Sports
റായ്പുര്: ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനെതിരെ റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില് രണ്ട് വിക്കറ്റിനായിരുന്നു ബംഗളൂരുവിന്റെ ജയം. സ്കോര്: മുംബൈ 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 166. ബംഗളൂരു 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 167.
ക്രുണാല് പാണ്ഡ്യയുടെ തകര്പ്പന് പ്രകടനമാണ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചത്. 46 പന്തില് അഞ്ച് സിക്സും നാല് ഫോറും ഉള്പ്പെടെ 73 റണ്സാണ് ക്രുണാല് പാണ്ഡ്യ അടിച്ചുകൂട്ടിയത്. ജേക്കബ് ബെഥേല് 27 റണ്സും ജിതേഷ് ശര്മ 18 റണ്സും ദേവദത്ത് പടിക്കല് 12 റണ്സും നേടി. മറ്റാരും രണ്ടക്കം കടന്നില്ല.
മുംബൈയ്ക്കായി കോര്ബിന് ബോഷ് നാല് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാര് രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ തിലക് വര്മയുടെ അര്ധ സെഞ്ചുറി കരുത്തിലാണ് 166ല് എത്തിയത്. 42 പന്തില് 57 റണ്സാണ് തിലക് അടിച്ചെടുത്തത്. നമാന് ധീര് 32 പന്തില് 47 റണ്സും നേടി. രോഹിത് ശര്മ 22 റണ്സ് നേടിയപ്പോള് വില് ജാക്സ് പത്തും രാജ് ബാവ 16 റണ്സും നേടി. മറ്റാരും രണ്ടക്കം കടന്നില്ല.
ബംഗളൂരുവിനായി ഭൂവനേശ്വര് കുമാര് നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയില് ഒന്നാമതെത്തി.
Sports
ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് വിജയിച്ചത്.
മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 11 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക്വാദിന്റെയും കാർത്തിക്ക് ശർമയുടെയും അർധ സെഞ്ചുറികളുടെയും ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ചെന്നൈ വിജയലക്ഷ്യം മറികടന്നത്.
റുതുരാജ് 67 റൺസും കാർത്തിക്ക് 54 റൺസുമാണെടുത്തത്. ഉർവിൽ പട്ടേൽ 24 റൺസും മലയാളി താരം സഞ്ജു സാംസൺ 11 റൺസുമെടുത്തു. മുംബൈയ്ക്ക് വേണ്ടി ജയ്പ്രീത് ബുംറയും എ.എം. ഗസൻഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ നമാൻ ധിറിന്റെ മികവിലാണ് മുംബൈ മികച്ച സ്കോർ പടുത്തുയർത്തിയത്. 57 റൺസാണ് നമാൻ എടുത്തത്. നാല് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു നമാന്റെ ഇന്നിംഗ്സ്.
റയാൻ റിക്കിൾട്ടൺ 37 റൺസും സൂര്യകുമാർ യാദവ് 21 റൺസുമെടുത്ത് തിളങ്ങി. ഹാർദിക് പാണ്ഡ്യ 18 റൺസെടുത്തു.ചെന്നൈയ്ക്ക് വേണ്ടി അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റെടുത്തു. നൂർ അഹ്മദ് രണ്ട് വിക്കറ്റും രാമകൃഷ്ണ ഘോഷും ജാമി ഓവർടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ ചെന്നൈയ്ക്ക് എട്ട് പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ചെന്നൈ.
Sports
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ നമാൻ ധിറിന്റെ മികവിലാണ് മുംബൈ മികച്ച സ്കോർ പടുത്തുയർത്തിയത്. 57 റൺസാണ് നമാൻ എടുത്തത്. നാല് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു നമാന്റെ ഇന്നിംഗ്സ്.
റയാൻ റിക്കിൾട്ടൺ 37 റൺസും സൂര്യകുമാർ യാദവ് 21 റൺസുമെടുത്ത് തിളങ്ങി. ഹാർദിക് പാണ്ഡ്യ 18 റൺസെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റെടുത്തു. നൂർ അഹ്മദ് രണ്ട് വിക്കറ്റും രാമകൃഷ്ണ ഘോഷും ജാമി ഓവർടണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീർ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, മുകേഷ് ചൗധരി.
ടീം മുംബൈ ഇന്ത്യൻസ്: വിൽ ജാക്ക്സ്, റിയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, നമാൻ ദിർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), റോബിൻ മിൻസ്, ട്രെന്റ് ബോൾട്ട്, ക്രിഷ് ഭഗത്ത്, ജസ്പ്രീത് ബുംറ, എ.എം. ഗസൻഫർ.
Sports
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. ചെപ്പോക്കിലെ ക്ലാസിക് പോരിൽ ധോണിയും രോഹിത്തും കളിച്ചേക്കില്ല. പരിക്കിൽ നിന്നും ഇരുവരും മുക്തരായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ മുംബൈക്ക് ജയം അനിവാര്യമാണ്. നേരത്തെ വാംഖഡെയിൽ നടന്ന എൽ ക്ലാസിക്കോ പോരിൽ സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 103 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.
എട്ടു കളിയില് നിന്ന് ആറു പോയിന്റ് മാത്രമുള്ള സിഎസ്കെ തിരിച്ചുവരവിനായി ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ ബാറ്റിലേക്കാണ്. അതേസമയം മുംബൈക്ക് നാലു പോയിന്റ് മാത്രമാണുള്ളത്.
