ഇന്ത്യൻ ടീം പരിശീലനത്തിൽ.
ഓക്ലന്‍ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പിന്നാലെ ഫുട്ബോള്‍ ടീമും ന്യൂസിലന്‍ഡിന്റെ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നു. രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും.
ഓക്ലന്‍ഡിലെ ഗോ മീഡിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 11.40നാണ് കിക്കോഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണു മത്സരമെന്നതും ശ്രദ്ധേയം.
നവംബറിലെ രാജ്യാന്തര വിന്‍ഡോയില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണ്. കഴിഞ്ഞ വിന്‍ഡോയില്‍ പാനമ, ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരേ ഇന്ത്യ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നു.
അന്നിറങ്ങിയ ടീമില്‍നിന്നു തികച്ചും വ്യത്യസ്തമായ സംഘവുമായാണ് മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുന്നത്.
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 138-ാമതാണ്. ന്യൂസിലന്‍ഡ് 88-ാം സ്ഥാനത്തും.
Tags : Foodball Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash