x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്; വ​നം വ​കു​പ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 11:28 AM IST | Updated: September 22, 2026 11:38 AM IST

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ് പ്രതികൾ.

ക​ൽ​പ്പ​റ്റ: വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ വ​നം വ​കു​പ്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 1/21 കേ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ടാ​ണ് ക​ഴി​ഞ്ഞ 17ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച​ത്.

വ​യ​നാ​ട് മു​ട്ടി​ലി​ൽ നി​ന്ന് സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ​ട്ടി​മ​ര​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു​ക​ട​ത്തു​ക​യും വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് മ​ല​ബാ​ർ ടിം​ബേ​ഴ്സ് ഉ​ട​മ​യ്ക്ക് വി​റ്റ് 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ് കേ​സ്. വ​നം വ​കു​പ്പ് കു​റ്റ​പ​ത്രം ന​ൽ​കി​യി​ല്ലെ​ന്ന് കാ​ണി​ച്ച് എ​റ​ണാ​കു​ളം ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലു​ള്ള വ​ഞ്ച​നാ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 

ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വ​ഞ്ച​നാ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി നി​ല​വി​ൽ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​കേ​സ് ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ ചോ​റ്റാ​നി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും കേ​ര​ള ഹൈ​ക്കോ​ട​തി​യും ഇ​വ​രു​ടെ ഈ ​ആ​വ​ശ്യം ത​ള്ളി​യി​രു​ന്നു.

Tags : Chargesheet Tree Felling Case Muttil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up