അസീസി ഇന്‍സ്റ്റിറ്റ്യൂട്ട്
ഭരണങ്ങാനം: അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ 10-ാം വാര്‍ഷികം ആഘോഷിച്ചു. കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സരീഷ് ഫ്രാന്‍സിസ് തൊണ്ടാംകുഴി അധ്യക്ഷത വഹിച്ച വാര്‍ഷികസമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡോ. ബാബു തളിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജെബി മുഖച്ചിറയില്‍, ഫാ. മാര്ട്ടിന് മാന്നാത്ത്, ഫാ. പ്രിന്‍സ്, ഡോ. ആനി കുര്യന്, ഹൈന്റിഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി ടൂ പാസായ വിദ്യാർഥികൾക്കുള്ള അനുമോദനവും ജര്‍മനിക്കു പോകുന്ന കുട്ടികള്‍ക്കു യാത്രയയപ്പും നല്കി.
Tags : Deepika DeepikaNewspaper BreakingNews Assisi Insti 10th Anniversary