പിടിയിലായ പ്രതികൾ
മലപ്പുറം: പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുറത്തുര്‍ ആശുപത്രിപടി മുഹമ്മദ് ഷാനില്‍ (29), കൈനിക്കര സ്വദേശി അമര്‍ജല്‍ കൃഷ്ണ (27) എന്നിവരാണ് പിടിയിലായത്.
ബീരാഞ്ചിറ-പെരുന്തല്ലൂര്‍ റൂട്ടില്‍ പുലര്‍ച്ചെ 2.30 ന് ആയിരുന്നു സംഭവം. പ്രതികള്‍ പോലീസ് വാഹനത്തെ കണ്ടതോടെ കാര്‍ അതിവേഗത്തില്‍ പുറകോട്ട് എടുക്കുന്നതിനിടെ ഫുട്പാത്തില്‍ ഇടിച്ച് കുടുങ്ങി. ഇതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്ന് നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികള്‍ സ്ഥിരമായി കേരളത്തിന് പുറത്തുനി ന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് പോലീസ് അറിയിച്ചു.
Tags : Crime Police Investigation CaseFile FIR