x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി​യി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ സ​ര്‍​വീ​സു​ക​ള്‍ 30വരെ റദ്ദാക്കി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍
Published: November 11, 2026 11:54 PM IST | Updated: November 11, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ല്‍​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷാ ആ​​​​ശ​​​​ങ്ക​​​​ക​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​സ​​​​ര്‍​വീ​​​​സു​​​​ക​​​​ൾ ഇ​​​ൻ​​​ഡി​​​ഗോ വീ​​​ണ്ടും റ​​​ദ്ദാ​​​ക്കി. ജി​​​​ദ്ദ, മ​​​​ദീ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ ഈ​​​ മാ​​​സം 21 വ​​​​രെ​​​​യും റി​​​​യാ​​​​ദ്, ദ​​​​മാം സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ 30 വ​​​​രെ​​​​യു​​​​മാ​​​​ണ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​തോ​​​​ടെ സൗ​​​​ദി​​​​യി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള യാ​​​​ത്ര​​​​യ്ക്കു ത​​​​യാ​​​റെ​​​ടു​​​ത്തി​​​രു​​​ന്ന ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പ്ര​​​​വാ​​​​സി​​​​ക​​​​ളും ഉം​​​​റ തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​രും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

ടി​​​​ക്ക​​​​റ്റ് റീ​​​​ബു​​​​ക്കിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ​​​​ണം മ​​​​ട​​​​ക്കി​ ന​​​​ല്‍​ക​​​​ല്‍, ബ​​​​ദ​​​​ല്‍ യാ​​​​ത്രാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള സ​​​​ഹാ​​​​യ​​​​വും ക​​​​മ്പ​​​​നി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​തു​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ബു​​​​ക്കിം​​​​ഗി​​​​ന് ന​​​​ല്‍​കി​​​​യ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍, ഇ-​​​​മെ​​​​യി​​​​ല്‍ വി​​​​ലാ​​​​സം എ​​​​ന്നി​​​​വ വ​​​​ഴി യാ​​​​ത്ര​​​​ക്കാ​​​​രെ അ​​​​റി​​​​യി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ക​​​​മ്പ​​​​നി​ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ അ​​​റി​​​യി​​​ച്ചു.

എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ, എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സ്, ആ​​​​കാ​​​​ശ എ​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​യും സൗ​​​​ദി സ​​​​ര്‍​വീ​​​​സു​​​​ക​​​​ളി​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : West Asia conflict Cancelled Saudi Arabia Ticket Booking Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up