പ്രതീകാത്മക ചിത്രം
കണ്ണൂർ: തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വാഹനത്തിലെ യാത്രയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരിൽ മന്ത്രി കെ.എം. ഷാജിയെ വിമർശിക്കുന്നത്.
സർക്കാർ വാഹനം ഉപയോഗിക്കാതെ മന്ത്രി കെ.എം. ഷാജി സർക്കാരിന്റെ പണം ലാഭിക്കുകയാണ് ചെയ്തത്. ഇത് പെറ്റി ഇഷ്യൂ മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാർ ആരും സർക്കാരിന്റെ പണം ഉപയോഗിച്ചല്ല വിദേശയാത്ര ചെയ്തതെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
സൗജന്യമല്ല, സൗകര്യമാണ് അത്. സൗജന്യവും സൗകര്യവും രണ്ടും രണ്ടാണ്. മുന്പൊരു കണ്ണട വിവാദം ഉണ്ടായല്ലോ എന്ന ചോദ്യത്തിന്, കണ്ണട മേടിച്ചത് സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Tags : Deepika DeepikaNewspaper BreakingNews Sunny Joseph calls the Range Rover journey