x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ലെ അ​തൃ​പ്തി​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ൽ

വെബ്ഡെസ്ക്
Published: November 12, 2026 03:11 AM IST | Updated: November 12, 2026 03:11 AM IST

രാഹുൽ ഗാന്ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലും നേ​​​താ​​​ക്ക​​​ളും വ​​​ക്താ​​​ക്ക​​​ളും പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ‌​​​ട​​​പെ​​​ട​​​ൽ. പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ലും ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്യ വി​​​ഴു​​​പ്പ​​​ഴ​​​ക്ക​​​ലു​​​ക​​​ള്‍ പാ​​​ടി​​​ല്ലെ​​​ന്നു നേ​​​താ​​​ക്ക​​​ൾ​​​ക്കു കേ​​​ന്ദ്ര നേ​​​തൃ​​​ത്വം നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​താ​​​യി​​​ട്ടാ​​​ണ് സൂ​​​ച​​​ന.

അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു അ​​​തേ​​​നാ​​​ണ​​​യ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നു​​​ള്ള നീ​​​ക്ക​​​മൊ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. അ​​​ടൂ​​​ർ​​​പ്ര​​​കാ​​​ശി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​ഗ​​​ണി​​​ച്ച​​​താ​​​ണോ അ​​​തോ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ച്ച​​​താ​​​ണോ എ​​​ന്ന​​​തു​​​മാ​​​ത്ര​​​മാ​​​ണ് അ​​​റി​​​യാ​​​നു​​​ള്ള​​​ത്. യു​​​ഡി​​​എ​​​ഫ് യോ​​​ഗം ചേ​​​രു​​​ന്ന തീ​​​യ​​​തി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച അ​​​ടൂ​​​ർ​​​പ്ര​​​കാ​​​ശും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ഇ​​​ട​​​പെ​​​ട​​​ലി​​​നു​​​ശേ​​​ഷം വ​​​ള​​​രെ ശാ​​​ന്ത​​​നാ​​​യി​​​ട്ടാ​​​ണ് കാ​​​ണ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ സം​​​സാ​​​രി​​​ച്ച അ​​​ടൂ​​​ർ ​പ്ര​​​കാ​​​ശ് വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കും വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ലേ​​​ക്കും ക​​​ട​​​ന്നി​​​ല്ല. താ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ത​​​മ്മി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ്യാ​​​ഖ്യാ​​​നി​​​ക്കേ​​​ണ്ടെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് വ്യ​​​ക്ത​​​മാ​​ക്കി. യു​​​ഡി​​​എ​​​ഫ് യോ​​​ഗം എ​​​പ്പോ​​​ൾ ചേ​​​രു​​​മെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് യോ​​​ഗം വൈ​​​കാ​​​തെ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​​യും മ​​​റു​​​പ​​​ടി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മു​​​ന്ന​​​ണി യോ​​​ഗ​​​ങ്ങ​​​ള്‍ ചേ​​​രു​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി​​​യും ഭ​​​ര​​​ണ​​​ത്തി​​​ലെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചും ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ണ്ടാ​​​യ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ള്‍ വ​​​ലി​​​യ രാ​​​ഷ്‌ട്രീയ ച​​​ര്‍​ച്ച​​​യാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യം കൂ​​​ടു​​​ത​​​ല്‍ വ​​​ഷ​​​ളാ​​​കു​​​ന്ന​​​ത് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും മു​​​ന്ന​​​ണി​​​യു​​​ടെ​​​യും പ്ര​​​തി​​​ച്ഛാ​​​യ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് എ​​​ഐ​​​സി​​​സി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട​​​ത്.

പു​​​തി​​​യ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ സ​​​മ്പൂ​​​ര്‍​ണ​​​മാ​​​യ വെ​​​ടി​​​നി​​​ര്‍​ത്ത​​​ല്‍ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹൈ​​​ക്ക​​​മാ​​​ന്‍​ഡ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന പ്ര​​​ധാ​​​ന നി​​​ര്‍​ദേ​​​ശം. നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ര​​​സ്യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ആ​​​യു​​​ധ​​​മാ​​​കു​​​മെ​​​ന്നും കേ​​​ന്ദ്ര നേ​​​തൃ​​​ത്വം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ലെ അ​​​തൃ​​​പ്തി പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി ത​​​ന്നെ നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ടേ​​​ക്കു​​​മെ​​​ന്നാ​​​ണ് ഡ​​​ല്‍​ഹി​​​യി​​​ല്‍ നി​​​ന്നു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ള്‍ താ​​​ഴെ​​​ത്ത​​​ട്ടി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തെ ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം.

രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ​​​യും പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍റെ വ​​​ര​​​വോ​​​ടെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ പു​​​തി​​​യൊ​​​രു അ​​​ധി​​​കാ​​​ര സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ രൂ​​​പ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​വ​​​രെ പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ലെ ഈ ​​​ശീ​​​ത​​​സ​​​മ​​​രം പു​​​റ​​​ത്തേ​​​ക്ക് വ​​​രാ​​​തെ പി​​​ടി​​​ച്ചു​​​നി​​​ര്‍​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ഹൈ​​​ക്ക​​​മാ​​​ന്‍​ഡി​​​ന് മു​​​ന്നി​​​ലു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി.

ഇ​പ്പോ​ഴത്തേത് ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ്: കെ.​സി. വേ​ണു​ഗോ​പാ​ല്‍

 ക​​​ണ്ണൂ​​​ര്‍: യു​​​ഡി​​എ​​​ഫി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ള്‍ രൂ​​​ക്ഷ​​​മാ​​​ണെ​​​ന്ന വാ​​​ര്‍​ത്ത​​​ക​​​ള്‍ തെ​​​റ്റാ​​​ണെ​​​ന്ന് എ​​​ഐ​​സി ​സി ​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വൈ​​​ദ്യു​​​തി വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫും ചേ​​​ര്‍​ന്ന് ഉ​​​ട​​​ന്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.​ ഇ​​​ട​​​പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടെ​​​ങ്കി​​​ല്‍ മാ​​​ത്രം കേ​​​ന്ദ്ര​​നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ടും.​​​ ഇ​​​പ്പോ​​​ള്‍ ശ്ര​​​ദ്ധ ദേ​​​ശീ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ്.​

വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്രാ​​​ഗ​​​ത്‌ഭ്യം ഉ​​​ള്ള​​​വ​​​രാ​​​ണ്. ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത് ചാ​​​യ​​ക്കോ​​പ്പ​​യി​​ലെ കൊ​​​ടു​​​ങ്കാ​​​റ്റാ​​​ണ്. പ​​​ര​​​സ്യ​​​മാ​​​യ വി​​​മ​​​ര്‍​ശ​​​ന​​​ത്തി​​​നു പ​​​ര​​​സ്യ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നി​​​ല്ല. ​അ​​​തും അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മാ​​​ണ്.- കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു. ​

Tags : High Command Intervenes Congress UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VDSatheesan Adoor Prakash Sunny Joseph

Recent News

Corehub Up