x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചെ​ന്ന പ​രാ​തി; അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: July 11, 2026 09:12 AM IST | Updated: July 11, 2026 09:12 AM IST

അ​ധ്യാ​പ​കന്‍റെ മർദനത്തിൽ പരിക്കേറ്റ കുട്ടി

മ​ല​പ്പു​റം: ക​ൽ​പ്പ​ക​ഞ്ചേ​രി​യി​ൽ അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര സ്വ​ദേ​ശി ബ​ൽ​രാ​ജി​നെ​തി​രെ കേ​സെ​ടു​ത്തു.

ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ്. ക്ലാ​സി​ൽ വ​ച്ച് അ​ധ്യാ​പ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ കൈ​യു​ടെ എ​ല്ല് പൊ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. അ​ഞ്ചാം ക്ലാ​സു​കാ​രി​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച മ​ല​പ്പു​റം ക​ല്പ​ക​ഞ്ചേ​രി എം​എ​സ്എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി പു​റ​ത്തു​വ​രു​ന്നു​ണ്ട്.

അ​ടി കി​ട്ടി​യ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹ​പാ​ഠി​ക്കും നേ​ര​ത്തെ ഇ​തേ അ​ധ്യാ​പ​ക​നി​ൽ നി​ന്ന് അ​ടി​യേ​റ്റി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Tags : student beaten Malappuram teacher Case

Recent News

Corehub Up