x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 02:59 PM IST | Updated: July 20, 2026 03:02 PM IST

അപകടത്തിൽപ്പെട്ട വാഹനം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു. മും​ബൈ-​നാ​ഗ്പൂ​ർ എ​ക്സ്പ്ര​സ് വേ​യി​ൽ പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രു​മാ​ണ് മ​രി​ച്ച​ത്. സ​ലോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ങ്കു​ഷ് റാ​വ​ത്ത്, രാ​ജേ​ഷ് തി​പ്ലെ, ഭാ​ര്യ സു​ഷ​മ തി​പ്ലെ, മ​ക​ൾ ജാ​ൻ​വി, ട്ര​ക്ക് ഡ്രൈ​വ​ർ സ​ഞ്ജ​യ് കു​മാ​ർ, ക്ലീ​ന​ർ സ​മ​ർ​ജി​ത് പാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

എ​ക്സ്പ്ര​സ് വേ​യി​ൽ എ​ഥ​നോ​ൾ ക​യ​റ്റി​വ​ന്ന ഒ​രു ക​ണ്ടെ​യ്ന​ർ ട്ര​ക്ക് മ​റി​ഞ്ഞ് റോ​ഡി​ൽ ഇ​ന്ധ​നം ഒ​ഴു​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​ലെ ഗ​താ​ഗ​തം മ​റ്റ് വ​ഴി​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ഈ ​സ​മ​യ​ത്താ​ണ് പൂ​ന​യി​ൽ നി​ന്ന് വാ​ർ​ധ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് പി​ന്നി​ൽ, മു​ള​ക് ക​യ​റ്റി അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മ​റ്റൊ​രു ട്ര​ക്ക് വ​ന്നി​ടി​ക്കു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ട്ര​ക്കി​ന​ടി​യി​ലാ​വു​ക​യും, നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്ര​ക്കി​ലും എ​ഥ​നോ​ൾ മ​റി​ഞ്ഞ സ്ഥ​ല​ത്തും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Die Accident

Recent News

Corehub Up