​ർ വെ​ളി​യം​തോ​ട് ഭാ​ഗ​ത്തെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്.

മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ വെ​ളി​യം​തോ​ട് ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്നു. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

വെ​ള്ളം കെ​ട്ടി​നി​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ ക​ട​ക​ൾ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​രി​ലെ പ്ര​ധാ​ന വ​ർ​ക്ക്ഷോ​പ്പു​ക​ളെ​ല്ലാം ഈ ​ഭാ​ഗ​ത്താ​ണ്. മ​ഴ പെ​യ്താ​ൽ വ​ർ​ക്‌ഷോ​പ്പു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റും. ച​ന്ത​ക്കു​ന്ന് മു​ത​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് ഭാ​ഗം വ​രെ​യു​ള്ള കെഎ​ൻ​ജി റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഓ​വു​ചാ​ൽ -ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് പ്ര​വൃ​ത്തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ തൊ​ഴി​ലാ​ളി​ക​ൾ മാ​ത്രം. 2018ലും 2019 ​ലും പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി ഏ​റെ ന​ഷ്ടം വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യ പ്ര​ദേ​ശ​മാ​ണി​ത്.

അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെഎ​ൻ​ജി റോ​ഡി​ലാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് പ​ണി മ​ന്ദ​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് വെ​ളി​യം​തോ​ടി​ലെ വ്യാ​പാ​രി​ക​ളും വ​ർ​ക്‌ഷോ​പ്പ് ഉ​ട​മ​ക​ളും പ​റ​യു​ന്നു. ഓ​വു​ചാ​ലി​ന് മ​തി​യാ​യ ഉ​യ​ര​മി​ല്ലാ​ത്ത​തും ഭാ​വി​യി​ൽ പ്ര​ശ്ന​മാ​കും.

നി​ല​ന്പൂ​രി​ൽനി​ന്ന് ക​രി​ന്പു​ഴ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​ണെ​ങ്കി​ലും ഇ​ത്ര​യും കു​റ​ഞ്ഞ ദൂ​രം ക​ട​ക്കാ​ൻ പ​ല​പ്പോ​ഴും ഒ​രു മ​ണി​ക്കൂ​റാ​ണ് എ​ടു​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി നിർമാണം പൂ​ർ​ത്തി​യാ​ക്കണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

മ​ങ്ക​ടയുടെ സ​മ​ഗ്ര വി​ക​സ​നം: പ​ദ്ധ​തി​ക​ളുമായി എംഎൽഎ

മ​ങ്ക​ട: മ​ണ്ഡ​ല​ത്തിന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും രാ​ഷ‌്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യും നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ട് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ. മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന ച​ര്‍​ച്ച​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ മേ​ഖ​ല​യി​ലെ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തും ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​മാ​യ പ​ദ്ധ​തി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന നി​ശ്ച​യി​ച്ചാ​ണ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന റോ​ഡ്, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് പ്ര​ത്യേ​ക ഊ​ന്ന​ല്‍.

ഗ​താ​ഗ​തരം​ഗ​ത്ത് വ​ലി​യ മാ​റ്റം ല​ക്ഷ്യ​മി​ട്ട് ഒ​രാ​ടം പാ​ലം​ വൈ​ലോ​ങ്ങ​ര റോ​ഡ്, ഒ​രാ​ടം പാ​ലം​-മാ​ന​ത്തു​മം​ഗ​ലം ബൈപാ​സ്, വൈ​ലോ​ങ്ങ​ര​-പാ​ലോ​ളി​പ്പ​റ​മ്പ് ബൈ​പാ​സ്, മ​ക്ക​ര​പ്പ​റ​മ്പ് ബൈ​പാ​സ്, കൊ​ള​ത്തൂ​ര്‍ ബൈ​പാ​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. ഗ​വ​ണ്‍​മെ​​ന്‍റ് ഐ​ടി​ഐക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കും. മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ കെ​ട്ടി​ട​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

District News

പ​റ​യ​ൻ​മാ​ട് ഉ​ന്ന​തി​യി​ൽ കാ​ട്ടാ​ന​ക​ളിറങ്ങി; പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ

ക​രു​വാ​ര​കു​ണ്ട്:​ പ​റ​യ​ൻ​മാ​ട് ഉ​ന്ന​തി​യി​ൽ കാ​ട്ടാ​ന​ക​ൾ ഭീ​തി വി​ത​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​തി​യി​ലും പ​രി​സ​ര​ത്തു​മെ​ത്തി​യ കാ​ട്ടാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ കൃ​ഷി ന​ശി​പ്പി​ച്ചു. പ​ക​ൽ സ​മ​യ​ത്തു​പോ​ലും കാ​ട്ടാ​ന​ക​ൾ ഉ​ന്ന​തി​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത വീ​ടു​ക​ളു​മി​ല്ല.

കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യ വി​വ​ര​മ​റി​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ്, പോ​ലീ​സ്, വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്തി​ല്ലെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും തെ​രു​വു​വി​ള​ക്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍വ​ണ്ടി പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശ​ത്തു​ട​ക്കം

മേ​ലാ​റ്റൂ​ര്‍: ഫി​ഫ ലോ​ക ക​പ്പ് ആ​വേ​ശം നി​റ​ച്ച് ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍ വ​ണ്ടി പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​ടി അ​ജ്മ​ലും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി മേ​ലാ​റ്റൂ​ര്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് എ​ക്‌​സ്പ്ര​സ് ഗോ​ള്‍ വ​ണ്ടി​യാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഗോ​ള്‍ വ​ണ്ടി പ്ര​ദേ​ശ​ത്ത് പ​ര്യ​ട​നം ന​ട​ത്തും. മേ​ലാ​റ്റൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം മു​ഹ​മ്മ​ദ് ആ​ഷി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ദി​ന​ത്തി​ല്‍ മേ​ലാ​റ്റൂ​ര്‍, ഉ​ച്ചാ​ര​ക്ക​ട​വ്, ചെ​മ്മാ​ണി​യോ​ട്, ചു​ങ്കം, കാ​ര്യ​വ​ട്ടം, കാ​പ്പ്, വെ​ട്ട​ത്തൂ​ര്‍ എ​ന്നീ അ​ങ്ങാ​ടി​ക​ളി​ലാ​ണ് പ​ര്യ​ട​നം. ഒ​രാ​ള്‍​ക്ക് മൂ​ന്നു​ത​വ​ണ​യാ​ണ് ഗോ​ള​ടി​ക്കാ​നു​ള്ള അ​വ​സ​രം.

വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍​ക്ക് ജേ​ഴ്‌​സി സ​മ്മാ​നി​ക്കും. പ്ര​വ​ച​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കാ​വു​ന്ന ഒ​ന്ന് ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് 10,001, 5,001, 3,001 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ങ്ങ​ള്‍. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മേ​ലാ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റം​സീ​ന മു​ജീ​ബ് , വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് പ്ര​സാ​ദ് ,

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എം. അ​ബൂ​ബ​ക്ക​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ര്‍, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്‍റ്് സു​ബൈ​ര്‍, ബാ​ബു, ഹ​നീ​ഫ, സ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

District News

ചെ​മ്പ് ഉ​രു​പ്പ​ടി​ക​ളു​ടെ മോ​ഷ​ണം: നാലുപേർ പിടിയിൽ

വ​ളാ​ഞ്ചേ​രി: ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള ചെ​മ്പ് പാ​ത്ര​ങ്ങ​ളും ചെ​മ്പ് വ​യ​റു​ക​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. പു​ന്നാം​ചോ​ല പ​ട്ട​ന്മാ​ര്‍ തൊ​ടി വീ​ട്ടി​ല്‍ ജാ​ഫ​റ​ലി (42), അ​ത്തി​പ്പ​റ്റ പെ​രു​മ്പ​റ​മ്പി​ല്‍ ഷെ​മീ​ര്‍ (43), മ​ന​ക്ക​ല്‍​പ്പ​ടി ചി​റ​ക്ക​ല്‍ ഷെ​മീ​ര്‍ (36), അ​ത്തി​പ്പ​റ്റ പാ​ല​ശേ​രി വീ​ട്ടി​ല്‍ ഷ​റ​ഫു​ദീ​ന്‍ (38) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പു​ന്നാം​ചോ​ല, അ​ത്തി​പ്പ​റ്റ മേ​ഖ​ല​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ മോ​ഷ്ടാ​ക്ക​ളാ​ണ് തി​രൂ​ര്‍ ഡി​വൈ​എ​സ്പി യു​ടെ കീ​ഴി​ലു​ള്ള ഡാ​ന്‍​സ​ഫ് ടീ​മി​ന്‍റെ​യും വ​ളാ​ഞ്ചേ​രി പോ​ലീ​സി​​ന്‍റെ​യും നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ വ​ല​യി​ലാ​യ​ത്.

തു​ട​ര്‍​ച്ച​യാ​യി പ്ര​ദേ​ശ​ത്ത് മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്ന​തോ​ടെ പ്ര​ദേ​ശ വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തുനി​ന്ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ള​വു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന മു​ന്‍ കു​റ്റ​വാ​ളി​ക​ളെ നി​രീ​ക്ഷി​ച്ചും പ​ഴ​യ പാ​ത്ര​ങ്ങ​ളും ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ല്‍ തു​മ്പാ​യ​ത്.

സ​മീ​പ​വാ​സി​യാ​യ യു​വാ​വ് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കു​റ്റി​പ്പു​റ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ അ​യാ​ളെ​യും കൂ​ട്ടാ​ളി​ക​ളെ​യും തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ച്ച് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ജാ​ഫ​ര്‍ അ​ലി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ മു​ത​ലു​ക​ള്‍ വ​ളാ​ഞ്ചേ​രി​യി​ലും കു​ള​ത്തൂ​രു​മാ​യി വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​വ​രാ​ണ് മ​റ്റു​ള്ള​വ​ര്‍.​

വ​ളാ​ഞ്ചേ​രി എ​സ്‌​ഐ നി​ര്‍​മ​ല്‍ മു​ര​ളി, തി​രൂ​ര്‍ ഡാ​ന്‍​സാ​ഫ് ടീ​മി​ലെ എ​എ​സ്‌​ഐ​മാ​രാ​യ രാ​ജേ​ഷ്, ജ​യ​പ്ര​കാ​ശ്, സി​പി​ഒ ശ്രീ​ഷ്, വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ തോ​മ​സ്, റാ​ഷി​ദ്, വി​ജ​യ​ന​ന്ദു, അ​ര്‍​ജു​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ള്‍.

District News

സ​ഹ​കരണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് : മു​സ്‌ലിം ലീ​ഗ് പി​ന്തു​ണ​യി​ൽ അ​ഞ്ചു​പേ​ർ വി​ജ​യി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌ലിം ലീ​ഗ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച അ​ഞ്ചു സ്ഥാ​നാ​ർ​ഥി​ക​ളും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ മ​ണ്ഡ​ല​ത്തി​ൽനി​ന്ന് മ​ത്സ​രി​ച്ച വെ​ട്ട​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി, മ​ക്ക​ര​പ്പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ബു​ത​ങ്ങ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചി​രി ഫാ​റൂ​ഖ്, പ​ട്ടി​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​സൈ​നു​ദീ​ൻ എ​ന്നി​വ​രും ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽനി​ന്ന് മ​ത്സ​രി​ച്ച അ​ര​ക്കു​പ​റ​ന്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി പി. ​അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

നി​ല​വി​ൽ യു​ഡി​ഫ് വി​ജ​യി​ച്ചുവ​രു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലെ​ണ്ണം മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളും ഒ​ന്ന് ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​വു​മാ​ണ്. സ്റ്റാ​റ്റ​സ്കോ പ്ര​കാ​രം ആ​ദ്യ​ത്തെ നാ​ലെ​ണ്ണ​ത്തി​ൽ ര​ണ്ടെ​ണ്ണം കോ​ണ്‍​ഗ്ര​സി​നും ര​ണ്ടെ​ണ്ണം ലീ​ഗി​നും ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ലം കോ ​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​ണ് (സി​ഇ​ഒ) ന​ൽ​കാ​റു​ള്ള​ത്. ഇ​തി​ൽ സി​ഇ​ഒ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച വി​വ​രം മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ച​തു​മാ​ണ്.

