National
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനകളും പലസ്തീൻ ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഭീകരാക്രമണവുമായി ബന്ധപ്പെട്ടു സമർപ്പിച്ച കുറ്റപത്രത്തിലാണ് ഹമാസ് ബന്ധം പരിശോധിക്കുന്ന കാര്യം എൻഐഎ പരാമർശിച്ചിരിക്കുന്നത്.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഇ തൊയ്ബ, അതിന്റെ നിഴൽസംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയ്ക്ക് ഹമാസ്, അൽ ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതു പരിശോധിക്കണമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യയിൽ നടന്ന ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ഇതാദ്യമായാണ് ഹമാസ് പോലുള്ള ഭീകരസംഘടനയുടെ പേര് എൻഐഎ പരാമർശിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ഹമാസിൽനിന്നു ലഭിച്ചോ എന്നത് ഉൾപ്പെടെയുള്ള വിഷയമായിരിക്കും അന്വേഷണ ഏജൻസി പരിശോധനയ്ക്കു വിധേയമാക്കുക.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ രീതിയും 2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികൾക്കു നേരേ നടന്ന ആക്രമണത്തിന്റെ രീതിയും തമ്മിൽ ചില സമാനതകൾ കണ്ടെത്തിയതാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഇത്തരമൊരു സംശയത്തിനു കാരണമായത്.
Kerala
തിരുവനന്തപുരം: വെമ്പായം ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കറ്റ സംഭവം ആർഡിഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പാർക്ക് മാനേജ്മെന്റ് , പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷം സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കണം.
അപകടത്തിനുള്ള കാരണങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടോ, അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ് നെസ് സർട്ടിഫിക്കേറ്റുണ്ടോ, അപകടത്തിന് ഇരയായവരുടെ വിശദാംശങ്ങൾ, അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ, പാർക്കിലെ നീന്തൽകുളത്തിന്റെ ഉപയോഗക്ഷമത എന്നിവ പരിശോധിക്കണം. ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ 3 ആഴ്ചക്കകം വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.
അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ് നെസ് ലഭിച്ച ശേഷമാണോ പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയതെന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. അപകടത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും മൂന്ന് ആഴ്ചക്കകം സമർപ്പിക്കണം.
ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്തി റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ജില്ലാ കളക്ടർ, റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവരുടെ പ്രതിനിധികളും മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമ്മീഷൻ ആസ്ഥാനത്ത് ജൂലൈ നാലിന് രാവിലെ 10 ന് നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ നിർദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Kerala
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപികമാരുടെ പീഡനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് തുടങ്ങി.
ആറു പെൺകുട്ടികളടക്കം 12 പിജി വിദ്യാർഥികളിൽ നിന്നാണ് ആദ്യഘട്ടത്തിൽ കമ്മീഷന് നേരിട്ടെത്തി മൊഴിയെടുത്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി അധ്യാപകരായ ഡോ. എ. അനിതകുമാരി, ഡോ. സി.എ.സ്മിത എന്നിവർക്കെതിരേയാണ് രണ്ടാഴ്ചമുമ്പ് മനോരോഗവിഭാഗത്തിലെ പിജി വിദ്യാർഥികള്‍ മാനസിക പീഡനം ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷന് വിശദമായ മൊഴികളാണ് വിദ്യാർഥികളടക്കമുള്ളവരിൽനിന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിൽ പൂർത്തിയാവാത്ത മൊഴിയെടുപ്പ് തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനിലൂടെ തുടരാണ് കമ്മീഷന് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അടുത്ത ആഴ്ച തന്നെ കൈമാറും.
ആരോപണ വിധേയരായ അധ്യാപികമാരെ പരീക്ഷാ ചുമതലയിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതുന്ന രണ്ടുപേർ കൂടി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.
മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ വെച്ച് പരസ്യമായി അപമാനിപ്പിക്കപ്പെടുകയും തിസീസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയിൽ മാർക്ക് കുറക്കുമെന്നുമുള്ള ഭീഷണിക്കിരയാവുകയും ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് വിദ്യാർഥികള്‍ കമ്മീഷന് മുന്നില്‍ പങ്കുവച്ചത്. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോടു ചേര്‍ന്ന് നക്ഷത്ര ചിഹ്നമുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. ബോര്‍ഡ് കറുത്ത തുണി വച്ചു മറച്ച നിലയിലായിരുന്നുവെങ്കിലും ഇതു നീക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മറച്ചുവച്ചിരുന്ന ചിഹ്നം കളക്ടറേറ്റ് വളപ്പിൽ പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ മാറ്റിയതാണെന്നും പറയുന്നു.
അതേസമയം, ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്. തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു.
വാർത്ത വന്നതിനു പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. വിരമിച്ചതിനു ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ലത്രേ. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. മൊഴി നല്കാന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്കി.
ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെയും രണ്ട് ജീവനക്കാരെയും എസ്ഐടി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു വീണ്ടും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദ്വാരപാലക ശില്പ്പങ്ങള് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടതുകൊണ്ടായിരുന്നുവെന്ന് തന്ത്രി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് എസ്ഐടി വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, റിമാൻഡിലായിരുന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയെയും ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
International
ന്യൂഡൽഹി: യുദ്ധവിമാനം തേജസ് ദുബായി എയർ ഷോയ്ക്കിടെ തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. വിമാനം പറത്തിയ പൈലറ്റിന്റെ മരണത്തിൽ അനുശോചിച്ച വ്യോമസേന, ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം ദുബായി എയർ ഷോക്കിടെ തകർന്നുവീണത്.
ആദ്യ റൗണ്ടിലെ ഗ്രൂപ്പ് അഭ്യാസം തേജസ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് രണ്ടാം റൗണ്ട് ഒറ്റക്ക് അഭ്യാസത്തിനായി പറന്നുയർന്ന ഉടൻ വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.
Kerala
തൊടുപുഴ: പീരുമേട് തോട്ടാപുരയിൽ ആദിവാസി വീട്ടമ്മ സീത (42)യുടെ മരണത്തിലെ ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ലഭിച്ചാൽ എല്ലാ വശവും വിശദമായി അന്വേഷിക്കും. കാട്ടാന ആക്രമണമല്ലെന്ന് കോട്ടയം ഡിഎഫ്ഒ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭർത്താവിനോടും മക്കളോടുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്കു പോയ സീതയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് ബിനുവും മക്കളും മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിനു കാരണമായ തെളിവുകളുണ്ടെന്ന സർജന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം വിവാദമായത്. അതേ സമയം ഭർത്താവ് ബിനുവും മക്കളും കാട്ടാന ആക്രമണത്തിലാണ് സീത മരിച്ചതെന്ന മൊഴിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. സീതയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതു സംബന്ധിച്ച ദുരൂഹത നീക്കാനാകൂ എന്ന വിലയിരുത്തലിലാണ് പോലീസ