x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​ദേ​വ ദ​ർ​ശ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള ഭ​ര​ണ​മാ​കും സ​ർ​ക്കാ​ർ ന​ട​ത്തു​ക: മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 22, 2026 06:19 AM IST | Updated: September 22, 2026 06:19 AM IST

വ​​​​ർ​​​​ക്ക​​​​ല: ഗു​​​​രു​​​​ദേ​​​​വ ദ​​​​ർ​​​​ശ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു കൊ​​​​ണ്ടു​​​​ള്ള ഭ​​​​ര​​​​ണ​​​​മാ​​​​കും ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ക​​​​യെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് ഗു​​​​രു​​​​ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. വ​​​​ർ​​​​ക്ക​​​​ല ശി​​​​വ​​​​ഗി​​​​രി​​​​യി​​​​ൽ 99-ാമ​​​​ത് ശ്രീ ​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​സ​​​​മാ​​​​ധി ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടുനി​​​​ൽ​​​​ക്കു​​​​ന്ന സ​​​​മാ​​​​ധി ശ​​​​താ​​​​ബ്ദി ആ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ജാ​​​​തി​​​​മ​​​​ത ചി​​​​ന്ത​​​​ക​​​​ളി​​​​ൽ നി​​​​ന്നും പി​​​​ന്തി​​​​രി​​​​പ്പ​​​​ൻ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും കേ​​​​ര​​​​ള​​​​ത്തെ മാ​​​​റ്റി നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ശ്രീ ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വി​​​​ന്‍റെ പോ​​​​രാ​​​​ട്ടം ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ തു​​​​ട​​​​രും. ഒ​​​​രു ജാ​​​​തി, ഒ​​​​രു മ​​​​തം, ഒ​​​​രു ദൈ​​​​വം എ​​​​ന്ന ഗു​​​​രു​​​​ദേ​​​​വ ചി​​​​ന്ത കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ​​​​യാ​​​​കെ മ​​​​ത​​​​മാ​​​​യി മാ​​​​റി​​​​യ​​​​താ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​തേ​​​​ത​​​​ര മ​​​​ന​​​​സി​​​​ന് വി​​​​ത്ത് പാ​​​​കി​​​​യ​​​​ത് ശ്രീ ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വാ​​​​ണ്. ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ലേ​​​​ക്ക് കൈ​​​​പി​​​​ടി​​​​ച്ച് ന​​​​ട​​​​ത്തി കേ​​​​ര​​​​ള​​​​ത്തെ മു​​​​ന്നോ​​​​ട്ട് ന​​​​യി​​​​ച്ച​​​​ത് ഗു​​​​രു​​​​വാ​​​​ണെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന ശ്രീ ​നാ​​​​രാ​​​​യ​​​​ണീ​​​​യ​​​​നാ​​​​ണ് താ​​​​നെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സ​​​​മാ​​​​ധി ദി​​​​നാ​​​​ചാ​​​​ര​​​​ണ​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ശ്രീ ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ർ​​​​മ​​​​സം​​​​ഘം ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്വാ​​​​മി സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ്വാ​​​​മി ശു​​​​ഭാം­ഗാ​​​​ന​​​​ന്ദ സ്വാ​​​​ഗ​​​​തം ആ​​​​ശം​​​​സി​​​​ച്ചു. സ്വാ​​​​മി സൂ​​​​ക്ഷ്മാ​​​​ന​​​​ന്ദ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. സ്വാ​​​​മി ശാ​​​​ര​​​​ദാ​​​​ന​​​​ന്ദ, സ്വാ​​​​മി ന​​​​വ്യാ​​​​ന​​​​ന്ദ, എം എ​​​​ൽഎ ​മാ​​​​രാ​​​​യ വി ​​​​ജോ​​​​യ്, വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, വ​​​​ർ​​​​ക്ക​​​​ല ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ ഗീ​​​​ത ഹേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

Tags :

Recent News

Corehub Up