x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ർ​​ക്ക് വു​​ഡ് വി​​ര​​മി​​ച്ചു

വെബ്ഡെസ്ക്
Published: September 23, 2026 04:10 AM IST | Updated: September 23, 2026 04:10 AM IST

മാ​​ർ​​ക്ക് വു​​ഡ്

അഡ്‌ലയ്ഡ്‌: പ​​രി​​ക്കു​​ക​​ൾ മൂ​​ലം പ​​ല​​ത​​വ​​ണ ത​​ട​​സ​​പ്പെ​​ട്ട ക​​രി​​യ​​റി​​ന് വി​​രാ​​മ​​മി​​ട്ട് ഇം​​ഗ്ല​​ണ്ട് പേ​​സ് ബൗ​​ള​​ർ മാ​​ർ​​ക്ക് വു​​ഡ് അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

36കാ​​ര​​നാ​​യ വു​​ഡ് 2015ലാ​​ണ് ഇം​​ഗ്ല​​ണ്ടി​​നാ​​യി ദേ​​ശീ​​യ ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. 38 ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 119 വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ താ​​രം ഇം​​ഗ്ല​​ണ്ടി​​ന്‍റെ പ്ര​​ധാ​​ന​​പ്പെ​​ട്ട വൈ​​റ്റ്-​​ബോ​​ൾ വി​​ജ​​യ​​ങ്ങ​​ളി​​ലും നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചു.

ഇം​​ഗ്ല​​ണ്ട് 2019ൽ ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ൾ വു​​ഡ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 18 വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യി​​രു​​ന്നു. 2022ലെ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് കി​​രീ​​ടം ചൂ​​ടി​​യ ടീ​​മി​​ലും അ​​ദ്ദേ​​ഹം അം​​ഗ​​മാ​​യി​​രു​​ന്നു. 70 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് 80 വി​​ക്ക​​റ്റു​​ക​​ളും 38 ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 54 വി​​ക്ക​​റ്റു​​ക​​ളും താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ക​​ണ​​ങ്കാ​​ൽ, കൈ​​മു​​ട്ട് എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ൾ വു​​ഡി​​ന്‍റെ ക​​രി​​യ​​റി​​ൽ പ​​ല​​ത​​വ​​ണ പ്രതിസന്ധി സൃ​​ഷ്ടി​​ച്ചു.

Tags : MarkWood Retired InternationalCricket EnglandBowller Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up