x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​ങ്ക വേ​ണ്ട, ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ലെ ചൂ​ര സു​ര​ക്ഷി​ത​മെ​ന്ന് സി​എം​എ​ഫ്ആ​ർ​ഐ

വെബ്ഡെസ്ക്
Published: September 23, 2026 03:03 AM IST | Updated: September 23, 2026 03:03 AM IST

ചൂ​​​ര

കൊ​​​ച്ചി: ബ്ര​​​സീ​​​ലി​​​ലെ ചൂ​​​ര മീ​​​നി​​​ൽ വി​​​ര​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ചൂ​​​ര സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ).

ഇ​​​ന്ത്യ​​​യി​​​ൽ പി​​​ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന ചൂ​​​ര മീ​​​നു​​​ക​​​ളി​​​ൽ ആ​​​രോ​​​ഗ്യ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള വി​​​ര​​​ക​​​ളു​​​ടെ ഭീ​​​ഷ​​​ണി​​​യി​​​ല്ലെ​​​ന്നും ഇ​​​വ ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നും സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ത്സ്യ ജീ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ തീ​​​ര​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ ചൂ​​​ര ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള മ​​​ത്സ്യ​​​ങ്ങ​​​ളെ സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ ശാ​​​സ്ത്ര​​​ജ്ഞ​​​ർ കൃ​​​ത്യ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ ഇ​​​വ​​​യി​​​ൽ മ​​​നു​​​ഷ്യ​​​ർ​​​ക്ക് ഹാ​​​നി​​​ക​​​ര​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ജീ​​​വി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ഗ്രി​​​ൻ​​​സ​​​ൺ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

ക​​​ട​​​ലി​​​ലെ പാ​​​രി​​​സ്ഥി​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ, മ​​​റ്റ് ജീ​​​വി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം എ​​​ന്നി​​​വ​​​യെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തെ​​​യും മ​​​ത്സ്യ​​​ങ്ങ​​​ളി​​​ൽ പ​​​രാ​​​ദ​​​ജീ​​​വി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം കാ​​​ണു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല.

ക​​​ഴു​​​കി ശു​​​ചി​​​യാ​​​ക്കി കു​​​ട​​​ലും മ​​​റ്റ് ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കി വേ​​​വി​​​ച്ചു ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല. ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ വൃ​​​ത്തി​​​യാ​​​ക്കി വേ​​​വി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ മ​​​ത്സ്യ​​​ത്തി​​​ന്‍റെ പോ​​​ഷ​​​ക​​​ഗു​​​ണ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നും സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : CMFRI IndianCoasts Safe Tuna Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up