ചങ്ങരംകുളം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലപ്പുറം ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് ഒൻപതോടെയാണ് സംഭവം.
ചങ്ങരംകുളം അമയില്‍ സ്വദേശിയും കുടുംബവും സഞ്ചരിച്ചകാറാണ് ഓടിക്കൊണ്ടിരുന്നതിനിടയില്‍ പൂര്‍ണമായും കത്തി നശിച്ചത്. കാറോടിച്ചിരുന്നയാളുടെ മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മുന്‍വശത്തുനിന്നു പുക ഉയരുന്നതു കണ്ട് വാഹനം നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു.

അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനത്തില്‍നിന്നു പുറത്തേക്ക് ഇറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഒാടിക്കൂടി വെള്ളമൊഴിച്ച് അടിച്ചു തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി. തലനാരിയ്ക്ക് അപകടത്തില്‍നിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണ് യാത്രക്കാർ.
Tags : Car fire accident malappuram Changaramkulam fire