പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാനിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപി. 197 അധ്യക്ഷസ്ഥാനം ബിജെപി നേടിയപ്പോൾ കോൺഗ്രസിനു കിട്ടിയത് 94 എണ്ണമാണ്. ഏഴിടത്ത് സ്വതന്ത്രർ വിജയിച്ചു.
എഎപി, സിപിഎം, ആർഎൽപി എന്നിവ ഓരോ സ്ഥലത്തു വിജയിച്ചു. 301 തദ്ദേശ സ്ഥാപനങ്ങളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്.
ബാരൻ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷസ്ഥാനമാണ് എഎപി നേടിയത്. സിപിഎമ്മിലെ ബജ്റംഗ്ലാൽ ആണ് നോഖ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ. നാഗൗഡിലെ മുണ്ഡ്വ മുനിസിപ്പാലിറ്റി ചെയർപേഴ്സൺസ്ഥാനമാണ് ആർഎൽപിക്കു ലഭിച്ചത്. ആറു മേയർസ്ഥാനങ്ങൾ ബിജെപി നേടി.
കോൺഗ്രസിന് ഒരിടത്തുമാത്രമാണു വിജയം നേടാനായത്. ആജ്മേറിൽ കോൺഗ്രസ് 37 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായെങ്കിലുംസ്വതന്ത്രരുടെ പിന്തുണയോടെ ബിജെപി മേയർസ്ഥാനം പിടിച്ചെടുത്തു. ബിജെപിക്ക് 32 കൗൺസിലർമാരാണുള്ളത്. ആൽവാർ, പാലി നഗരസഭകളും സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപി വിജയിച്ചു. സ്വതന്ത്രർ ഭൂരിപക്ഷം നേടിയ ഭരത്പുരും ബിജെപിക്കാണ്. ജയ്പുർ, ജോധ്പുർ, കോട്ട നഗരസഭകളിൽ മേയർസ്ഥാനത്തേക്ക് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും.
Tags : Deepika DeepikaNewspaper BreakingNews BJP wins 197 chairperson posts