x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; എ​സി പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 11:15 AM IST | Updated: September 22, 2026 11:15 AM IST

ആശുപത്രിയിൽ എസി പൊട്ടിതെറിച്ച് തീപിടിത്തം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ആ​ദി​ലാ​ബാ​ദി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11:50 -ന് ​ആ​ശു​പ​ത്രി​യി​ലെ സ്പെ​ഷ്യ​ൽ ന്യൂ​ബോ​ൺ കെ​യ​ർ യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

എ​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ൻ​ഐ​സി​യു​വി​ലു​ണ്ടാ​യി​രു​ന്ന 28 കു​ട്ടി​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി അ​നു​ശോ​ച​നം അ​റി​യി​ച്ചു. മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​രു​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ള്‍ വ​ഹി​ക്കാ​നും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​ക​ളി​ലെ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Deepika BreakingNews HospitalFire Baby Die ACBlast

Recent News

Corehub Up