Sports
മുംബൈ: ഐപിഎൽ 2026ൽ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് റൺമലകൾ വെട്ടിപ്പിടിച്ച ആവേശപ്പോരാട്ടത്തിന്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് മറികടന്നു. ഇതോടെ വാംഖഡെയിലെ ഏറ്റവും ഉയർന്ന റൺവേട്ട എന്ന റെക്കോർഡും ഹൈദരാബാദ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പണർ റയാൻ റിക്കിൾടൺ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 44 പന്തിൽ നിന്ന് റിക്കിൾടൺ സെഞ്ച്വറി തികച്ചു. സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്ത റിക്കിൾടൺ, മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കി. 55 പന്തിൽ പുറത്താകാതെ 123 റൺസ് (10 ഫോർ, 8 സിക്സ്) നേടിയ റിക്കിൾടണിന്റെ കരുത്തിൽ മുംബൈ 20 ഓവറിൽ 243/5 എന്ന സ്കോറിലെത്തി. അരങ്ങേറ്റക്കാരൻ വിൽ ജാക്സ് (46), നായകൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 31) എന്നിവരും ആഞ്ഞടിച്ചു.
മുംബൈയുടെ കൂറ്റൻ സ്കോറിനെ ഹൈദരാബാദ് നേരിട്ടത് അതിലും വലിയ പ്രഹരശേഷിയോടെയായിരുന്നു. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ തന്നെ മുംബൈ ബൗളർമാരെ നിലംപരിശാക്കി. ട്രാവിസ് ഹെഡ് 30 പന്തിൽ 76 റൺസും (8 സിക്സ്), അഭിഷേക് ശർമ 24 പന്തിൽ 45 റൺസും നേടി.
ഇടയ്ക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുംബൈ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഹെൻറിച്ച് ക്ലാസൻ രക്ഷകനായി. വെറും 30 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ ക്ലാസൻ ഹൈദരാബാദിനെ വിജയതീരത്ത് എത്തിച്ചു. സലിൽ അറോറ (10 പന്തിൽ 30*) പാണ്ഡ്യയുടെ ഓവറിൽ സിക്സറുകൾ പായിച്ച് കളി വേഗത്തിൽ അവസാനിപ്പിച്ചു.
Sports
മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റയാൻ റിക്കിൾടന്റെ റിക്കാർഡ് സെഞ്ച്വറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്. വാംഖഡെ സ്റ്റേഡിയത്തിലെ ഗാലറികളെ സിക്സറുകളാൽ ആറാടിച്ച റിക്കിൾടൺ വെറും 44 പന്തിൽ നിന്നാണ് നൂറ് തികച്ചത്.
തുടക്കം മുതൽ ഹൈദരാബാദ് ബൗളർമാരെ കടന്നാക്രമിച്ച റിക്കിൾടൺ 48 പന്തിൽ 112 റൺസെടുത്താണ് പുറത്തായത്. ഇതിൽ 10 സിക്സറുകളും 7 ഫോറുകളും ഉൾപ്പെടുന്നു. ആദ്യ മത്സരത്തിനിറങ്ങിയ വിൽ ജാക്സ് (22 പന്തിൽ 46) നൽകിയ മികച്ച തുടക്കം മുംബൈയ്ക്ക് കരുത്തായി. ഒന്നാം വിക്കറ്റിൽ റിക്കിൾടൺ - ജാക്സ് സഖ്യം പവർപ്ലേയിൽ തന്നെ സ്കോർ 100 കടത്തിയിരുന്നു.
സൂര്യകുമാർ യാദവ് (24), തിലക് വർമ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചതോടെ മുംബൈ സ്കോർ 240 കടന്നു. ഹൈദരാബാദിനായി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നായകൻ പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള മറ്റ് ബൗളർമാരെല്ലാം മുംബൈ ബാറ്റിംഗ് നിരയുടെ ചൂടറിഞ്ഞു.
244 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങുന്ന ഹൈദരാബാദിന് അഭിഷേക് ശർമയുടെയും ട്രാവിസ് ഹെഡിന്റെയും പ്രകടനം നിർണായകമാകും. വാംഖഡെയിലെ ബാറ്റിംഗ് അനുകൂല പിച്ചിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
Sports
മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ പവർപ്ലേ ഓവറുകളിൽ ഹൈദരാബാദ് ബൗളർമാരെ കടന്നാക്രമിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈ പത്ത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മറികടന്നു.
മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച വിൽ ജാക്സ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 22 പന്തിൽ നിന്ന് 46 റൺസെടുത്ത ജാക്സിനെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്.
തകർപ്പൻ ഫോമിലുള്ള റ്യാൻ റിക്കിൾട്ടൺ 56 റൺസുമായി ക്രീസിലുണ്ട്.
സൂര്യകുമാർ യാദവാണ് കൂട്ടിനുള്ളത്. രോഹിത് ശർമയില്ലാതെയാണ് ഇന്നും മുംബൈ കളത്തിലിറങ്ങിയത്. ക്വിന്റൺ ഡി കോക്കിന് പകരം റ്യാൻ റിക്കിൾട്ടൺ ടീമിലെത്തി. റോബിൻ മിൻസിനെയും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് നിരയിൽ ശിവാംഗ് കുമാറിന് പകരം ഹർഷ് ദുബെ ഇടംപിടിച്ചു. പാറ്റ് കമ്മിൻസ് നയിക്കുന്ന ഹൈദരാബാദിനെതിരെ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ മുംബൈ വലിയ സ്കോറാണ് ലക്ഷ്യമിടുന്നത്.
