പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡി (യുണീക്ക് ഡിസെബിലിറ്റി ഐഡി) കാർഡ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ലഭിച്ച ആകെ 5,21,250 അപേക്ഷകളിൽ 4,95,482 എണ്ണവും തീർപ്പാക്കിക്കഴിഞ്ഞു. ഇത് മൊത്തം അപേക്ഷകളുടെ 95.06 ശതമാനമാണ്.
ഇതിനകം 4,54,789 പേർക്ക് കാർഡുകൾ വിതരണം ചെയ്തപ്പോൾ നിലവിൽ 25,768 അപേക്ഷകൾ മാത്രമാണ് ബാക്കിയുള്ളത്. അർഹരായ മുഴുവൻ ഭിന്നശേഷിക്കാർക്കും കാർഡ് ലഭ്യമാക്കി സംസ്ഥാനത്ത് സമ്പൂർണ നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് സാമൂഹ്യനീതി വകുപ്പ് അറിയിച്ചു.
Tags : significant progress Distribution Social Justice Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash