x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ക​ളി ചു​രു​ക്കി; ജ​പ്പാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

സ്പോർട്സ് ഡെസ്ക്
Published: September 22, 2026 12:21 PM IST | Updated: September 22, 2026 12:29 PM IST

ജ​പ്പാ​ൻ, ഇ​ന്ത്യ ടി20 ​മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ടോ​സ് ഇ​ടു​ന്നു.

സാ​നോ: ജ​പ്പാ​നെ​തി​രാ​യ ച​രി​ത്ര​പ​ര​മാ​യ ടി20 ​മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​പ്പാ​നി​ലെ സാ​നോ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

മ​ഴ​യും ന​ന​ഞ്ഞ ഔ​ട്ട്ഫീ​ൽ​ഡും കാ​ര​ണം മ​ത്സ​രം വൈ​കി​യ​തോ​ടെ ഇ​രു ടീ​മു​ക​ൾ​ക്കും അ​ഞ്ച് ഓ​വ​ർ വീ​ത​മാ​യാ​ണ് ക​ളി​ക്കു​ക. സ​ഞ്ജു സാം​സ​ൺ, അ​ഭി​ഷേ​ക് ശ​ർ​മ്മ, ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ, തി​ല​ക് വ​ർ​മ്മ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്ണോ​യ്, യാ​ഷ് താ​ക്കൂ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലു​ള്ള​ത്.

വ​രാ​നി​രി​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യി യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​നും ഇ​ന്ത്യ​യു​ടെ ബെ​ഞ്ച് ശ​ക്തി പ​രീ​ക്ഷി​ക്കു​ന്ന​തി​നും മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യും ജ​പ്പാ​നും ടി20 ​ക്രി​ക്ക​റ്റി​ൽ നേ​ർ​ക്കു​നേ​ർ എ​ത്തു​ന്ന​ത്.

Tags : T20 India Japan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up