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. തുടർ തോൽവികളിൽ വലയുന്ന ടീമിൽ നിന്ന് പരിക്കേറ്റ സൂപ്പർതാരം മിച്ചൽ സാന്റ്നർ പുറത്തായി. ചെന്നൈ സൂപ്പര് കിംഗ്സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
കാര്ത്തിക് ശര്മയുടെ ക്യാച്ചെടുക്കുന്നതിനിടെയാണ് സാന്റ്നറുടെ തോളിന് പരിക്കേറ്റത്. സാന്റ്നറുടെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ഇടം കൈയൻ സ്പിന്നർ കേശവ് മഹാരാജിനെ മുംബൈ ടീമിലെത്തിച്ചു.
ഡൽഹിക്കെതിരായ മത്സരത്തിലും സാന്റ്നറുടെ തോളിൽ പരിക്കേറ്റിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ചെന്നൈക്കെതിരായ മത്സരത്തിൽ അതേ തോളിൽ തന്നെ വീണ്ടും പരിക്കേറ്റത് വിനയായി.
സീസണിൽ ഇതുവരെ മികച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാത്ത മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 103 റൺസിന്റെ കനത്ത തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്.
Sports
മുംബൈ: ക്വിന്റണ് ഡികോക്കിന്റെ (112 നോട്ടൗട്ട്) സെഞ്ചുറിക്ക് ക്വിന്റൽ തിരിച്ചടിയുമായി പഞ്ചാബ് കിംഗ്സ്.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് ബലഹീനത വീണ്ടും വെളിപ്പെട്ടപ്പോൾ പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. 19-ാം സീസണ് ഐപിഎല്ലിൽ ഇതുവരെ തോൽവി വഴങ്ങാത്ത ഏക ടീമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ്.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195. പഞ്ചാബ് 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198.
196 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി ഓപ്പണർ പ്രഭ്സിമ്രൻ സിംഗ് 39 പന്തിൽ രണ്ട് സിക്സും 11 ഫോറും അടക്കം 80 റണ്സ് നേടി പുറത്താകാതെ നിന്ന് ടോപ് സ്കോററായി.
ശ്രേയസ് അയ്യർ 35 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 66 റണ്സ് സ്വന്തമാക്കി. ജയത്തോടെ പഞ്ചാബ് ലീഗ് ടേബിളിന്റെ തലപ്പത്തെത്തി. മുംബൈയുടെ ജസ്പ്രീത് ബുംറ (40410), ദീപക് ചഹർ (3.30450), ഹാർദിക് പാണ്ഡ്യ (30390), ഷാർദുൾ ഠാക്കൂർ (30421) എന്നിവരെല്ലാം മടിയില്ലാതെ റണ് വഴങ്ങി.
ക്വിന്റൺ സെഞ്ചുറി
ഐപിഎൽ 19-ാം സീസണിലെ രണ്ടാം സെഞ്ചുറിക്കാരൻ എന്ന നേട്ടം മുംബൈ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡിക്കോക്കിനു സ്വന്തം. പഞ്ചാബ് കിംഗ്സിന് എതിരേ ഓപ്പണറായി ക്രീസിലെത്തിയ ഡികോക്ക് 60 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും അടക്കം 112 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ അഭാവത്തിലാണ് ഡികോക്ക് ഓപ്പണറായത്.
റയാൽ റിക്കൽടൺ (2), സൂര്യകുമാർ യാദവ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി അർഷദീപ് സിംഗ് പഞ്ചാബിന് മികച്ച തുടക്കം നൽകി. എന്നാൽ, നമാൻ ധിറും (31 പന്തിൽ 50) ഡികോക്കും ചേര്്ന്ന് രണ്ടാം വിക്കറ്റിൽ 122 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. എന്നാൽ, പിന്നീട് എത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (14), ഷെർഫെയ്ൻ റൂഥർഫോർഡ് (1), തിലക് വർമ (8) എന്നിവർ നിരാശപ്പെടുത്തി. പഞ്ചാബിനായി അർഷദീപ് സിംഗ് നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
Sports
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് തുണയാകാനാതെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. 2026 ഐപിഎല്ലിൽ നാല് മത്സരങ്ങൾ കളിച്ചിട്ടും ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. റണ്സ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ താരം ഇത്തവണ പതിവു തെറ്റിച്ചു. കഴിഞ്ഞ സീസണിലെ അവസാന മത്സരമടക്കം തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ബുംറയ്ക്ക് വിക്കറ്റ് നേടാനായിട്ടില്ല. ഐപിഎൽ കരിയറിൽ ആദ്യമായാണ് ഇത്രയും വിക്കറ്റ് വരൾച്ച നേരിടുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ബുംറ 30 റണ്സിന് മുകളിൽ വിട്ടുകൊടുത്തു.
ഐലിഎല്ലിൽ ബുംറയുടെ അവസാന 5 മത്സരം
2025, അഹമ്മദാബാദിനെതിരേ 0/40 (4).
2026, കോൽക്കത്ത 0/35 (4).
2026, ഡൽഹി 0/21 (4).
2026, രാജസ്ഥാൻ 0/32 (4).
2026, ബംഗളൂരു 0/35 (4).
ബുംറ മാത്രമല്ല, സീസണിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിൽ ഒരു മുംബൈ താരം പോലും ഇല്ല. നാല് മത്സരങ്ങളിൽ മുംബൈ ആകെ വീഴ്ത്തിയത് 14 വിക്കറ്റ്. അതേസമയം, രാജസ്ഥാൻ റോയൽസ് (32), ഗുജറാത്ത് ടൈറ്റൻസ് (27), റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (28) ടീമുകൾ വിക്കറ്റ് വേട്ടയിൽ മികച്ചു നിൽക്കുന്നു. ആവറേജ് (55.0), സ്ട്രൈക്ക് റേറ്റ് (29.6), ഇക്കണോമി (11.13) കാര്യങ്ങളിലും മുംബൈ സീസണിലെ എല്ലാ ടീമിനെക്കാളും പിന്നിലാണ്. ഡോട്ട് ബോളുകൾ എറിയാൻ മുംബൈക്ക് സാധിക്കുന്നില്ല. ബൗണ്ടറി നൽകുന്നതിൽ മുന്പിലും മുംബൈ ബൗളർമാരെന്നത് മറ്റൊരു പരാജയം.
