Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Probe

പ​ശ്ചി​മ ഡ​ൽ​ഹി​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: പ​ശ്ച​മി ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച​യാ​ണ് ഖ​യാ​ല പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

24 വ​യ​സു​ള്ള യു​വ​തി​യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ല​പാ​ത​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ആ​ത്മ​ഹ​ത്യ കു​റി​പ്പൊ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ഡി​ഡി​യു ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​: പി.​എ​സ്. പ്ര​ശാ​ന്തിന്‍റെ മൊഴിയെടുക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ല്‍ നി​ന്നും ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. മൊ​ഴി ന​ല്‍​കാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം നി​ര്‍​ദേ​ശം ന​ല്‍​കി.

ദ്വാ​ര​പാ​ല​ക ശില്പങ്ങ​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് സി​ഇ​ഒയെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും എ​സ്‌​ഐ​ടി തിങ്കളാഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്തി​രു​ന്നു. മു​ന്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ കാ​ല​ത്തെ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്നു വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ​ങ്ങ​ള്‍ കൊ​ണ്ടുപോ​കാ​ന്‍ താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തുകൊ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ത​ന്ത്രി നേ​ര​ത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് മു​ന്‍കാ​ല​ത്തെ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​സ്‌​ഐ​ടി വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

അ​തേസ​മ​യം, റി​മാ​ൻഡിലാ​യി​രു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യെ​യും ശ​ബ​രി​മ​ല മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു എ​ന്നി​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ട്.

International

തേ​ജ​സ് യു​ദ്ധ​വി​മാ​നാ​പ​ക​ടം; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ്യോ​മ​സേ​ന

ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​വി​മാ​നം തേ​ജ​സ് ദു​ബാ​യി എ​യ​ർ ഷോ​യ്ക്കി​ടെ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വ്യോ​മ​സേ​ന.

അ​പ​ക​ട​ത്തെക്കുറിച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വ്യോ​മ​സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​നം പ​റ​ത്തി​യ പൈ​ല​റ്റിന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച വ്യോ​മ​സേ​ന, ബ​ന്ധു​ക്ക​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തേ​ജ​സ് യു​ദ്ധ​വി​മാ​നം ദു​ബാ​യി എ​യ​ർ ഷോ​ക്കി​ടെ ത​ക​ർ​ന്നു​വീ​ണ​ത്. 

ആ​ദ്യ റൗ​ണ്ടി​ലെ ഗ്രൂ​പ്പ് അ​ഭ്യാ​സം തേ​ജ​സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടാം റൗ​ണ്ട് ഒ​റ്റ​ക്ക് അ​ഭ്യാ​സ​ത്തി​നാ​യി പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ വി​മാ​നം താ​ഴേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു. വി​മാ​നം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​ന്‍റെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Kerala

ആദിവാസി വീട്ടമ്മയുടെ മരണം അന്വേഷണത്തിന് പ്രത്യേക സംഘം

തൊ​ടു​പു​ഴ: പീ​രു​മേ​ട് തോ​ട്ടാ​പു​ര​യി​ൽ ആ​ദി​വാ​സി വീ​ട്ട​മ്മ സീ​ത (42)യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന് ഇ​ടു​ക്കി എ​സ്പി ടി.​കെ.​ വി​ഷ്ണു​പ്ര​ദീ​പ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു ല​ഭി​ച്ചാ​ൽ എ​ല്ലാ​ വ​ശ​വും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. കാ​ട്ടാ​ന ആ​ക്ര​മ​ണ​മ​ല്ലെ​ന്ന് കോ​ട്ട​യം ഡി​എ​ഫ്ഒ പ​റ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. ഭ​ർ​ത്താ​വി​നോ​ടും മ​ക്ക​ളോ​ടു​മൊ​പ്പം വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലേ​ക്കു​ പോ​യ സീ​ത​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഭ​ർ​ത്താ​വ് ബി​നു​വും മ​ക്ക​ളും മൊ​ഴി​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന സ​ർ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. അ​തേ സ​മ​യം ഭ​ർ​ത്താ​വ് ബി​നു​വും മ​ക്ക​ളും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് സീ​ത മ​രി​ച്ച​തെ​ന്ന മൊ​ഴി​യി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. സീ​ത​യു​ടെ വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ ഇ​തു സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ക്കാ​നാ​കൂ എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ

Latest News

Corehub Up