x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടിച്ചിട്ടു പോകുന്ന വാഹനങ്ങൾ പിടിക്കാൻ സ്‌ക്വാഡ് വേണം: കോടതി

വെബ്ഡെസ്ക്
Published: July 21, 2026 01:33 AM IST | Updated: July 21, 2026 01:33 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ഇ​​​ടി​​​ച്ചി​​​ട്ടു നി​​​ര്‍ത്താ​​​തെ പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ന്‍ ജി​​​ല്ല​​​ക​​​ള്‍ തോ​​​റും പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സ്‌​​​ക്വാ​​​ഡു​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തെ അ​​​ന്വേ​​​ഷ​​​ണം വ​​​ഴി മു​​​ട്ടു​​​ക​​​യും ഇ​​​ര​​​ക​​​ള്‍ക്ക് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​തെ​​​വ​​​രി​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ജി. ​​​ഗി​​​രീ​​​ഷി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

സ്‌​​​ക്വാ​​​ഡു​​​ക​​​ള്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണം. പ​​​രാ​​​തി​​​ക​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സ്‌​​​ക്വാ​​​ഡു​​​ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​റു​​​ക​​​ള്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കു ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

വി​​​ധി​​​പ​​​ക​​​ര്‍പ്പ് കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും സം​​​സ്ഥാ​​​ന ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​ക്കും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും അ​​​യ​​​യ്ക്കാ​​​നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Tags : Squad needed speeding catch vehicles KerlaHighCourt

Recent News

Corehub Up