ട്രെൻഡിനൊപ്പമല്ല!
2020ൽ തങ്ങളുടെ അവസാന കിരീട നേട്ടം സ്വന്തമാക്കിയ മുംബൈ, ഐപിഎൽ ട്രെൻഡിനൊപ്പം മാറുന്നില്ലെന്നതാണ് വന്പൻ പരാജയങ്ങൾ വ്യക്തമാക്കുന്നത്. 2020 സീസണിൽ മികച്ച പവർ പ്ലേ ബൗളർമാരും ആറ് സൂപ്പർ ബാറ്റർമാരും കിറോണ് പൊള്ളാർഡ്, പാണ്ഡ്യ സഹോതരങ്ങളടങ്ങുന്ന ഫിനിഷർമാരും ടീമിന്റെ ഭാഗമായിരുന്നു. 137 സിക്സാണ് ആ സീസണിൽ മുംബൈ അടിച്ചുപറത്തിയത്. രണ്ടാം സ്ഥാനക്കാരേക്കാളും 32 സിക്സുകൾ കൂടുതലെന്നത് പവർ ഹിറ്റിംഗ് ബാറ്റിംഗ് മികവ് വ്യക്തമാക്കുന്നു.
2026 ലേലത്തിൽ ട്രെൻഡിനൊപ്പം മാറ്റം ഉൾക്കൊണ്ടുള്ള ടീം രൂപപ്പെടുത്തുന്നതിലും മുംബൈ പരാജയപ്പെട്ടു. നാല് താരങ്ങളെ മാത്രം നിലനിർത്തി. ഇഷാൻ കിഷനെപ്പോലുള്ള താരങ്ങളെ കൈവിട്ടത് വിനയായി.
മുംബൈക്കു പവറില്ല
ബൗളർമാർ റണ്സ് വാരിവിതറുപ്പോൾ റണ്സ് അടിച്ചെടുക്കാനുള്ള ശ്രമത്തിലും മുംബൈ പിന്നിലാണ്. പവർ കാട്ടേണ്ട പവർ പ്ലേ ഓവറുകളിൽ 2025 സീസണിൽ മുംബൈ രണ്ട് തവണ മാത്രമാണ് 70 റണ്സിന് മുകളിൽ സ്കോർ ചെയ്തത്. ഉയർന്ന സ്കോർ 80 റണ്സും. ഒന്നാം സ്ഥാനത്തുള്ള സണ്റൈസേഴ്സ് ഹൈദരാബാദ് ഏഴ് തവണ 70ന് മുകളിൽ സ്കോർ ചെയ്തു. ഉയർന്ന സ്കോർ 105.
2026 സീസണിൽ നാല് മത്സരത്തിൽ മൂന്നിലും പരാജയപ്പെട്ട മുംബൈയുടെ അടുത്ത മത്സരം വ്യാഴാഴ്ച പഞ്ചാബിനെതിരേയാണ്.
Sports
ഗുവാഹത്തി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം. മഴ വില്ലനായതോടെ 11 ഓവറായി ചുരുക്കിയ മത്സരത്തിൽ 27 റൺസിനാണ് രാജസ്ഥാൻ ജയിച്ചുകയറിയത്. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (32 പന്തിൽ 77 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 11 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. യുവതാരം വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്സ്വാളും ചേർന്ന് ഇന്നിംഗ്സിന്റെ തുടക്കം മുതൽ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. വെറും 30 പന്തിൽ ഇരുവരും ചേർന്ന് 80 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചുകൂട്ടിയത്.
മുംബൈ നിരയിൽ അല്ലാ ഗസൻഫാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, സൂപ്പർ താരം ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. മാത്രമല്ല മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങേണ്ടിയും വന്നു. 151 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ വമ്പൻ നിര പരാജയപ്പെടുന്ന കാഴ്ചയാണ് ഗുവാഹത്തിയിൽ കണ്ടത്. രോഹിത് ശർമ (5 റൺസ്), സൂര്യകുമാർ യാദവ് (6 റൺസ്), ഹാർദിക് പാണ്ഡ്യ (9 റൺസ്) എന്നിവർ രണ്ടക്കം കടക്കാതെയാണ് ക്രീസ് വിട്ടത്.
നമൻ ധിർ (25), ഷെഫാനെ റുതർഫോർഡ് (25) എന്നിവർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല. രാജസ്ഥാൻ നിരയിൽ നന്ദ്രെ ബർഗർ, രവി ബിഷ്ണോയ്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുംബൈയുടെ നട്ടെല്ലൊടിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും മുംബൈ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും രാജസ്ഥാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഈ വിജയത്തോടെ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
Sports
ഗോഹട്ടി: ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ഗോഹട്ടിയിലെ ബാരാസ്പര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. മൂന്നാം ജയം ലക്ഷ്യമിട്ടാണ് രാജസ്ഥാൻ മത്സരത്തിനെത്തിയത്.
രണ്ടാം ജയമാണ് മുംബൈയുടെ ലക്ഷ്യം. രാജസ്ഥാന് നാല് പോയിന്റും മുംബൈയ്ക്ക് രണ്ട് പോയിന്റുമാണുള്ളത്.
Sports
ഗോഹട്ടി: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് ഇന്നു നടക്കുന്ന സൂപ്പര് പോരാട്ടത്തില് മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദിക് പാണ്ഡ്യ കളിക്കുമെന്ന് ടീം വൃത്തങ്ങള്.
രാജസ്ഥാന് റോയല്സാണ് മുംബൈ ഇന്ത്യന്സിന്റെ ഇന്നത്തെ എതിരാളികള്. രാജസ്ഥാന്റെ രണ്ടാം ഹോംഗ്രൗണ്ടായ ഗോഹട്ടിയില് രാത്രി 7.30നാണ് മത്സരം.
ആരോഗ്യപ്രശ്നത്തെത്തുടര്ന്ന് വിശ്രമത്തിലായിരുന്ന ഹാര്ദിക് പാണ്ഡ്യ ഇന്നു കളിക്കുമെന്ന് ടീമിന്റെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ അറിയിച്ചു. ഡല്ഹി ക്യാപ്പിറ്റല്സിന് എതിരായ മുംബൈയുടെ കഴിഞ്ഞ മത്സരത്തിലായിരുന്നു ഹാര്ദിക് പുറത്തിരുന്നത്.
ഹാര്ദിക്കിന്റെ അഭാവത്തില് സൂര്യകുമാര് യാദവ് ആയിരുന്നു ടീമിനെ നയിച്ചത്. മത്സരത്തില് മുംബൈ ആറ് വിക്കറ്റിനു പരാജയപ്പെട്ടു.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്.
മുംബൈ ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഡൽഹി 11 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. വെടിക്കെട്ട് അർധ സെഞ്ചുറി നേടിയ സമീർ റിസ്വിയുടെയും പാതും നിസംഗയുടെയും മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഡൽഹി അനായാസമായി ലക്ഷ്യം മറികടന്നത്.
സമീർ റിസ്വി 90 റൺസാണെടുത്തത്. 51 പന്തിലാണ് റിസ്വി 90 റൺസെടുത്തത്. ഏഴ് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു റിസ്വിയുടെ ഇന്നിംഗ്സ്. പാതും നിസംഗ 44 റൺസാണെടുത്തത്. ഡേവിഡ് മില്ലർ 21 റൺസാണ് സ്കോർ ചെയ്തത്.
മുംബൈയ്ക്ക് വേണ്ടി ദീപക്ക് ചാഹറും മിച്ചൽ സാന്റ്നറും കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. നായകൻ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും നമാൻ ദിറിന്റെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്.
സൂര്യകുമാർ യാദവ് 51 റൺസാണെടുത്തത്. 36 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 35 റൺസും നമാൻ ദിർ 28 റൺസുമെടുത്തു. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റും ലുംഗി എൻഗിഡിയും അക്സർ പട്ടേലും വിപ്രാജ് നിഗമും ടി. നടരാജനും രണ്ട് വിക്കറ്റ് വീതമെടുത്തു.
വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ഡൽഹിക്കുള്ളത്.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണെടുത്തത്.
നായകൻ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും നമാൻ ദിറിന്റെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. സൂര്യകുമാർ യാദവ് 51 റൺസാണെടുത്തത്. 36 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്.
രോഹിത് ശർമ 35 റൺസും നമാൻ ദിർ 28 റൺസുമെടുത്തു. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റും ലുംഗി എൻഗിഡിയും അക്സർ പട്ടേലും വിപ്രാജ് നിഗമും ടി. നടരാജനും രണ്ട് വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസംഗ, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുംഗി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
ടീം മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, റിയാൻ റിക്കിൽടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമാൻ ദിർ, ഷെർഫെയ്ൻ റൂതർഫോഡ്, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, ശർദൂൽ ഠാക്കൂർ, ദീപക്ക് ചാഹർ, ജസ്പ്രീത് ബുംറ.
Sports
മുബൈ: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിന് വിജയത്തുടക്കം. ഐപിഎല്ലിലെ ആദ്യ മത്സരം തോറ്റു തുടങ്ങുന്ന ശീലം ഹാർദിക്കും കൂട്ടരും മാറ്റിയെഴുതിയപ്പോൾ കോൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ മിന്നും ജയമാണ് മുംബൈ സ്വന്തമാക്കിയത്.
സ്കോർ: കോല്ക്കത്ത 220/4 മുംബൈ 224/4 (19.1). കോൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. റിയാന് റിക്കിള്ട്ടണ് (43 പന്തില് 81), രോഹിത് ശര്മ (38 പന്തില് 78) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
ഓപ്പണിംഗ് കൂട്ടികെട്ടിൽ രോഹിത് ശർമയും റയാൻ റിക്കിൾട്ടണും 148 റൺസ് കൂട്ടിച്ചേർത്തു. 12-ാം ഓവറില് മാത്രമാണ് കോല്ക്കത്തയ്ക്ക് ഈ കൂട്ടുകെട്ട് തകർക്കാന് സാധിച്ചത്. 38 പന്തില് 78 റണ്സ് അടിച്ചെടുത്ത രോഹിത്തിനെ വൈഭവ് അറോറ മടക്കി. ആറ് വീതം സിക്സും ഫോറും ഉള്പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.
ആദ്യം ബാറ്റു ചെയ്ത കോൽക്കത്തെ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെ (40 പന്തിൽ 67), അംഗ്ക്രിഷ് രഘുവംശി (29 പന്തിർ 51) എന്നിവരുടെ അർധസെഞ്ചറിയും ഫിൻ അലൻ (17 പന്തിൽ 37), റിങ്കു സിംഗ് (21 പന്തിൽ 33*) എന്നിവരുടെ ബാറ്റിംഗുമാണ് കോൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്.
