ഗീതു ടെന്നിസണ്‍
ഏറ്റുമാനൂര്‍: ബ്രിട്ടീഷ് നാഷണല്‍ കെയര്‍ അവാര്‍ഡ് 2026ല്‍ മികച്ച ഡെപ്യൂട്ടി മാനേജര്‍ക്കുള്ള പുരസ്കാരം മലയാളിയായ ഗീതു ടെന്നിസണ്‍ സ്വന്തമാക്കി.
യുകെയിലെ വിവിധ കെയര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ പത്തു പേരുടെ അന്തിമ പട്ടികയില്‍നിന്നാണ് ഗീതുവിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. യുകെയിലെ കെയര്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്കാരങ്ങളിലൊന്നാണ് യുകെ നാഷണല്‍ കെയര്‍ അവാര്‍ഡ്.
യുകെയിലെ പതിനാറായിരത്തില്പരം കെയര്‍ ഹോമുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രഫഷണലുകളില്നിന്നാണ് ഗീതു ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
കോട്ടയം കുറുമുള്ളൂര്‍ സ്വദേശിനിയാണ് ഗീതു. 2011ല്‍ യുകെയിലെത്തിയ ഗീതു, ലേക്ക് ഡിസ്ട്രിക്ടിലെ ലോക്കല്‍ കൗണ്‍സിലില്‍ ഹെല്‍ത്ത് കെയര്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയും 2021 മുതല്‍ കെന്‍ഡലിലെ കെന്‍ഡല്‍ കെയര്‍ ഹോമില്‍ ഡെപ്യൂട്ടി മാനേജരായി സേവനമനുഷ്ഠിച്ചുവരികയുമാണ്.
ടെന്നിസണ്‍ കുര്യാക്കോസ് തോട്ടത്തില്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സയറ, സെറീന, ടെസ, സ്റ്റീഫന്‍.
Tags : Geethu Tennyson Kurumulloor British National UK Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash