x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ ആക്രമണം: ഒരാൾക്കു വെടിയേറ്റു, വൻ പ്രതിഷേധം

വെബ്ഡെസ്ക്
Published: September 22, 2026 05:59 AM IST | Updated: September 22, 2026 05:59 AM IST

യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ ആക്രമണം

ഓ​​​സ്റ്റി​​​ൻ: യു​​​എ​​​സി​​​ലെ ടെ​​​ക്‌​​​സ​​​സ് സം​​​സ്ഥാ​​​ന​​​ത്തി​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഓ​​​സ്റ്റി​​​നി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് (ഐ​​സി​​ഇ) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​വ​​യ്പി​​​ൽ ഒ​​​രാ​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര​ പ​​രി​​​ക്കേ​​​റ്റു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ദേ​​​ശ​​​ത്ത് ശ​​​ക്ത​​​മാ​​​യ ഐ​​​സ് വി​​​രു​​​ദ്ധ പ്ര​​​തി​​​ഷേ​​​ധം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ടു.

ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​ണു സം​​​ഭ​​​വം. ട്രാ​​​ഫി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് വെ​​​ടി​​വ​​യ്പു​​​ണ്ടാ​​​യ​​​തെ​​​ന്ന് ഓ​​​സ്റ്റി​​​ൻ പൊ​​​ലി​​​സ് മേ​​​ധാ​​​വി ലി​​​സ ഡേ​​​വി​​​ഡ് പ​​​റ​​​ഞ്ഞു. വെ​​​ടി​​​യേ​​​റ്റ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​ല​​​വി​​​ൽ ഇ​​​യാ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​മി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും പൊ​​​ലി​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. പ​​​രി​​​ക്കേ​​​റ്റ​​​യാ​​​ളു​​​ടെ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല.

സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ൾ പ്ര​​​ദേ​​​ശ​​​ത്ത് ത​​​ടി​​​ച്ചു​​​കൂ​​​ടു​​​ക​​​യും പൊ​​​ലി​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, വെ​​​ടി​​​വയ്​​പ്പി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച ഓ​​​സ്റ്റി​​​ൻ പൊ​​​ലി​​​സ്, സം​​​ഭ​​​വ​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഐ​​​സ് സ്വ​​​യം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മ​​​ല്ലെ​​​ന്ന് ഓ​​​സ്റ്റി​​​ൻ മേ​​​യ​​​ർ കി​​​ർ​​​ക്ക് വാ​​​ട്‌​​​സ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ബോ​​​ധം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി ഐ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തു​​​ന്ന റെ​​​യ്ഡു​​​ക​​​ളും വെ​​​ടി​​​വ​​യ്പു​​​ക​​​ളും വ​​​ലി​​​യ​​​ജ​​​ന​​​രോ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. ജൂ​​​ലൈ​​​യി​​​ൽ ഹൂ​​​സ്റ്റ​​​ണി​​​ൽ ഐ​​സി​​ഇ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു നി​​​ർ​​​മാ​​​ണ​​​തൊ​​​ഴി​​​ലാ​​​ളി കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.
ക​​​ഴി​​​ഞ്ഞ ശൈ​​​ത്യ​​​കാ​​​ല​​​ത്ത് മി​​​ന​​​സോ​​​ട്ട​​​യി​​​ൽ ന​​​ട​​​ന്ന സ​​​മാ​​​ന​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Attack by US immigration officer

Recent News

Corehub Up