Sports
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് കോല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്സിന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര് നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 220 റണ്സെടുത്തു.
അർധസെഞ്ചുറി നേടിയ അജിന്ക്യ രഹാനെ (40 പന്തില് 67), അംഗ്ക്രിഷ് രഘുവന്ഷി (29 പന്തില് 51) എന്നിവരുടെ പ്രകടനമാണ് കോല്ക്കത്തയെ തുണച്ചത്. മികച്ച തുടക്കമാണ് രഹാനെ - അലന് സഖ്യം കോല്ക്കത്തയ്ക്ക് നല്കിയത്. ഇരുവരും 69 റണ്സാണ് കൂട്ടിചേര്ത്തത്.
മുംബൈയ്ക്കായി ഷാര്ദുല് താക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില് 39 റണ്സ് വിട്ട് നൽകി ഹാര്ദിക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല. നാല് ഓവറില് ബുംറ 35 റണ്സ് വിട്ടുനല്കി.
Sports
മുംബൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം പതിപ്പിലേക്ക് ഇനിയുള്ളത് വെറും മൂന്നുദിനങ്ങളുടെ അകലം മാത്രം. ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില് ഒന്നായ മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റന് സ്ഥാനമാണ് നിലവിലെ ചൂടേറിയ ചര്ച്ച.
നിലവില് ഹാര്ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റന്. എന്നാല്, ഇന്ത്യയെ 2026 ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില് എത്തിച്ച സൂര്യകുമാര് യാദവിനെ ക്യാപ്റ്റനാക്കണമെന്നതാണ് ഇന്ത്യന് മുന്താരങ്ങളായ കെ. ശ്രീകാന്ത്, ആര്. അശ്വിന് തുടങ്ങിയവരുടെ അഭിപ്രായം. സൂര്യകുമാര് യാദവിനായി ഹാര്ദിക് ക്യാപ്റ്റന്സി ഒഴിഞ്ഞുനല്കണമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.
ക്യാപ്റ്റന് ഹാര്ദിക്
2015ല് മുംബൈ ഇന്ത്യന്സിലൂടെയായിരുന്നു പേസ് ഓള്റൗണ്ടറായ ഹാര്ദിക്കിന്റെ ഐപിഎല് അരങ്ങേറ്റം. 2022 ഐപിഎല്ലിനു മുന്നോടിയായി മുംബൈ ഹാര്ദിക്കിനെ റിലീസ് ചെയ്തു. 2022ല് ഗുജറാത്ത് ടൈറ്റന്സിന്റെ ക്യാപ്റ്റനായി ഹാര്ദിക് പുതിയ ദൗത്യമേറ്റെടുത്തു. അതേ വര്ഷം ഗുജറാത്തിനെ ഐപിഎല് കിരീടത്തില് എത്തിച്ചു. എന്നാല്, 2024ല് ട്രേഡിംഗിലൂടെ ഹാര്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്സില് തിരിച്ചെത്തി.
2024 സീസണിനു മുമ്പായി മുംബൈ ടീം മാനേജ്മെന്റ് രോഹിത് ശര്മയെ ക്യാപ്റ്റന് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം ഹാര്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. മുംബൈ ഇന്ത്യന്സിനെ അഞ്ച് തവണ ഐപിഎല് കിരീടത്തില് എത്തിച്ച രോഹിത് ശര്മയെ നീക്കിയത് ആരാധകര്ക്കിടയില് കോളിളക്കം സൃഷ്ടിച്ചു. മാത്രമല്ല, ഫീല്ഡിംഗില് രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് അയച്ചതടക്കമുള്ള ഹാര്ദിക്കിന്റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വിധേയമായി.
ക്യാപ്റ്റന് സൂര്യ
രോഹിത് ശര്മയുടെ പിന്ഗാമിയായി മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റന് സ്ഥാനത്ത് എത്തുന്നത് സൂര്യകുമാര് യാദവ് ആയിരിക്കുമെന്നായിരുന്നു 2023 സീസണില് ലഭിച്ച സൂചന. കാരണം, 2023 സീസണില് സൂര്യകുമാര് യാദവ് മുംബൈയുടെ വൈസ് ക്യാപ്റ്റന് സ്ഥാനത്ത് എത്തി. രോഹിത് പരിക്കേറ്റു പുറത്തായപ്പോള് സൂര്യകുമാര് യാദവായിരുന്നു മുംബൈയെ നയിച്ചത്. 2023 സീസണില് രണ്ടു മത്സരങ്ങളില് സൂര്യകുമാര് യാദവ് ടീമിന്റെ ക്യാപ്റ്റനായി.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ആവേശ ജയം. ഇന്ന് നടന്ന ത്രില്ലറിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 15 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്.
മുംബൈ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു. വെടിക്കെട്ട് ബാറ്റിംഗുമായി റിച്ചാ ഘോഷ് തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 50 പന്തിൽ 90 റൺസാണ് റിച്ചാ ഘോഷ് എടുത്തത്. 10 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്.
നദീൻ ഡി ക്ലർക്ക് 28 റൺസും ഗ്രെയ്സ് ഹാരീസ് 15 റൺസും എടുത്തു. മുംബൈയ്ക്ക് വേണ്ടി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റെടുത്തു. ഷബ്നിം ഇസ്മായിലും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും അമൻജോത് കൗർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്റെ ഇന്നിംഗ്സ്. ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും മുംബൈയ്ക്കായി. ആർസിബി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ നാറ്റ് സിവർ-ബ്രണ്ടിന്റെയും അർധ സെഞ്ചുറി നേടിയ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 57 പന്തിൽ നിന്ന് 100 റൺസാണ് സിവർ-ബ്രണ്ട് എടുത്തത്. 16 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സിവർ-ബ്രണ്ടിന്റെ ഇന്നിംഗ്സ്.
