x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍പാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം നവംബറില്‍

വെബ്ഡെസ്ക്
Published: September 22, 2026 05:26 AM IST | Updated: September 22, 2026 05:26 AM IST

മാ​​​​ര്‍പാ​​​​പ്പ

റോം: ​​​​ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍പാ​​​​പ്പ ന​​​​വം​​​​ബ​​​​റി​​​​ല്‍ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ ഉ​​​​റു​​​​ഗ്വേ, അ​​​​ര്‍ജ​​​ന്‍റീ​​​​ന, പെ​​​​റു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തും. ന​​​​വം​​​​ബ​​​​ര്‍ ആ​​​​റു മു​​​​ത​​​​ല്‍ 17 വ​​​​രെ​​​​യാ​​​​ണ് മാ​​​​ര്‍പാ​​​​പ്പ​​​​യു​​​​ടെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ന്‍ സ​​​​ന്ദ​​​​ര്‍ശ​​​​നം. സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദ​​​​പ​​​​രി​​​​പാ​​​​ടി ഇ​​​​ന്ന​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

ന​​​​വം​​​​ബ​​​​ര്‍ ആ​​​​റി​​​​ന് ഉ​​​​റു​​​​ഗ്വേ​​​​യി​​​​ലെ​​​​ത്തു​​​​ന്ന മാ​​​​ര്‍പാ​​​​പ്പ എ​​​​ട്ടുവ​​​​രെ അ​​വി​​ടെ​​യു​​ണ്ടാ​​​​കും. 38 വ​​​​ര്‍ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു മാ​​​​ര്‍പാ​​​​പ്പ ഉ​​​​റു​​​​ഗ്വേ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​ന്‍ മാ​​​​ര്‍പാ​​​​പ്പ 1988ല്‍ ​​​​ഉ​​​​റു​​​​ഗ്വേ സ​​​​ന്ദ​​​​ര്‍ശി​​​​ച്ചി​​​​രു​​​​ന്നു. ന​​വം​​ബ​​ർ 8, 9, 10, 11 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു മാ​​​​ര്‍പാ​​​​പ്പ​​​​യു​​​​ടെ അ​​​​ര്‍ജ​​​​ന്‍റൈ​​​​ന്‍ സ​​​​ന്ദ​​​​ര്‍ശ​​​​നം.

ബു​​​​വാ​​​​നോ​​​​സ് ആ​​​​രി​​​​സ്, കൊ​​​​ര്‍ഡോ​​​​ബ, ലു​​​​ഹാ​​​​ന്‍ ന​​​​ഗ​​​​ര​​​​ങ്ങ​​ൾ മാ​​​​ര്‍പാ​​​​പ്പ സ​​​​ന്ദ​​​​ര്‍ശി​​ക്കും. 1987ല്‍ ​​​​ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​ന്‍ മാ​​​​ര്‍പാ​​​​പ്പ​​യ്ക്കു​​ശേ​​ഷ​​മു​​ള്ള അ​​​​ര്‍ജ​​​​ന്‍റൈ​​​​ൻ സ​​ന്ദ​​ർ​​ശ​​ന​​മാ​​ണി​​ത്. അ​​​​ര്‍ജ​​​​ന്‍റീ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം മാ​​​​ര്‍പാ​​​​പ്പ പെ​​​​റു​​​​വി​​​​ല്‍ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തും. ന​​​​വം​​​​ബ​​​​ര്‍ 11 മു​​​​ത​​​​ല്‍ 17 വ​​​​രെ മാ​​​​ര്‍പാ​​​​പ്പ പെ​​​​റു​​​​വി​​​​ലു​​​​ണ്ടാ​​​​കും. പെ​​​​റു​​​​വി​​​​ല്‍ വൈ​​​​ദി​​​​ക​​​​നാ​​​​യും ബി​​​​ഷ​​​​പ്പാ​​​​യും 20 വ​​​​ർ​​​​ഷം വ​​​​ര്‍ഷം ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍പാ​​​​പ്പ പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് പെ​​​​റു​​​​വി​​​​യ​​​​ൻ പൗ​​​​ര​​​​ത്വ​​​​വു​​​​മു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Pope's Latin America visit

Recent News

Corehub Up