x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ അ​ഞ്ചാം റൗ​ണ്ടി​ന് ഇന്നു ​രാ​ത്രി തു​ട​ക്കം.

വെബ്ഡെസ്ക്
Published: November 11, 2026 11:44 PM IST | Updated: November 11, 2026 11:44 PM IST

ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ പരിശീലനത്തിൽ.

മി​ലാ​ന്‍: മ​ഞ്ഞു​വീ​ഴ്ച​യാ​ല്‍ വി​റ​ങ്ങ​ലി​ക്കു​ന്ന യൂ​റോ​പ്പി​ല്‍ തീ​പ്പൊ​രി പോ​രാ​ട്ട​ത്തി​ലൂ​ടെ ചൂ​ടു​പ​ക​രാ​ന്‍ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ അ​ഞ്ചാം റൗ​ണ്ടി​ന് ഈ ​രാ​ത്രി തു​ട​ക്കം.

2026 ഫി​ഫ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ സ്‌​പെ​യി​ന്‍, മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇം​ഗ്ല​ണ്ട്, മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍​സ്, പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഇ​റ്റ​ലി, ക്രൊ​യേ​ഷ്യ തു​ട​ങ്ങി​യ വ​മ്പ​ന്മാ​രെ​ല്ലാം ഈ ​രാ​ത്രി ക​ള​ത്തി​ല്‍ ഇ​റ​ങ്ങും. സോ​ണി ടെ​ന്‍, ലി​വ് എ​ന്നി​വ​യി​ലൂ​ടെ മ​ത്സ​ര​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണാം.

മി​ലാ​നി​ലെ സാ​ന്‍ സി​റൊ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​റ്റ​ലി x ഫ്രാ​ന്‍​സ് പോ​രാ​ട്ട​മാ​ണ് അ​ഞ്ചാം റൗ​ണ്ടി​ലെ ശ്ര​ദ്ധേ​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്ന്. ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 1.15നാ​ണ് കി​ക്കോ​ഫ്. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലു​ള്ള സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ ഫ്രാ​ന്‍​സി​നൊ​പ്പം ക​ളി​ച്ചേ​ക്കി​ല്ല. ഗ്രൂ​പ്പ് എ​യി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു 10 പോ​യി​ന്‍റു​മാ​യി ഫ്രാ​ന്‍​സ് ആ​ണ് ഒ​ന്നാ​മ​ത്. ഏ​ഴു പോ​യി​ന്‍റു​മാ​യി ഇ​റ്റ​ലി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍​ജി​യം തു​ര്‍​ക്കി​യു​മാ​യി ഏ​റ്റു​മു​ട്ടും.

ഗ്രൂ​പ്പ് സി​യി​ല്‍ ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും കൊ​മ്പു​കോ​ര്‍​ക്കും. ല​ണ്ട​നി​ലെ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ക്രൊ​യേ​ഷ്യ​യി​ല്‍​വ​ച്ചു ന​ട​ന്ന ആ​ദ്യ മു​ഖാ​മു​ഖ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് 7-0ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സ്‌​പെ​യി​ന്‍ ചെ​ക്കു​മാ​യി ഏ​റ്റു​മു​ട്ടും. ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് 12 പോ​യി​ന്‍റു​മാ​യി സ്‌​പെ​യി​ലാ​ണ് ഗ്രൂ​പ്പി​ന്‍റെ ത​ല​പ്പ​ത്ത്. ഒ​മ്പ​തു പോ​യി​ന്‍റു​മാ​യി ഇം​ഗ്ല​ണ്ട് ര​ണ്ടാ​മ​തു​ണ്ട്. മൂ​ന്നു പോ​യി​ന്‍റു​മാ​യി ക്രൊ​യേ​ഷ്യ മൂ​ന്നാ​മ​താ​ണ്.

Tags : Football Sports Kicks off San Siro Stadium Milan

Recent News

Corehub Up