ഹെയ്ലി 56 റൺസാണ് എടുത്തത്. 39 പന്തിൽ ഒന്പത് ബൗണ്ടറികൾ താരം അടിച്ചെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് സ്കോർ ചെയ്തു.
ആർസിബിക്ക് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റെടുത്തു. നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
മികച്ച ഫോമുള്ള ആർസിബി ആറാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ടീമിന് വിജയവഴിയിൽ തിരിച്ചെത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. സീസണിലെ മൂന്നാം ജയമാണ് മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്.
ടീം ആർസിബി: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ജോർജിയ വോൾ, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഗരെ , ലോറൻ ബെൽ.
ടീം മുംബൈ ഇന്ത്യൻസ്: സജന സജീവൻ, ഹെയ്ലി മാത്യൂസ്, നാട് സിവർ-ബ്രണ്ട്, ഹർമൻപ്രീത് കൗർ ( ക്യാപ്റ്റൻ), അമേലിസ കെർ, രഹില ഫിർഡൗസ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സൻസ്കൃതി ഗുപ്ത, വൈഷ്ണവി ശർമ, ശബ്നിം ഇസ്മയിൽ, പൂനം ഖെംനാർ.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴുവിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
155 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ഓരോവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് (51) ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ലിസെല്ലെ ലീ 46 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു.
സ്കോർ: മുംബൈ 154/5 ഡൽഹി 155/3. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി നാറ്റ് സ്കീവർ ബ്രണ്ട് (65 ), ഹർമൻപ്രീത് കൗർ (41 ) എന്നിവർ തിളങ്ങി. ഡൽഹിക്കായി ശ്രീ ചരണി മൂന്നുവിക്കറ്റ് വീഴ്ത്തി. ജെമീമ റോഡ്രിഗസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
മുംബൈ: വനിതാ പ്രീമിയര് ലീഗില് യുപി വാരിയേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. മുംബൈ ഇന്ത്യൻസിനെ 22 റൺസിനാണ് യുപി മുട്ടുകുത്തിച്ചത്. സ്കോർ: 187/8 മുംബൈ 165/6.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 187 റണ്സെടുത്തു. മുംബൈയുടെ പോരാട്ടം 165 റണ്സില് അവസാനിച്ചു. യുപിക്കായി ക്യാപ്റ്റന് മെഗ് ലാന്നിംഗ് (70), ഫോബ് ലിച്ഫീല്ഡ് (61) എന്നിവര് അര്ധസെഞ്ചുറി നേടി.
മുംബൈയ്ക്ക് വേണ്ടി അമേലിയ കെര് മൂന്നും നാറ്റ് സീവര് ബ്രാന്ഡ് രണ്ടു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ ആറാം വിക്കറ്റില് ഒന്നിച്ച അമേലിയ കെര്-അമന്ജോത് കൗര് സഖ്യമാണ് തോല്വി ഭാരം കുറച്ചത്. അമേലിയ 49 റണ്സുമായി പുറത്താകാതെ നിന്നു. അമന്ജോത് 24 പന്തില് 41 റണ്സെടുത്തു. യുപിക്ക് വേണ്ടി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
മുംബൈ ഇന്ത്യൻസ് ടീം: ഹെയ്ലി മാത്യൂസ്, ഗുണാളൻ കമാലിനി (വിക്കറ്റ് കീപ്പർ), അമേലിസ കെർ, ഹർമൻപ്രീത് കൗർ ( ക്യാപ്റ്റൻ), നിക്കോള ക്യാരി, സജന സജീവൻ, അമൻജോത് കൗർ, സൻസ്കൃതി ഗുപ്ത, പൂനം ഖെംനാർ, ശബ്നിം ഇസ്മയിൽ, ത്രിവേണി വഷിസ്ത.
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, ആഷ്ലെ ഗാർഡ്നർ(ക്യാപ്റ്റൻ), ജോർജിയ വെയ്ർഹം, ഭാർതി ഫുൽമാലി, ആയുഷി സോണി, കനികാ അഹുജ, കാഷ്വീ ഗൗതം, തനുജ കൻവർ, രാജേശ്വരി ഗ്വെയ്ക്ക്വാദ്, രേണുക സിംഗ് ഠാക്കൂർ.
Sports
നവി മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു ജയം.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നിലവിലെ ചാന്പ്യന്മാരായ മുംബൈ 50 റണ്സിന് തോൽപ്പിച്ചു.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 195/4. ഡൽഹി ക്യാപ്പിറ്റൽസ് 19 ഓവറിൽ 145. ആദ്യ മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.
നാറ്റ് ഷിവർ ബ്രന്റും (46 പന്തിൽ 70) ഹർമൻപ്രീത് കൗറും (42 പന്തിൽ 74 നോട്ടൗട്ട്) ചേർന്നാണ് മുംബൈയെ മികച്ച സ്കോറിൽ എത്തിച്ചത്. ഷിനെല്ലെയാണ് (33 പന്തിൽ 56) ഡൽഹിയുടെ ടോപ് സ്കോറർ. ഹർമൻപ്രീത് കൗറാണ് പ്ലെയർ ഓഫ് ദ മാച്ച്.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു.
മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ആർസിബി വിജയലക്ഷ്യം മറികടന്നത്.
44 പന്തിൽ 63 റൺസാണ് നദീൻ എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നദീന്റെ ഇന്നിംഗ്സ്. അവസാന ഓവറിൽ മാത്രം 20 റൺസാണ് നദീൻ അടിച്ചെടുത്തത്.
