ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയെ ചികിത്സിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യ ഡയറക്ടറോട് അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിന് ബദലായി പ്രവർത്തിക്കേണ്ട ജനറേറ്ററും പ്രവർത്തനരഹിതമായതോടെയാണ് ജീവനക്കാർക്ക് മൊബൈൽ ടോർച്ച് വെളിച്ചത്തെ ആശ്രയിക്കേണ്ടി വന്നത്.
വൈദ്യുതി തടസപ്പെട്ടാലും ആശുപത്രികളിലെ ചികിത്സാ സേവനങ്ങൾ തടസപ്പെടാൻ പാടില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ജനറേറ്റർ അടക്കമുള്ള ബദൽ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അതാത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Tags : treatment mobilelight healthminister k muraleedharan probe