x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴയിൽ മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ൽ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ തേ​ടി ക​ർ​ഷ​ക​ർ


Published: November 1, 2025 05:02 AM IST | Updated: November 1, 2025 05:02 AM IST

പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ന​ത്ത​മ​ഴ മൂ​ലം മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ലാ​യ നി​ല​യി​ൽ.

ച​ങ്ങ​രം​കു​ളം: പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​യി​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ന​ത്ത​മ​ഴ മൂ​ലം മു​ണ്ട​ക​ൻ നെ​ൽ കൃ​ഷി വെ​ള്ള​ത്തി​ലാ​യ​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ത്താ​തെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 60 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​മു​ള്ള മു​ണ്ട​ക​ൻ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ 35 ഹെ​ക്ട​റോ​ളം ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ബാ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഞാ​റ്റ​ടി​ക​ളും ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പെ​രു​ന്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്ക​ൻ തി​യ്യാം, കോ​ട​ത്തൂ​ർ, അ​യി​രൂ​ർ, ക​ല്ല​യി​ൽ​പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കി വ​ന്ന​താ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത് ക​ടം വാ​ങ്ങി​യും ലോ​ണ്‍ എ​ടു​ത്തും സ്വ​ർ​ണം പ​ണ​യം വ​ച്ചും പ​ണം സ​മാ​ഹ​രി​ച്ചാ​ണ് ക​ർ​ഷ​ക​ർ നി​ല​മൊ​രു​ക്ക​ലും ഞാ​റ്റ​ടി ത​യാ​റാ​ക്ക​ലും ന​ടീ​ൽ, വ​ളം, കീ​ട​നാ​ശി​നി പ്ര​യോ​ഗം തു​ട​ങ്ങി മു​ഴു​വ​ൻ കൃ​ഷി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്ത​ത്.

ഇ​തി​ന് ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കൃ​ഷി നാ​ശം വി​ല​യി​രു​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​വാ​ൻ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് ക​ർ​ഷ​ക​ർ നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Tags : Changaramkulam Local News Nattuvishesham Malappuram

Recent News

Corehub Up