ഗ്രെയ്സ് ഹാരിസ് 25 റൺസും അരുന്ധതി റെഡ്ഢി 20 റൺസും സ്കോർ ചെയ്തപ്പോൾ ക്യാപ്റ്റൻ സ്മൃതി മന്ദാന 18 റൺസാണ് എടുത്തത്. മുംബൈയ്ക്ക് വേണ്ടി നിക്കോള ക്യാരിയും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാറ്റ് സിവർ-ബ്രണ്ടും ശഭ്നിം ഇസ്മയിലും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് എടുത്തത്. മലയാളി താരം സജന സജീവന്റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.
ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയും തിളങ്ങി. ആർസിബിക്ക് വേണ്ടി നദീൻ ഡി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്.
മലയാളി താരം സജന സജീവന്റെയും നിക്കോള ക്യാരിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസ് എടുത്ത സജനയാണ് മുംബൈയുടെ ടോപ്സ്കോറർ. 25 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിംഗ്സ്.
ക്യാരി 40 റൺസാണ് എടുത്തത്. 32 റൺസെടുത്ത ഗുണാലൻ കമാലിനിയുടെ തിളങ്ങി. ആർസിബിക്ക് വേണ്ടി നദൈൻ ദി ക്ലർക്ക് നാല് വിക്കറ്റെടുത്തു. ലൗറൻ ബെല്ലും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: 2026 വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി.
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് നയിക്കുന്നത്. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയാണ് ആർസിബിയുടെ ക്യാപ്റ്റൻ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രെയ്സ് ഹാരിസ്, ഡയാലൻ ഹേമലത, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദൈൻ ഡി ക്ലർക്ക്, അരന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
മുംബൈ ഇന്ത്യൻ ടീം: നാറ്റ് സിവർ-ബ്രണ്ട്, ഗുണാളൻ കമാലിനി (വിക്കറ്റ് കീപ്പർ), അമേലിയ കെർ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, നിക്കോള ക്യാരി, പൂരം ഖെംനർ, ശബ്നിം ഇസ്മയിൽ, സൻസ്കൃതി ഗുപ്ത, സജന സജീവൻ , സൈക്ക ഇഷാക്ക്.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് നാലാം എഡിഷൻ ഒന്പതിന് നവി മുംബൈയിൽ തുടക്കം.
നിലവിലെ ചാന്പ്യന്മാരായ ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. വഡോദരയിൽ ഫെബ്രുവരി അഞ്ചിനാണ് ഫൈനൽ. ആദ്യ 11 മത്സരങ്ങൾ നവി മുംബൈയിലും ശേഷിക്കുന്ന എലിമിനേറ്ററും ഫൈനലുമടക്കമുള്ള 11 മത്സരങ്ങൾ വഡോദരയിലുമാണ് നടക്കുക.
സ്മൃതിലയം
സ്മൃതി മന്ദാന നയിക്കുന്ന ആർസിബി കരുതത്രാണ്. ഇന്ത്യൻ താരങ്ങളായ അരുന്ധതി റെഡ്ഢി, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, പൂജ വസ്ത്രകർ, പ്രേമ രാവത്, വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് എന്നിവർ കരുത്തുറ്റ ടീമിന്റെ ഭാഗമാണ്.
ജോർജ് വോൾ ബാറ്ററായും ദയാളൻ ഹേമലത, ഗൗതമി നായ്ക്, ഗ്രേസ് ഹാരിസ്, നദിനെ ഡി ക്ലെർക്, സയാലി സാറ്റ്ഖാരെ, എന്നിവർ ഓൾറ,ണ്ടർമാരുടെ നിരയിലുണ്ട്. റിച്ച ഘോഷിനെക്കൂടാതെ പ്രത്യൂഷ കുമാറാണ് വിക്കറ്റിനു പിന്നിലുള്ളത്. ലോറൻ ബെല്ലും ലിൻസി സ്മിത്തും ബൗളിംഗ് നയിക്കും.
അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ സീസണിൽനിന്നും എല്ലിസ് പെറി പിന്മാറിയത് തിരിച്ചടിയാണ്. സ്റ്റാർ സ്പോർട്സ്, ജിയോ ഹോട്സ്റ്റാർ എന്നിവയിലൂടെ മത്സരം കാണാം.
ഹര്മനും സംഘവും
ഓൾ റൗണ്ടർമാരുടെ വന്പൻ ടീമാണ് മുംബൈ. ക്യാപ്റ്റനും ബാറ്ററുമായ ഹർമൻപ്രീത് കൗർ തന്നെയാണ് മുംബൈയുടെ കരുത്ത്. മലയാളിതാരം സജീവൻ സജനയും മുംബൈ ജഴ്സിയിലിറങ്ങും.
അമൻജ്യോത് കൗർ, അമേലിയ കേർ, ഹെയ്ലി മാത്യൂസ്, നല്ല റെഡ്ഢി, നറ്റാലി സ്വിവെർ, ദിക്കോള ക്യാരെ, പൂനം ഹെംമനർ, സൻസ്കൃതി ഗുപ്ത, ത്രിവേണി വസിഷ്ഠ എന്നിവർ ഓൾറൗണ്ടർമാരുടെ നിരയിൽ മത്സരഗതി നിയന്ത്രിക്കാനുണ്ട്. ജി. കമാലിനി, രാഹില ഫിർദോസ് എന്നിവരാണ് വിക്കറ്റ് കീപ്പർമാരായുള്ളത്. മില്ലി ലിംഗ്വർത്ത്, സൈക ഇഷാഖ്, ഷബ്നിം ഇസ്മയിൽ എന്നിവർക്കാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ചുമതല.