x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ര്‍​ദി​ക്കിന്‍റെ വ​ഴി


Published: November 11, 2026 11:25 PM IST | Updated: November 11, 2026 11:25 PM IST

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ.

ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2014 സീ​സ​ണ്‍ ലേ​ല​ത്തി​ല്‍ ഒ​രു ഫ്രാ​ഞ്ചൈ​സി​യും സ്വ​ന്ത​മാ​ക്കാ​തി​രു​ന്ന ക​ളി​ക്കാ​ര​നാ​യി​രു​ന്നു പേ​സ് ഓ​ള്‍ റൗ​ണ്ട​റാ​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ.

എ​ന്നാ​ല്‍, 2015 സീ​സ​ണി​നു മു​മ്പാ​യി മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ സ്‌​കൗ​ട്ടാ​യ ജോ​ണ്‍ റൈ​റ്റ് ഹാ​ര്‍​ദി​ക്കി​ന്‍റെ മ​ത്സ​രം കാ​ണാ​ന്‍ ഇ​ട​യാ​യി. മും​ബൈ​യി​ലെ പ്രാ​ദേ​ശി​ക ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഹാ​ര്‍​ദി​ക് 57 പ​ന്തി​ല്‍ 82 റ​ണ്‍​സ് നേ​ടി​യ പ്ര​ക​ട​നം ജോ​ണ്‍ റൈ​റ്റി​ന്‍റെ ക​ണ്ണി​ലു​ട​ക്കി.മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ട്ര​യ​ല്‍​സി​ലേ​ക്ക് ചേ​ട്ട​ന്‍ ക്രു​ണാ​ലി​നൊ​പ്പം ഹാ​ര്‍​ദി​ക്കു​മെ​ത്തി. 10 ല​ക്ഷം രൂ​പ​യു​ടെ ക​രാ​റി​ല്‍ ഹാ​ര്‍​ദി​ക് മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ഭാ​ഗ​വു​മാ​യി.

ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക്

2022ലെ ​മെ​ഗാ ലേ​ല​ത്തി​നു മു​മ്പ് മും​ബൈ ഇ​ന്ത്യ​ന്‍​സ് ഹാ​ര്‍​ദി​ക്കി​നെ റി​ലീ​സ് ചെ​യ്തു. അ​തോ​ടെ ഐ​പി​എ​ല്ലി​ലെ പു​തി​യ ഫ്രാ​ഞ്ചൈ​സി​യാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് 15 കോ​ടി രൂ​പ​യ്ക്കു ഹാ​ര്‍​ദി​ക്കി​നെ സ്വ​ന്ത​മാ​ക്കി. ഗു​ജ​റാ​ത്തി​ന്‍റെ ക്യാ​പ്റ്റ​നു​മാ​ക്കി. 487 റ​ണ്‍​സും എ​ട്ടു വി​ക്ക​റ്റും വീ​ഴ്ത്തി ഹാ​ര്‍​ദി​ക്, ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ കി​രീ​ട​ത്തി​ലെ​ത്തി​ച്ചു. 2023ല്‍ ​വീ​ണ്ടും ഐ​പി​എ​ല്‍ ഫൈ​ന​ല്‍. ഗു​ജ​റാ​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി 31 മ​ത്സ​ര​ങ്ങൾ. 22 ജ​യം.

മ​ങ്ങി​യ മ​ട​ങ്ങി​വ​ര​വ്

2024 ഐ​പി​എ​ല്‍ സീ​സ​ണി​നു മു​മ്പാ​യി ഹാ​ര്‍​ദി​ക്കി​നെ മും​ബൈ ഇ​ന്ത്യ​ന്‍​സ് തി​രി​കെ കൊ​ണ്ടു​വ​ന്നു. രോ​ഹി​ത് ശ​ര്‍​മ​യെ മാ​റ്റി ഹാ​ര്‍​ദി​ക്കി​നെ ക്യാ​പ്റ്റ​നു​മാ​ക്കി. 15 കോ​ടി രൂ​പ​യാ​യി​രു​ന്നു ഫീ​സ്.

ക്യാ​പ്റ്റ​നാ​യി എ​ത്തി​യെ​ങ്കി​ലും മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ ഒ​രു ത​വ​ണ​പോ​ലും പ്ലേ ​ഓ​ഫി​ല്‍ എ​ത്തി​ക്കാ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കു സാ​ധി​ച്ചി​ല്ല. മൂ​ന്നു സീ​സ​ണി​ലാ​യി 39 മ​ത്സ​ര​ങ്ങ​ളി​ല്‍ ഹാ​ര്‍​ദി​ക് മും​ബൈ ക്യാ​പ്റ്റ​നാ​യി. 15 ജ​യം മാ​ത്ര​മാ​ണു നേ​ടാ​നാ​യ​ത്.

Tags : Mumbai Indians Sports IPL Twenty20 cricket

Recent News

Corehub Up