x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​മ്പായം അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ അ​പ​ക​ടം; ആ​ർഡിഒ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: May 30, 2026 09:22 PM IST | Updated: May 30, 2026 09:22 PM IST

തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യം ഹാ​പ്പി ലാ​ന്‍റ് അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ റൈ​ഡ് ത​ക​ർ​ന്ന് പ​തി​നാ​ലോ​ളം പേ​ർ​ക്ക് പ​രി​ക്ക​റ്റ സം​ഭ​വം ആ​ർ​ഡി​ഒ ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പാ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാറാക്കണം.

അ​പ​ക​ട​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ, പാ​ർ​ക്കി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സു​ണ്ടോ, അ​പ​ക​ട​മു​ണ്ടാ​യ യ​ന്ത്ര​ത്തി​ന് ഫി​റ്റ് നെ​സ് സ​ർ​ട്ടി​ഫി​ക്കേ​റ്റു​ണ്ടോ, അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, പാ​ർ​ക്കി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ന്റെ ഉ​പ​യോ​ഗ​ക്ഷ​മ​ത എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം. ആ​ർ​ഡി​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ 3 ആ​ഴ്ച​ക്ക​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​പ​ക​ട​മു​ണ്ടാ​യ യ​ന്ത്ര​ത്തി​ന് ഫി​റ്റ് നെ​സ് ല​ഭി​ച്ച ശേ​ഷ​മാ​ണോ പാ​ർ​ക്കി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്ന് മാ​ണി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. അ​പ​ക​ട​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും മൂ​ന്ന് ആ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം.

ഡി​വൈ​എ​സ്പി ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ, റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും മാ​ണി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Tags : human rights commission demands rdo probe happy land amusement park accident

Recent News

Corehub Up