x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ​ത്തി​ന്‍റെ 100 വ​ര്‍​ഷ​ങ്ങ​ള്‍

ushava
Published: November 11, 2026 11:00 PM IST | Updated: November 11, 2026 11:00 PM IST

ഓ​ക്‌ല​ന്‍​ഡ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു പി​ന്നാ​ലെ ഫു​ട്‌​ബോ​ള്‍ ടീ​മും ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മ​ണ്ണി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ ഇ​ന്ന് ന്യൂ​സി​ല​ന്‍​ഡി​നെ നേ​രി​ടും.

ഓ​ക്‌ല​ന്‍​ഡി​ലെ ഗോ ​മീ​ഡി​യ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 11.40നാ​ണ് കി​ക്കോ​ഫ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കം പ്ര​മാ​ണി​ച്ചാ​ണു മ​ത്സ​ര​മെ​ന്ന​തും ശ്ര​ദ്ധേ​യം.

ന​വം​ബ​റി​ലെ രാ​ജ്യാ​ന്ത​ര വി​ന്‍​ഡോ​യി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​ണ്. ക​ഴി​ഞ്ഞ വി​ന്‍​ഡോ​യി​ല്‍ പാ​ന​മ, ബ്ര​സീ​ല്‍, ഉ​റു​ഗ്വെ ടീ​മു​ക​ള്‍​ക്കെ​തി​രേ ഇ​ന്ത്യ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​രു​ന്നു.

അ​ന്നി​റ​ങ്ങി​യ ടീ​മി​ല്‍​നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ സം​ഘ​വു​മാ​യാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഖാ​ലി​ദ് ജ​മീ​ല്‍ ന്യൂ​സി​ല​ന്‍​ഡി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.
ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ 138-ാമ​താ​ണ്. ന്യൂ​സി​ല​ന്‍​ഡ് 88-ാം സ്ഥാ​ന​ത്തും.

Tags : Foodball Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up