എ​ന്നാ​ൽ ത​ന്‍റെ സ്വ​ന്ത​ക്കാ​ര​ന് വേ​ണ്ടി ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ലം ജീ​വ​ന​ക്കാ​രി​ൽ 75 ശ​ത​മാ​ന​ത്തോ​ളം പ്രാ​തി​നി​ധ്യ​മു​ള്ള സി​ഇ​ഒ​യ്ക്ക് ന​ൽ​കാ​തെ ത​ങ്ങ​ൾ​ക്ക് വേ​ണം എ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പി​ടി​വാ​ശി​യാ​ണ് ഇ​പ്രാ​വ​ശ്യം മു​ന്ന​ണി സം​വി​ധാ​നം തെ​റ്റാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. മു​ഹ​മ്മ​ദ് മു​സ്ത​ഫ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പു​ളി​ക്ക​ൽ, സി​ഇ​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ തെ​ക്കെ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം, സെ​ക്ര​ട്ട​റി വി.​എ​ൻ. ലൈ​ല, സി​ഇ​ഒ താ​ലൂ​ക്ക്് പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​യാ​സ് ബാ​ബു, ട്ര​ഷ​റ​ർ അ​ൻ​വ​ർ ക​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​ഹ​കാ​രി​ക​ളും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.

District News

അ​പ​ക​ടം വ​രു​ത്തി​യ ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വ്

വ​ണ്ടൂ​ർ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് വ​ണ്ടൂ​ർ കു​റ്റി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് തൊ​ട്ട​ടു​ത്ത ക​ട​യു​ടെ വ​രാ​ന്ത​യി​ലേ​ക്ക് ക​യ​റിനി​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വാ​ണി​യ​ന്പ​ലം ഭാ​ഗ​ത്ത് നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചാ​ണ് ക​ട​യു​ടെ വ​രാ​ന്ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രു ആ​ണ്‍​കു​ട്ടി​ക്കും പെ​ണ്‍​കു​ട്ടി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ട്ടോ​റി​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി ഒ​ട്ടോ​ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

District News

ജ​ന​സാ​ക്ഷ്യം അ​ദാ​ല​ത്തി​ന് 13ന് ​തു​ട​ക്കം : പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഭ​ര​ണ​കൂ​ട​വും നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക്

മ​ല​പ്പു​റം: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക്. തീ​ർ​പ്പാ​ക്കാ​ത്ത പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ജ​ന​സാ​ക്ഷ്യം’ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ന് 13ന് ​തു​ട​ക്ക​മാ​കും.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് നി​ത്യേ​ന പ​രാ​തി​ക​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ക​ള​ക്‌ട​റേ​റ്റി​ലും എ​ത്തു​ന്ന​ത് പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​ൻ അ​വ​രി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദാ​ല​ത്തു​ക​ൾ ന​ട​ക്കു​ക. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ജ​ന​ങ്ങ​ളെ​യും അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. എ​ല്ലാ അ​ദാ​ല​ത്തു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​ള​ക്‌ട​റും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ഹെ​ൽ​പ്പ് ഡ​ഡ്ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

ജ​ന​സാ​ക്ഷ്യം അ​ദാ​ല​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 13ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബി​സ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വ്യ​വ​സാ​യ-​ഐ​ടി മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ​ഹാ​ജി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

ക​ള​ക്‌ട​ർ ഡോ.​ വി​ന​യ് ഗോ​യ​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സ്മി​ജി, വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ഹി​ന നി​യാ​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​രാ​തി തീ​ർ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും

ജ​ന​സാ​ക്ഷ്യം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്‌ട​ർ​ക്കും കൂ​ടെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും എ​ത്തും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സ​ബ് ക​ള​ക്‌ട​ർ​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​മാ​ർ, ത​ഹ​സി​ൽ​ദാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്‌ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ,

പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നിയ​ർ, എ​ൽ​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, തൊ​ഴു​റ​പ്പ് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോജ​ക്‌ട‌് ഡ​യ​റ​ക്‌ട​ർ, ക​ഐ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, സ​ർ​വെ​യും ഭൂ​രേ​ഖ​യും വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ,

ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ, ജി​ല്ലാ ര​ജി​സ്ട്രാ​ർ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ദാ​ല​ത്തി​ൽ ഉ​ണ്ടാ​കും.

District News

എ​സ്‌​റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ ന​ര​ഭോ​ജി ക​ടു​വ : തൊ​ഴി​ല്‍ രം​ഗം സ്തം​ഭനാ​വ​സ്ഥ​യി​ല്‍; ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി വ​നം​വ​കു​പ്പ്

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ വീ​ണ്ടും ന​ര​ഭോ​ജി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ സ്തം​ഭ​നാ​വ​സ്ഥ. ക​ടു​വ​യെ ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ക്കെ​ത്തു​ന്നി​ല്ല. ക​ര്‍​ഷ​ക​ര്‍​ക്കി​ത് ക​ന​ത്ത ന​ഷ്ട​മാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​ല​യോ​ര ജാ​ഗ്ര​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ക​ടു​വ​യു​ടെ പി​ടി​യി​ല്‍​പ്പെ​ടാ​തെ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്ന് വ​ന​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ലും പു​ല​ര്‍​ച്ചെ​യു​മു​ള്ള യാ​ത്ര​ക​ളും കാ​ര്‍​ഷി​ക ജോ​ലി​ക​ളും പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ള്‍ ക​ടു​വ​യെ മു​ഖാ​മു​ഖം ക​ണ്ട​തോ​ടെ വ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ തു​ട​ങ്ങി. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​നാ​വ​ശ്യ​മാ​യി വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന മേ​ഖ​ല​ക​ളി​ല്‍ പോ​ക​രു​തെ​ന്നാ​ണ് ക​രു​ത​ല്‍ നി​ര്‍​ദേ​ശം.

ഒ​റ്റ​യ്ക്ക് സ​ഞ്ച​രി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. വ​ന​ത്തോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ വ​ന്യ ജീ​വി​ക​ള്‍ ത​മ്പ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് മ​ല​യോ​ര ജ​ന​ജാ​ഗ്ര​താ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം: മ​ല​യോ​ര ജാ​ഗ്ര​താ സ​മി​തി

ക​രു​വാ​ര​ക്കു​ണ്ട്: വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ള്‍​ക്ക് സ​മീ​പ​മു​ള്ള ഭൂ​മി​ക​ളി​ലെ കു​റ്റി​ക്കാ​ടു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ല​യോ​ര ജാ​ഗ്ര​താ സ​മി​തി. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം.

രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് വ​ര്‍​ധി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ വ​നം​വ​കു​പ്പ്, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍, പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ദീ​ര്‍​ഘ​കാ​ല പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന​ന​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ക​യും വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. യോ​ഗ​ത്തി​ല്‍ ഒ.​പി. ഇ​സ്മാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യ്യൂ​ബ് മേ​ലേ​ട​ത്ത്, മാ​നു​വ​ല്‍ കു​ട്ടി മ​ണി​മ​ല, കു​ഞ്ഞി​മോ​ന്‍ പു​ല്‍​വെ​ട്ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക്

നി​ല​മ്പൂ​ര്‍: മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക്. കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് 120 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം.

മൈ​ലാ​ടി​പാ​ലം മു​ത​ല്‍ മൂ​ലേ​പ്പാ​ടം വ​രെ ഒ​രു റീ​ച്ചും മൂ​ലേ​പ്പാ​ടം മു​ത​ല്‍ നാ​യാ​ടം​പൊ​യി​ല്‍ വ​രെ മ​റ്റൊ​രു റീ​ച്ചു​മാ​ണ്. മൂ​ലേ​പ്പാ​ടം മു​ത​ല്‍ നാ​യാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്കാ​ണ്. എ​ന്നാ​ല്‍ നാ​മ​മാ​ത്ര​മാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ന്ദ​ഗ​തി​യി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. മൂ​ലേ​പ്പാ​ടം മു​ത​ല്‍ നാ​യാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ര്‍​മാ​ണ​ത്തി​ന് 74 കോ​ടി രൂ​പ​യാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​ത്.

