മിലാന്: മഞ്ഞുവീഴ്ചയാല്‍ വിറങ്ങലിക്കുന്ന യൂറോപ്പില്‍ തീപ്പൊരി പോരാട്ടത്തിലൂടെ ചൂടുപകരാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ അഞ്ചാം റൗണ്ടിന് ഈ രാത്രി തുടക്കം.
2026 ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിന്, മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട്, മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാരെല്ലാം ഈ രാത്രി കളത്തില്‍ ഇറങ്ങും. സോണി ടെന്‍, ലിവ് എന്നിവയിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.
മിലാനിലെ സാന്‍ സിറൊ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇറ്റലി x ഫ്രാന്‍സ് പോരാട്ടമാണ് അഞ്ചാം റൗണ്ടിലെ ശ്രദ്ധേയ പോരാട്ടങ്ങളിലൊന്ന്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.15നാണ് കിക്കോഫ്. പരിക്കേറ്റു വിശ്രമത്തിലുള്ള സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ ഫ്രാന്‍സിനൊപ്പം കളിച്ചേക്കില്ല. ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍നിന്നു 10 പോയിന്റുമായി ഫ്രാന്‍സ് ആണ് ഒന്നാമത്. ഏഴു പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം തുര്‍ക്കിയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും കൊമ്പുകോര്‍ക്കും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ക്രൊയേഷ്യയില്വച്ചു നടന്ന ആദ്യ മുഖാമുഖത്തില്‍ ഇംഗ്ലണ്ട് 7-0ന്റെ ജയം സ്വന്തമാക്കിയിരുന്നു. സിയിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന് ചെക്കുമായി ഏറ്റുമുട്ടും. കളിച്ച നാലു മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി സ്പെയിലാണ് ഗ്രൂപ്പിന്റെ തലപ്പത്ത്. ഒമ്പതു പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതുണ്ട്. മൂന്നു പോയിന്റുമായി ക്രൊയേഷ്യ മൂന്നാമതാണ്.