x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ടം; പ്ര​തി​യാ​യ ജ​ഡ്ജി നാ​ളെ മു​ത​ൽ വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ പ​രി​ഗ​ണി​ക്കും

വെബ് ഡെസ്‌ക്
Published: November 11, 2026 09:40 PM IST | Updated: November 11, 2026 09:40 PM IST

കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ല്‍. അ​പ​ക​ട​മു​ണ്ടാ​ക്കി​യ 17കാ​ര​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യം. ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി​യ​ത്.

ജാ​മ്യം ന​ല്‍​കി പ്ര​തി​യെ വി​ട്ട​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്യും. പ്ര​തി​യെ ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ഹോ​മി​ല്‍ അ​യ​യ്ക്ക​ണം. കേ​വ​ലം അ​ശ്ര​ദ്ധ​മൂ​ല​മ​ല്ല അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​നു​ഷ്യ ജീ​വ​ന് വി​ല​ക​ല്‍​പി​ക്കാ​ത്ത മ​നോ​ഭാ​വ​മാ​ണ് പ്ര​തി കാ​ട്ടി​യ​ത്. പ്ര​തി​യു​ടെ പി​താ​വ് ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള ജു​ഡി​ഷ്യ​ല്‍ ഓ​ഫീ​സ​റാ​ണ്. തെ​ളി​വ് ന​ശി​പ്പി​ക്ക​പ്പെ​ടാ​മെ​ന്നും കു​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ര്‍​ജി ഹൈ​ക്കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി​യാ​യ ജ​ഡ്ജി നാ​ളെ മു​ത​ൽ കോ​ട​തി​യി​ലെ​ത്തും. വാ​ഹ​നാ​പ​ക​ട കേ​സു​ക​ളാ​ണ് ജ​ഡ്ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ ജ​ഡ്‌​ജി​ക്ക് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ജ​ഡ്ജി കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജ​ഡ്ജി​ക്ക് കേ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത്.

Tags : Cheranalloor Accident Crime Police Investigation CaseFile FIR

Recent News

Corehub Up