100 ലേ​റെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​യെ​ടു​ക്കേ​ണ്ട പ്ര​വൃ​ത്തി​യാ​ണ് അ​ഞ്ചും പ​ത്തും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്. എ​ട്ടാം ബ്ലോ​ക്ക് മു​ത​ല്‍ വെ​ണ്ടേ​ക്കും​പൊ​യി​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ന​ട​പ്പാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ക​ഴി​ഞ്ഞ 25 മു​ത​ല്‍ റോ​ഡ് നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ 100 ല്‍ ​കു​റ​യാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്താ​മെ​ന്ന ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ള്‍ മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​ക്കാ​ടം പൊ​യി​ല്‍- നാ​യാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​റി​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ക​രാ​ര്‍ പ്ര​കാ​രം മെ​യ് 15ന് ​തീ​രേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ പ്ര​വൃ​ത്തി ഒ​ന്നു​മാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​വും വെ​ട്ടി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​നെ ബാ​ധി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ലെ മ​ന്ദ​ഗ​തി മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത മാ​ര്‍​ഗ​മാ​യ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​നെ ബാ​ധി​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക. മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ടെ​പ​ട​ല്‍ ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടൂ എ​ന്ന സ്ഥി​തി​യാ​ണ്.

ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​നീ​ഷ് അ​ഗ​സ്റ്റ്യ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ്റോ​ഡ് ത​ക​ര്‍​ന്ന ഭാ​ഗ​ത്ത് മ​ഴ​ക്കാ​ല​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​മെ​ന്ന് ക​രാ​റു​കാ​ര​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ​ണി ഒ​ച്ച് ഇ​ഴ​യും വേ​ഗ​ത​യി​ല്‍ ത​ന്നെ​യാ​ണി​പ്പോ​ഴും.
കേ​ര​ളാ റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണ് റോ​ഡ് നി​ര്‍​മാ​ണ ചു​മ​ത​ല.

District News

മ​ല​പ്പു​റം സൗ​ന്ദ​ര്യ​വ​ത്ക​ര​ണം; വി​ള​ക്കു​ക​ൾ മി​ഴി​തു​റു​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ മി​ഴി​തു​റ​ന്നു. കോ​ട്ട​പ്പ​ടി കി​ഴ​ക്കേ​ത്ത​ല മു​ത​ൽ മ​ച്ചി​ങ്ങ​ൽ ജം​ഗ്ഷ​ൻ വ​രെ ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ വ്യ​വ​സാ​യ, ഐ​ടി വ​കു​പ്പ് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ 2024-25 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് 200 വാ​ട്ട്സി​ന്‍റെ 55 അ​ല​ങ്കാ​ര വി​ള​ക്കു​ക​ളാ​ണ് ഇ​തോ​ടെ മി​ഴി​തു​റ​ക്കു​ക.

മ​ല​പ്പു​റം കു​ന്നു​മ്മ​ൽ, കോ​ട്ട​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലാ​യി 200 വാ​ട്ട്സി​ന്‍റെ 35 വി​ള​ക്കു​ക​ൾ ഉ​ട​ൻ സ്ഥാ​പി​ക്കും. കി​ഴ​ക്കേ​ത്ത​ല ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. വി. ​റി​നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ പി. ​ഉ​ബൈ​ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​തേ​ഷ് ജി. ​അ​നി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഹാ​രി​സ് ആ​മി​യ​ൻ, പ​രി അ​ബ്ദു​ള, മ​ജീ​ദ്, മ​റി​യു​മ്മ ശ​രീ​ഫ് കോ​ണോ​ത്തൊ​ടി, നാ​ണ​ത്ത് സ​മീ​റ മു​സ്ത​ഫ, ആ​ബി​ദ എ​ട്ടു​വീ​ട്ടി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​കെ. അ​നി​ൽ​കു​മാ​ർ, കെ.​കെ. ഉ​മ്മ​ർ, സ​ലീ​ന ജാ​സ്മി​ൻ, റു​ക്സാ​ന അ​ൻ​സാ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up