Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changaramkulam

Malappuram

കാ​റ്റി​ലും മ​ഴ​യി​ലും ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​ നാ​ശ​ന​ഷ്ടം

ച​ങ്ങ​രം​കു​ളം: വീ​ശി​യ​ടി​ച്ച ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ച​ങ്ങ​രം​കു​ളം മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​നാ​ശം. സ്‌​കൂ​ളി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ നി​ലം​പ​തി​ച്ചു. സ്‌​കൂ​ള്‍ മു​റ്റ​ത്ത് നി​ന്നി​രു​ന്ന ബ​ദാം മ​രം ക​ട​പു​ഴ​കി വീ​ണു.100-​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന ചി​യ്യാ​നൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന​ത്. അ​പ​ക​ടം രാ​ത്രി​യാ​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. നി​ര​വ​ധി തെ​ങ്ങു​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. മേ​ലെ​പു​ര​ക്ക​ല്‍ വി​ജ​യ്കൃ​ഷ്ണ​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ മ​രം വീ​ണ് വീ​ടി​ന് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ട​ത്തി​ല്‍ വ​ള​പ്പി​ല്‍ അ​സി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ തേ​ക്ക് റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി.

ക​ല്ലേ​പ്ര ബാ​ല​കൃ​ഷ്ണ​ന്‍, മേ​ലെ​പു​ര​ക്ക​ല്‍ ഭാ​സ്‌​ക​ര​ന്‍, മ​ഠ​ത്തി​ല്‍ വ​ള​പ്പി​ല്‍ യൂ​സു, മേ​ലേ​പു​ര​ക്ക​ല്‍ ഷി​ബി​ല്‍ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ​യും മ​ര​ങ്ങ​ള്‍ പൊ​ട്ടി​വീ​ണു. ഇ​വ​രു​ടെ വീ​ടി​ന് മു​ന്നി​ല്‍ വൈ​ദ്യു​തി പോ​സ്റ്റും മ​ര​ങ്ങ​ളും പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​ക്കൂ​ര്‍ മ​ന്നി​ങ്ങ​ല്‍ ശി​വ​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് വീ​ടി​ന് കേ​ടു​പാ​ടും സം​ഭ​വി​ച്ചു.

District News

ക​ന​ത്ത മ​ഴയിൽ മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ൽ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ തേ​ടി ക​ർ​ഷ​ക​ർ

ച​ങ്ങ​രം​കു​ളം: പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ന​ത്ത​മ​ഴ മൂ​ലം മു​ണ്ട​ക​ൻ നെ​ൽ കൃ​ഷി വെ​ള്ള​ത്തി​ലാ​യ​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ത്താ​തെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 60 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​മു​ള്ള മു​ണ്ട​ക​ൻ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ 35 ഹെ​ക്ട​റോ​ളം ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ബാ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഞാ​റ്റ​ടി​ക​ളും ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്ക​ൻ തി​യ്യാം, കോ​ട​ത്തൂ​ർ, അ​യി​രൂ​ർ, ക​ല്ല​യി​ൽ​പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കി വ​ന്ന​താ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത് ക​ടം വാ​ങ്ങി​യും ലോ​ണ്‍ എ​ടു​ത്തും സ്വ​ർ​ണം പ​ണ​യം വ​ച്ചും പ​ണം സ​മാ​ഹ​രി​ച്ചാ​ണ് ക​ർ​ഷ​ക​ർ നി​ല​മൊ​രു​ക്ക​ലും ഞാ​റ്റ​ടി ത​യാ​റാ​ക്ക​ലും ന​ടീ​ൽ, വ​ളം, കീ​ട​നാ​ശി​നി പ്ര​യോ​ഗം തു​ട​ങ്ങി മു​ഴു​വ​ൻ കൃ​ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്ത​ത്.

ഇ​തി​ന് ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൃ​ഷി നാ​ശം വി​ല​യി​രു​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​വാ​ൻ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ക​ർ​ഷ​ക​ർ നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up