നിയമസഭാ
തിരുവനന്തപുരം: നിയമനിർമാണത്തിനായി വീണ്ടും നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നു. 30 മുതൽ ഡിസംബർ 10 വരെ നിയമസഭ വിളിച്ചുചേർക്കാൻ മന്ത്രിസഭായോഗം ഗവർണറോടു ശിപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കാൻ കഴിയാത്ത ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. നിയമനിർമാണം ലക്ഷ്യമിട്ടാണ് സമ്മേളനം വിളിച്ചുചേർക്കാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്പതു ദിവസം നിയമസഭാ സമ്മേളനമുണ്ടാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിനു പകരമുള്ള ബിൽ അടക്കം ആറു ബില്ലുകൾ ഈ നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും.
Tags : Legislative Assembly Session Niyama Sabha VD Satheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash