സീറാം സാംബശിവറാവു
തിരുവനന്തപുരം: തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയും വ്യക്തിപരമായി അധിക്ഷേപിച്ചും നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയ മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെതിരേ പരാതിയുമായി മധ്യമേഖലാ എക്സൈസ് ജോയിന്റ് കമ്മിഷണർ എസ്. വിനോദ് കുമാർ.
തനിക്കെതിരേ ഉന്നയിക്കപ്പെട്ട വാസ്തവവിരുദ്ധമായ ആരോപണങ്ങൾക്കെതിരേ വിനോദ് കുമാർ ചീഫ് സെക്രട്ടറിക്കു പരാതി നൽകി.
എക്സൈസ് ജോയിന്റ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും അഴിമതി കാട്ടുന്നുവെന്നും അവരെ അഴിമതിക്ക് സാധ്യതയില്ലാത്ത വിഭാഗത്തിലേക്ക് മാറ്റി നിയമിക്കണമെന്നും കമ്മിഷണർ പദവിയിൽനിന്ന് ഒഴിയും മുമ്പ് സീറാം സാംബശിവറാവു റിപ്പോർട്ട് നൽകിയിരുന്നു.
2026ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനാകുകയും മയക്കുമരുന്നു കേസുകളുടെ അന്വേഷണ മികവിന് രണ്ടു തവണ എക്സൈസ് കമ്മിഷണറുടെ ബാഡ്ജ് ഓഫ് എക്സലൻസ് ലഭിക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗസ്ഥനാണ് താനെന്നും വിനോദ് കുമാറിന്റെ പരാതിയിൽ പറയുന്നു.
Tags : Excise Joint Commissioner Complaint Former Excise Commissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Seeram Sambashivarao