വി. മുരളീധരൻ എംഎൽഎ.
തിരുവനന്തപുരം: മാസപ്പടിക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം യുഡിഎഫ്-എൽഡിഎഫ് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് വി. മുരളീധരൻ എംഎൽഎ.
അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കേസിൽ വിജിലൻസിനെയാണ് അന്വേഷണം ഏൽപിക്കേണ്ടത്. ആദായനികുതി വകുപ്പും എസ്എഫ്ഐഒയും ഇഡിയും അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനി പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല.
പിണറായി വിജയനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ അന്വേഷണത്തിനു പിന്നിലെന്നും മുരളീധരൻ പറഞ്ഞു.
Tags : CrimeBranch Probe Shield PinaraiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash