x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘ​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത ചി​ന്ത​ക​ൾ​ക്കെ​തി​രേ യു​വാ​ക്ക​ൾ ചെ​റു​ത്തു​നി​ൽ​പ്പു​യ​ർ​ത്ത​ണം: ഷാ​ഫി പ​റ​മ്പി​ൽ എം​പി

വെബ്ഡെസ്ക്
Published: September 23, 2026 02:52 AM IST | Updated: September 23, 2026 02:52 AM IST

‘ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 17’ പാ​​​ല​​​ക്കാ​​​ട് മു​​​ണ്ടൂ​​​രി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത് ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി പ്രസംഗിക്കുന്നു.

പാ​​​ല​​​ക്കാ​​​ട്: സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ വ​​​ർ​​​ഗീ​​​യ​​​വും വി​​​ഷ​​​ലി​​​പ്ത​​​വു​​​മാ​​​യ ചി​​​ന്ത​​​ക​​​ളെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ യു​​​വ​​​ത​​​ല​​​മു​​​റ മു​​​ൻ​​​നി​​​ര​​​യി​​​ലേ​​​ക്ക് വ​​​ര​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി.

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല നേ​​​തൃ​​​സം​​​ഗ​​​മ​​​മാ​​​യ ‘ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 17’ പാ​​​ല​​​ക്കാ​​​ട് മു​​​ണ്ടൂ​​​രി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​നു​​​ഷ്യ​​​രെ ശു​​​ദ്ധ​​​രും അ​​​ശു​​​ദ്ധ​​​രു​​​മാ​​​യി ത​​​രം​​​തി​​​രി​​​ച്ച് ജാ​​​തി​​​യു​​​ടെ കോ​​​ള​​​ങ്ങ​​​ളി​​​ൽ ത​​​ള​​​ച്ചി​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഹീ​​​ന​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സം​​​സാ​​​രി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പോ​​​ലും ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു.

കേ​​​ര​​​ള​​​വും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സും വ​​​ർ​​​ഗീ​​​യ ചി​​​ന്ത​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​മു​​​യ​​​ർ​​​ത്ത​​​ണം. രാ​​​ജ്യം തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴൊ​​​ക്കെ ഡ​​​ൽ​​​ഹി​​​യി​​​ലെ തെ​​​രു​​​വു​​​ക​​​ളി​​​ൽ ഇ​​​റ​​​ങ്ങി പോ​​​രാ​​​ടി​​​യ ച​​​രി​​​ത്ര​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ക്കു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : ShafiParambilMP SanghParivar Ideologies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up